﴿ وَإِذْ قُلْنَا ادْخُلُوا هَٰذِهِ الْقَرْيَةَ فَكُلُوا مِنْهَا حَيْثُ شِئْتُمْ رَغَدًا وَادْخُلُوا الْبَابَ سُجَّدًا وَقُولُوا حِطَّةٌ نَّغْفِرْ لَكُمْ خَطَايَاكُمْ ۚ وَسَنَزِيدُ الْمُحْسِنِينَ ﴾ (58)

മേൽ സൂക്തം വ്യാഖ്യാനിക്കുമ്പോൾ വിശുദ്ധ ഖുർആൻ വിവരണത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നത് കാണാം:

〈 هذه القرية (ഈ രാജ്യം) കൊണ്ടുദ്ദേശ്യം ബൈത്തുൽ മുഖദ്ദസാണെന്നും അരീഹായാണെന്നും മറ്റും അഭിപ്രായങ്ങളുണ്ട്… ഇത് മിക്കവാറും ബൈത്തുൽ മുഖദ്ദസിനെ ഉദ്ദേശിച്ചായിരിക്കുവാനാണ് സാധ്യത. അതു കൊണ്ട് പ്രധാന ഖുർആൻ വ്യാഖ്യാതാക്കൾ പലരും ബൈത്തുൽ മുഖദ്ദസാണ് ഇവിടെ ഉദ്ദേശ്യം എന്ന പക്ഷക്കാരാകുന്നു… (അല്ലാഹുവിന്നറിയാം) ഈ വിഷയം ബൈബിളിൽ കാണുന്നില്ല.〉 (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/181) 

മേൽ വിവരണം വായിക്കുന്ന ഏതൊരു അനുവാചകനും മനസ്സിലാക്കുക, ബൈബിൾ  ഖുർആൻ വ്യാഖ്യാനിക്കാനുള്ള ഒരു ഉപാധിയാണ്, വ്യാഖ്യാതാക്കൾക്കിടയിൽ ഭിന്നാഭിപ്രായമുള്ള വിഷയങ്ങളിൽ മുൻഗണന കൽപിക്കാൻ ബൈബിളിലുള്ള പരാമർശങ്ങൾ ഉപയോഗിക്കാവുന്നതുമാണ് എന്നാണ്. വസ്തുത മറിച്ചാണ്:

  1. ഇന്നു ലഭിക്കുന്ന ബൈബിൾ യഥാർത്ഥ തൗറാത്തും ഇഞ്ചീലുമല്ല.
  2. യഥാർത്ഥ തൗറാത്തും ഇഞ്ചീലും തന്നെ ഖുർആൻ അവതരിച്ചതോടെ റദ്ദാക്കപ്പെട്ടിരിക്കുന്നു.
  3. ബൈബിളിനെ മാത്രമല്ല, യഥാർത്ഥ തൗറാത്ത്, ഇഞ്ചീൽ എന്നിവയെപ്പോലും ഖുർആൻ വ്യാഖ്യാനിക്കാനുള്ള സ്രോതസ്സോ ഉപകരണമോ ആയി കാണാവതല്ല.
  4. ആയതിനാൽ മേൽ വ്യാഖ്യാനം അനുചിതവും സലഫുകളുടെ രീതിക്ക് നിരക്കാത്തതുമാണ്.

തദ്വിഷയകമായി കൂടുതൽ മനസ്സിലാക്കാൻ മുൻഗാമികളുടെ ഗ്രന്ഥങ്ങൾ ഇസ്‌ലാമിൻെറ സ്രോതസ്സല്ല എന്ന ലേഖനം കാണുക.

പുതിയവ