﴿ الَّذِينَ إِذَا أَصَابَتْهُم مُّصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ ﴾ (156)

〈വല്ല ആപത്തു, സംഭവിച്ച ശേഷം, കുറേകാലം കഴിഞ്ഞിട്ട് പിന്നെയും അത് ഓർമ്മ വരുമ്പോൾ ‘ഇസ്‌തിർജാഉ്’ പുതുക്കുന്ന പക്ഷം അല്ലാഹു അതിന് പ്രതിഫലം നൽകാതിരിക്കുകയില്ല എന്ന് അഹ്‌മദും, ഇബ്‌നു മാജഃ (റ)യും നിവേദനം ചെയ്ത ഒരു ഹദീസിൽ വന്നിട്ടുണ്ട്.〉 (വിശുദ്ധ ഖുർആൻ വിവരണം 1/276)

വിശുദ്ധ ഖുർആൻ വിവരണത്തിൽ മുകളിലുദ്ധരിച്ചിട്ടുള്ളത് ദുർബ്ബല ഹദീസാണ്; അത് സ്വീകാര്യയോഗ്യമല്ല. ഇമാം അൽബാനി رَحِمَهُ اللهُ അതിൻെറ ബലഹീനത കാര്യകാരണ സഹിതം  سلسلة الأحاديث الضعيفة യിൽ വിവരിച്ചിട്ടുണ്ട്. മാന്യവായനക്കാർ ശ്രദ്ധിക്കുമല്ലോ.

ദുർബ്ബല ഹദീസുകൾ സമൂഹത്തിൽ ക്ഷണനേരം കൊണ്ട് പ്രചരിക്കുകയും ആഴത്തിൽ സ്വാധീനമുറപ്പിക്കുകയും ചെയ്യും. അതേ സമയം സ്വഹീഹായ ഹദീസുകൾ ശ്രദ്ധിക്കപ്പെടുകയേ ഇല്ല. തൽഫലമായി അല്ലാഹുവിൻെറ ദീനിൽ കളങ്കം ചാർത്തപ്പെടുകയും അതിൻെറ വിശുദ്ധി തകർക്കപ്പെടുകയും ചെയ്യുന്നു. മുസ്‌ലിംകൾക്കിടയിൽ ഭിന്നത തലപൊക്കുകയും സമൂഹം ശിഥിലമായിത്തീരുകയും ചെയ്യുന്നു. ആയതിനാൽ ദുർബ്ബല ഹദീസുകൾ തിരിച്ചറിഞ്ഞ് മാറ്റിനിർത്തുന്ന കാര്യത്തിൽ മതിയായ ജാഗ്രത പുലർത്തണമെന്ന് ഉണർത്തുകയാണ്.

പുതിയവ