﴿ وَإِذَا رَأَيْتَ الَّذِينَ يَخُوضُونَ فِي آيَاتِنَا فَأَعْرِضْ عَنْهُمْ حَتَّىٰ يَخُوضُوا فِي حَدِيثٍ غَيْرِهِ ۚ وَإِمَّا يُنسِيَنَّكَ الشَّيْطَانُ فَلَا تَقْعُدْ بَعْدَ الذِّكْرَىٰ مَعَ الْقَوْمِ الظَّالِمِينَ ﴾ [الأنعام ٦٨]

നമ്മുടെ ദൃഷ്ടാന്തങ്ങളെ പരിഹസിക്കുന്നതില്‍ മുഴുകിയവരെ നീ കണ്ടാല്‍ അവര്‍ മറ്റു വല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നത് വരെ നീ അവരില്‍ നിന്ന് തിരിഞ്ഞുകളയുക. ഇനി വല്ലപ്പോഴും നിന്നെ പിശാച് മറപ്പിച്ച് കളഞ്ഞാൽ ഓര്‍മ്മ വന്ന ശേഷം അക്രമികളായ ആ ആളുകളുടെ കൂടെ നീ ഇരിക്കരുത്‌. (അൻആം 68)


എന്നാൽ മത പ്രമാണങ്ങളിൽ നിന്നു സത്യാവസ്ഥ മനസ്സിലാക്കുവാനും, സത്യവിരുദ്ധമായ വാദഗതികളും, ദുർവ്യാഖ്യാനങ്ങളും തിരിച്ചറിയുവാനും കഴിയുന്ന പണ്ഡിതന്മാരെ സംബന്ധിച്ചിടത്തോളം – അവയെ ഖണ്ഡിക്കുവാൻ വേണ്ടിയും, പൊതുജനങ്ങളിൽ അവ മൂലം ഉണ്ടാകാവുന്ന ആശയക്കുഴപ്പങ്ങളെ നീക്കം ചെയ്യുവാൻ വേണ്ടിയും – അത്തരം പ്രസ്താവനകളിൽ ശ്രദ്ധ പതിപ്പിക്കുന്നതുകൊണ്ട് ദോഷമൊന്നും ഇല്ല അത് അത്യാവശ്യം കൂടിയായിരിക്കും താനും. (വിശുദ്ധ ഖുർആൻ വിവരണം 2/988)

ഇതു സംബന്ധിച്ചുള്ള ഒരു വിവരണം നിസാഅ് : 140 ൽ കൊടുത്തിട്ടുണ്ട്. മാന്യവായനക്കാർ അത് പരിശോധിക്കുമല്ലോ.