﴿ وَآمِنُوا بِمَا أَنْزَلْتُ مُصَدِّقًا لِمَا مَعَكُمْ وَلَا تَكُونُوا أَوَّلَ كَافِرٍ بِهِ وَلَا تَشْتَرُوا بِآيَاتِي ثَمَنًا قَلِيلًا وَإِيَّايَ فَاتَّقُونِ ﴾ (٤١)
മേൽ സൂക്തം വ്യാഖ്യാനിക്കുമ്പോൾ വിശുദ്ധ ഖുർആൻ വിവരണത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയാതായി കാണുന്നു:
അല്ലാഹുവിൻെറ പ്രീതി ഉദ്ദേശിക്കപ്പെടേണ്ടതായ അറിവ് ഒരാൾ പഠിച്ചു. ഇഹത്തിൽനിന്നുള്ള വല്ല വിഭവവും അതു മുഖേന നേടുവാനല്ലാതെ അവനത് പഠിച്ചിരുന്നില്ല; എന്നാൽ ഖിയാമത്തു നാളിൽ സ്വർഗ്ഗത്തിൻെറ വാസന അവൻ വാസനിക്കുകയില്ല തന്നെ. (ദാ). (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/167)
ഇത് താഴെ കൊടുത്ത ഹദീസിൻെറ പരിഭാഷയാണ്.
عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ ﷺ: مَنْ تَعَلَّمَ عِلْمًا مِمَّا يُبْتَغَى بِهِ وَجْهُ اللَّهِ عَزَّ وَجَلَّ لَا يَتَعَلَّمُهُ إِلَّا لِيُصِيبَ بِهِ عَرَضًا مِنَ الدُّنْيَا، لَمْ يَجِدْ عَرْفَ الْجَنَّةِ يَوْمَ الْقِيَامَةِ. [أبو داود في سننه]
وَجْهُ اللهِ എന്നതിനാണ് അല്ലാഹുവിൻെറ പ്രീതി എന്ന് അർത്ഥം കൊടുത്തിരിക്കുന്നത്. وَجْهُ اللهِ എന്നത് അല്ലാഹുവിൻെറ ഗുണവിശേഷമാണ് (صِفَة). അല്ലാഹുവിൻെറ മുഖം എന്നായിരുന്നു അത് പരിഭാഷപ്പെടുത്തേണ്ടിയിരുന്നത്. അല്ലാഹുവിൻെറ ഗുണവിശേഷങ്ങളെ വ്യാഖ്യാനിക്കാൻ പാടില്ല. وَجْهُ اللهِ എന്ന ഗുണവിശേഷത്തെ അല്ലാഹുവിൻെറ പ്രീതിയാക്കി അവതരിപ്പിച്ചത് ദുർവ്യാഖ്യാനവും തെറ്റുമാണ്. അല്ലാഹുവിൻെറ പ്രീതി എന്ന് അതിനെ വ്യാഖ്യാനിക്കാറുള്ളത് അശ്അരികളാണ്. അശ്അരിയ്യത്തിനെ കുറിച്ച് കൂടുതൽ അറിയാൻ പിഴച്ച കക്ഷികൾ എന്ന ലേഖനവും അല്ലാഹുവിൻെറ നാമങ്ങളെയും ഗുണവിശേഷങ്ങളെയും കുറിച്ച് മനസ്സിലാക്കാൻ അല്ലാഹുവിൻെറ നാമ ഗുണവിശേഷങ്ങൾ എന്ന ലേഖനവും കാണുക.