الٓمٓ (1)

ഖുർആനിലെ 29 അധ്യായങ്ങൾ ആരംഭിച്ചിരിക്കുന്നത് ഇതുപോലുള്ള ബന്ധിക്കപ്പെടാത്ത അക്ഷരങ്ങൾ (مُقَطَّعَات) കൊണ്ടാണ്. അവ അർത്ഥമാക്കുന്നത് എന്താണെന്ന് നബി ﷺ യിൽനിന്ന് ഉദ്ധരിക്കപ്പെട്ടിട്ടില്ല. സഅ്ദി رَحِمَهُ الله പറയുന്നത് കാണുക:

وأما الحروف المقطعة في أوائل السور، فالأسلم فيها السكوت عن التعرض لمعناها من غير مستند شرعي، مع الجزم بأن الله تعالى لم ينزلها عبثا بل لحكمة لا نعلمها [عبد الرحمن السعدي في تيسير الكريم الرحمن في تفسير كلام المنان]

[അധ്യായങ്ങളുടെ ആരംഭത്തിലുള്ള പരസ്പര ബന്ധമില്ലാത്ത അക്ഷരങ്ങളുടെ കാര്യമെടുക്കാം. അവയുടെ അർത്ഥം ശർഇയ്യായ അവലംബമില്ലാതെ വിശകലനം ചെയ്യുന്നതിനു പകരം മൗനം പാലിക്കുന്നതാണ് കൂടുതൽ സുരക്ഷിതം. എന്നാൽ അവ അല്ലാഹു ഇറക്കിയത് വെറുതെയല്ലെന്നും, നമുക്ക് അറിയാത്ത ചില ഉദ്ദേശ്യങ്ങൾക്കു വേണ്ടി തന്നെയാണെന്നുമുള്ള ദൃഢബോധ്യമുണ്ടായിരിക്കേണ്ടതാണ്.] (സഅ്ദി തഫ്‌സീറീൽ രേഖപ്പെടുത്തിയത്)

വിശുദ്ധ ഖുർആൻ വിവരണത്തിൽ ഇതു സംബന്ധിച്ച് മുകളിൽ പറഞ്ഞതു പോലെ ശരിയായ പക്ഷം രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷെ, അതിനു മതിയായ പ്രാമുഖ്യമോ ഊന്നലോ നൽകുന്നില്ല. സാമാന്യമായി പറഞ്ഞു പോവുക മാത്രമാണ് ചെയ്തിരിക്കുന്നത്. അതോടൊപ്പം, തെറ്റായ വീക്ഷണങ്ങൾ അനാവശ്യമായ ഊന്നൽ നൽകി വിശദമായി പ്രതിപാദിക്കുകയും ചെയ്തിരിക്കുന്നു. അതിൽനിന്ന് ഒരു ശരാശരി വായനക്കാരന് തെറ്റും ശരിയും വേർതിരിക്കാൻ കഴിയുകയില്ല. ഏതു സ്വീകരിക്കണം ഏതു തിരസ്കരിക്കണമെന്ന് തീരുമാനിക്കാനാവാതെ ആശയക്കുഴപ്പവും അവ്യക്തതയും അവശേഷിപ്പിക്കുന്ന വിധത്തിലാണ് കാര്യങ്ങൾ വിവരിച്ചിരിക്കുന്നത്. ഇത്തരം ഒരു പ്രതിപാദന ശൈലി പല സന്ദർഭങ്ങളിലും ആവർത്തിച്ചു കാണുന്നു. ഇത് സലഫുകളുടെ രീതിയല്ല. വിശദീകരണത്തിനായി വ്യക്തത: അഹ്‌ലുസ്സുന്നഃയുടെ വ്യതിരിക്തത എന്ന ലേഖനം കൂടി വായിക്കുക.

പുതിയവ