﴿ ذَلِكَ الْكِتَابُ لَا رَيْبَ فِيهِ هُدًى لِلْمُتَّقِينَ ﴾ (2)

വിശുദ്ധ ഖുർആൻ വിവരണത്തിൽ (പുറം 1/124) മേൽ സൂക്തം വ്യാഖ്യാനിക്കുമ്പോൾ ഈമാനിനെ കുറിച്ച് നടത്തിയ പ്രതിപാദന രീതിയിൽ അപാകം സംഭവിച്ചിട്ടുണ്ട്. അഹ്‌ലുസ്സുന്നഃയുടെ പണ്ഡിതന്മാർ വസ്തുനിഷ്ഠമായും കൃത്യതയോടെയുമാണ് ഈ വിഷയം അവതരിപ്പിക്കാറുള്ളത്. അതിൽനിന്ന് വ്യത്യസ്തമായി, അപ്രസക്തവും അനാവശ്യവുമായ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയതായി കാണുന്നു. മൗലികമായ ഇത്തരം വിഷയങ്ങളെ കുറിച്ച് വായനക്കാർക്ക് കൃത്യവും വ്യക്തവുമായ ധാരണ ലഭിക്കേണ്ടതുണ്ട്. അതിനു വേണ്ടി സലഫുകളുടെ പ്രതിപാദന രീതി തന്നെ പിന്തുടരേണ്ടത് അനിവാര്യമാണ്. അല്ലാത്ത പക്ഷം, ഇവിടെ സംഭവിച്ചതു പോലെ വായനക്കാരിൽ അത് അവ്യക്തതയും ആശയക്കുഴപ്പവും സൃഷ്ടിക്കും. ഈമാനിനെ കുറിച്ച് ഭേദപ്പെട്ട ഒരു വിവരണം ഇസ്‌ലാമിക വിശ്വാസ സംഹിത എന്ന ലേഖനത്തിലുണ്ട്. അത് വായിക്കുവാൻ താൽപര്യം.

പുതിയവ