﴿ وَإِذْ جَعَلْنَا الْبَيْتَ مَثَابَةً لِّلنَّاسِ وَأَمْنًا وَاتَّخِذُوا مِن مَّقَامِ إِبْرَاهِيمَ مُصَلًّى ۖ وَعَهِدْنَا إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ أَن طَهِّرَا بَيْتِيَ لِلطَّائِفِينَ وَالْعَاكِفِينَ وَالرُّكَّعِ السُّجُودِ ﴾ (125)

〈പള്ളികളിൽ പ്രവേശിക്കുന്നവർ രണ്ട് റക്അത്ത് ‘തഹിയ്യത്ത്’ (ഉപചാര നമസ്കാരം) നമസ്കരിക്കുവാൻ നിശ്ചയിക്കപ്പെട്ടിട്ടുള്ളത് പോലെ, മസ്‌ജിദുൽ ഹറാം പള്ളിയിൽ പ്രവേശിക്കുന്നവർ അതിൻെറ സ്ഥാനത്ത് ചെയ്യേണ്ടത് ത്വവാഫത്രെ.〉 (വിശുദ്ധ ഖുർആൻ വിരണം, പുറം 1/245)

മുകളിൽ കൊടുത്ത വിശദീകരണം ശരിയല്ല. മസ്‌ജിദുൽ ഹറാമിൽ പ്രവേശിക്കുന്നവർക്കും മറ്റു പള്ളികളിലേതു പോലെ തന്നെ തഹിയ്യത്ത് നമസ്കാരം നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. അവിടെ പ്രവേശിക്കുമ്പോഴെല്ലാം ത്വവാഫ് നിയമമാക്കിയിട്ടില്ല. ഒരാൾ കഅ്ബയിൽ ചെന്ന് ത്വവാഫ് ചെയ്യുകയും, തവാഫിൻെറ രണ്ടു റക്അത്ത് നമസ്കരിക്കുകയും ചെയ്താൽ പിന്നെ അയാൾക്ക് തഹിയ്യത്ത് നമസ്ക്കാരമില്ല. നബി ﷺ അങ്ങനെ ചെയ്തതായിട്ടാണ് നബിചര്യയിലുള്ളത്. ത്വവാഫ് ചെയ്യാൻ ഉദ്ദേശിക്കാത്ത ഒരാൾ മറ്റു പള്ളികളിൽ പ്രവേശിച്ചാലെന്ന പോലെ തഹിയ്യത്ത് നമസ്കരിക്കണം.

എന്നാൽ, വിശുദ്ധ ഗേഹത്തിനുള്ള (البيت) തഹിയ്യത്ത് ത്വവാഫാണ് എന്ന് അർത്ഥം വരുന്ന ഒരു റിപ്പോർട്ടുണ്ട്. അതിന് ഒരു അടിസ്ഥാനവുമില്ലെന്നാണ് ഹദീസ് നിരൂപകന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്. ഇമാം അൽബാനി رحمه الله പറയുന്നത് കാണുക:

«تحية البيت الطواف» لا أعلم له أصلا، وإن اشتهر على الألسنة. [الألباني في سلسلة الأحاديث الضعيفة والموضوعة]

〈”വിശുദ്ധ ഗേഹത്തിനുള്ള (البيت) തഹിയ്യത്ത് ത്വവാഫാണ്.” നാവുകളിൽ ഏറെ പ്രചാരമുള്ളതാണെങ്കിലും അതിന് യാതൊരു അടിസ്ഥാനവും ഉള്ളതായി എനിക്കറിയില്ല〉. [സിൽസിലതുൽ അഹാദീസിള്ളഈഫ വൽമൗളൂഅഃ)]

പുതിയവ