﴿ لاَ جُنَاحَ عَلَيْكُمْ إِن طَلَّقْتُمُ النِّسَاءَ مَا لَمْ تَمَسُّوهُنَّ أَوْ تَفْرِضُوا لَهُنَّ فَرِيضَةً ۚ وَمَتِّعُوهُنَّ عَلَى الْمُوسِعِ قَدَرُهُ وَعَلَى الْمُقْتِرِ قَدَرُهُ مَتَاعًا بِالْمَعْرُوفِ ۖ حَقًّا عَلَى الْمُحْسِنِينَ ﴾  (236)

〈’അനുവദനീയമായ കാര്യത്തിൽ വെച്ച് അല്ലാഹുവിന് ഏറ്റവും കോപകരമായുള്ളത് ത്വലാഖാകുന്നു (വിവാഹമോചനമാകുന്നു)’ എന്ന് ഹദീസിൽ വന്നിട്ടുണ്ട്.〉 [വിശുദ്ധ ഖുർആൻ വിവരണം, പുറം 1/379]

‘അനുവദനീയമായ കാര്യത്തിൽ വെച്ച് അല്ലാഹുവിന് ഏറ്റവും കോപകരമായുള്ളത് ത്വലാഖാകുന്നു’ എന്നത് സ്വീകാര്യയോഗ്യമല്ലാത്ത ദുർബ്ബല ഹദീസാണ്. മാന്യ വായനക്കാർ ശ്രദ്ധിക്കുമല്ലോ. അതിൻെറ ബലഹീനത സംബന്ധിച്ചുള്ള വിശദാംശങ്ങൾക്ക് ഇമാം അൽബാനി رَحِمَهُ اللهُ യുടെ إِرْوَاءُ الْغَلِيلِ (ഹദീസ് നമ്പർ 2040) കാണുക.

ദുർഘടപ്രതിസന്ധികളിൽ വഴിമുട്ടിനിൽക്കുന്ന ജീവിതങ്ങൾക്ക് വിവാഹമോചനം ഒരു പോംവഴിയാകുമെങ്കിൽ അത് ഉപയോഗപ്പെടുത്താം എന്നതു തന്നെയാണ് ഇസ്‌ലാമിൻെറ കാഴ്ചപ്പാട്. അത് വിലക്കപ്പെട്ടതോ വെറുക്കപ്പെട്ടതോ ആയ കാര്യമല്ല. വിവാഹ വിഘടനം നടത്തിയ ജോഡികൾക്ക് മിക്കപ്പോഴും വിവാഹമോചനം മാന്യവും ആരോഗ്യകരവുമായ പുതിയ ഒരു വൈവാഹിക ജീവിതത്തിലേക്ക് വാതിൽ തുറന്നു കൊടുക്കാറുണ്ടെന്നതാണ് യാഥാർത്ഥ്യം. എന്നാൽ ക്ഷമയവലംബിക്കാതെയും മറ്റു പരിഹാര സാധ്യതകൾ അന്വേഷിക്കാതെയും വിവഹാമോചനത്തിലേക്ക് എടുത്തുചാടുന്നതും, അത് ദുരുപയോഗം ചെയ്യുന്നതും ശർഅ് അംഗീകരിക്കുന്നില്ല. വിവാഹമോചനത്തിൻെറ നടപടിക്രമങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്ന ഏതൊരാൾക്കും ഇക്കാര്യം അനായാസം ബോധ്യപ്പെടുന്നതാണ്.

പുതിയവ