﴿ يَا أَيُّهَا الَّذِينَ آمَنُوا إِذَا تَدَايَنتُم بِدَيْنٍ إِلَىٰ أَجَلٍ مُّسَمًّى فَاكْتُبُوهُ ۚ وَلْيَكْتُب بَّيْنَكُمْ كَاتِبٌ بِالْعَدْلِ ۚ وَلَا يَأْبَ كَاتِبٌ أَن يَكْتُبَ كَمَا عَلَّمَهُ اللَّهُ ۚ فَلْيَكْتُبْ وَلْيُمْلِلِ الَّذِي عَلَيْهِ الْحَقُّ وَلْيَتَّقِ اللَّهَ رَبَّهُ وَلَا يَبْخَسْ مِنْهُ شَيْئًا ۚ فَإِن كَانَ الَّذِي عَلَيْهِ الْحَقُّ سَفِيهًا أَوْ ضَعِيفًا أَوْ لَا يَسْتَطِيعُ أَن يُمِلَّ هُوَ فَلْيُمْلِلْ وَلِيُّهُ بِالْعَدْلِ ۚ وَاسْتَشْهِدُوا شَهِيدَيْنِ مِن رِّجَالِكُمْ ۖ فَإِن لَّمْ يَكُونَا رَجُلَيْنِ فَرَجُلٌ وَامْرَأَتَانِ مِمَّن تَرْضَوْنَ مِنَ الشُّهَدَاءِ أَن تَضِلَّ إِحْدَاهُمَا فَتُذَكِّرَ إِحْدَاهُمَا الْأُخْرَىٰ ۚ وَلَا يَأْبَ الشُّهَدَاءُ إِذَا مَا دُعُوا ۚ وَلَا تَسْأَمُوا أَن تَكْتُبُوهُ صَغِيرًا أَوْ كَبِيرًا إِلَىٰ أَجَلِهِ ۚ ذَٰلِكُمْ أَقْسَطُ عِندَ اللَّهِ وَأَقْوَمُ لِلشَّهَادَةِ وَأَدْنَىٰ أَلَّا تَرْتَابُوا ۖ إِلَّا أَن تَكُونَ تِجَارَةً حَاضِرَةً تُدِيرُونَهَا بَيْنَكُمْ فَلَيْسَ عَلَيْكُمْ جُنَاحٌ أَلَّا تَكْتُبُوهَا ۗ وَأَشْهِدُوا إِذَا تَبَايَعْتُمْ ۚ وَلَا يُضَارَّ كَاتِبٌ وَلَا شَهِيدٌ ۚ وَإِن تَفْعَلُوا فَإِنَّهُ فُسُوقٌ بِكُمْ ۗ وَاتَّقُوا اللَّهَ ۖ وَيُعَلِّمُكُمُ اللَّهُ ۗ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ   (282)

ഇതാണ് آيَةُ الدَيْنِ – ഖുർആനിലെ ഏറ്റവും സുദീർഘമായ സൂക്തം. കടമിടപാടുകളാണ് ഇതിലെ പ്രതിപാദ്യ വിഷയം. അനവധി നിരവധി വിധിവിലക്കുകൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ശൈഖ് സഅ്ദി رَحِمَهُ اللهُ യുടെ വ്യാഖ്യാനത്തിൽ അമ്പത് വിധികളുടെ ഒരു പട്ടിക തന്നെ കൊടുത്തിരിക്കുന്നത് കാണാം.

കടമിടപാടുകൾ നടത്തുമ്പോൾ എഴുതി വെക്കുകയും രണ്ടു സാക്ഷികളെ നിർത്തുകയും വേണം. എഴുതിവെക്കാനുള്ള നിർദ്ദേശം നിർബ്ബന്ധമാണോ (وُجُوبٌ) പ്രബലമായ സുന്നത്താണോ (مُسْتحَبٌّ) എന്നതിൽ രണ്ട് അഭിപ്രായമുണ്ട്. അത് ഏറെക്കുറെ സാങ്കേതികമാണ്. ഇടപാടിൻെറ സ്വഭാവമനുസരിച്ച് മാറാവുന്നതാണ്. സാങ്കേതികമായി, പ്രബലമായ സുന്നത്ത് എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി. പക്ഷെ, ഈ നിർദ്ദേശം നടപ്പിലാക്കുന്നതിൽ നിർബ്ബന്ധബുദ്ധി കാണിച്ചേ പറ്റൂ; നിർബ്ബന്ധമല്ലല്ലോ എന്നു കരുതി ലാഘവത്തിലെടുക്കാവതല്ല. നബി ﷺ പറയുന്നത് കാണുക:

عن أبي موسى، عن النبي ﷺ قال: ثلاثة يدعون الله عز وجل فلا يستجاب لهم: رجل كانت تحته امرأة سيئة الخلق فلم يطلقها، ورجل كان له على رجل مال فلم يشهد عليه ورجل آتى سفيها ماله وقال الله تعالى: ﴿وَلا تُؤْتُوا السُّفَهَاءَ أَمْوَالَكُمُ﴾ [السيوطي في الجامع الصغير وزيادته، وصححه الألباني]

〈അബൂ മൂസാ رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറഞ്ഞു: അല്ലാഹുവിനോട് പ്രാർത്ഥിക്കുന്ന മൂന്ന് വിഭാഗത്തിന് ഉത്തരം ലഭിക്കുകയില്ല. തൻെറ കീഴിലുള്ള ദുസ്സ്വഭാവിയായ ഭാര്യയെ വിവാഹ മോചനം ചെയ്യാതെ (പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന) മനുഷ്യൻ, മറ്റൊരാൾ തനിക്ക് സ്വത്ത് നൽകാനുണ്ടായിട്ട് അതിന് സാക്ഷികളെ നിർത്താതെ (പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന) മനുഷ്യൻ, വിവേകമില്ലാത്തവന് തൻെറ സ്വത്ത് നൽകി (പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന) മനുഷ്യൻ. അല്ലാഹു പറയുന്നു: «വിവേകമില്ലാത്തവർക്ക് നിങ്ങളുടെ ധനം നിങ്ങൾ  കൈമാറരുത്»〉 [സുയൂത്വി ജാമിഉസ്സ്വഗീറിൽ ഉദ്ധരിച്ചത്]

സമൂഹത്തിൽ ഇന്നു കാണുന്ന സാമ്പത്തികത്തർക്കങ്ങളുടെയും കലഹങ്ങളുടെയും കാരണം അല്ലാഹുവിൻെറ നിർദ്ദേശം അവഗണിക്കുന്നതാണ്. പരസ്പര വിശ്വാസത്തിൻെറ പേരിൽ മിക്കപ്പോഴും സാമ്പത്തിക ഇടപാടുകൾ എഴുതി വെക്കുകയോ, അതിനു സാക്ഷികളെ നിർത്തുകയോ ചെയ്യാറില്ല. അത്തരം ഇടപാടുകളെല്ലാം പിന്നീട് വിവാദങ്ങളിലേക്കും സംഘർഷങ്ങളിലേക്കും വഴുതിപ്പോകുന്നതാണ് നാം കാണുന്നത്.

പുതിയവ