﴿ وَإِذْ قُلْتُمْ يَا مُوسَىٰ لَن نَّصْبِرَ عَلَىٰ طَعَامٍ وَاحِدٍ فَادْعُ لَنَا رَبَّكَ يُخْرِجْ لَنَا مِمَّا تُنبِتُ الْأَرْضُ مِن بَقْلِهَا وَقِثَّائِهَا وَفُومِهَا وَعَدَسِهَا وَبَصَلِهَا ۖ قَالَ أَتَسْتَبْدِلُونَ الَّذِي هُوَ أَدْنَىٰ بِالَّذِي هُوَ خَيْرٌ ۚ اهْبِطُوا مِصْرًا فَإِنَّ لَكُم مَّا سَأَلْتُمْ ۗ وَضُرِبَتْ عَلَيْهِمُ الذِّلَّةُ وَالْمَسْكَنَةُ وَبَاءُوا بِغَضَبٍ مِّنَ اللَّهِ ۗ ذَٰلِكَ بِأَنَّهُمْ كَانُوا يَكْفُرُونَ بِآيَاتِ اللَّهِ وَيَقْتُلُونَ النَّبِيِّينَ بِغَيْرِ الْحَقِّ ۗ ذَٰلِكَ بِمَا عَصَوا وَّكَانُوا يَعْتَدُونَ ﴾ (61)

ബഖറഃ 61-ാം സൂക്തത്തിന് വിശുദ്ധ ഖുർആൻ വിവരണത്തിൽ നൽകിയിരിക്കുന്ന വ്യാഖ്യാനം കാണുക:

〈എന്നാൽ പ്രവാചകന്മാരെ കൊലപ്പെടുത്തിയിരുന്നതായി പൊതുവിൽ പറഞ്ഞതല്ലാതെ, അങ്ങിനെയുള്ള ഒരു സംഭവവും ഖുർആനിൽ പ്രസ്താവിക്കപ്പെട്ടിട്ടില്ല. ബലപ്പെട്ട ഹദീസുകളിലും കാണപ്പെടുന്നില്ല. അതേ സമയത്ത് അവരുടെ കയ്യിൽ നിലവിലുള്ള അവരുടെ വേദപുസ്തകത്തിൽ – ബൈബിളിൽ – അതിനു ഉദാഹരണങ്ങൾ പലതുണ്ടു താനും… ബൈബിളിലെ ചില ഉദാഹരണങ്ങൾ ഇവിടെ ചുരുക്കി ഉദ്ധരിക്കാം:-〉 (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/185) 

മതപരമായ കാര്യങ്ങളിൽ നമുക്ക് അവലംബിക്കാവുന്ന സ്രോതസ്സ് വഹ്‌യ് മാത്രമാണ്. വഹ്‌യ് രേഖപ്പെട്ടു കിടക്കുന്നത് ഖുർആനിലും സ്ഥിരപ്പെട്ട നബിചര്യയിലുമാണ്.  അവ രണ്ടിലും പ്രസ്താവിക്കപ്പെട്ടിട്ടില്ലാത്ത സംഭവങ്ങൾ ബൈബിളിൽനിന്ന് ഉദ്ധരിച്ചു കൊണ്ട് ഈ സൂക്തത്തെ വ്യാഖ്യാനിച്ചത് തീർത്തും തെറ്റും, സലഫുകളുടെ രീതിയോട് നിരക്കാത്തതുമായ കാര്യമാണ്.

തദ്വിഷയകമായി കൂടുതൽ മനസ്സിലാക്കാൻ ഇസ്‌ലാമിൻെറ പ്രമാണങ്ങൾ, മുൻഗാമികളുടെ ഗ്രന്ഥങ്ങൾ ഇസ്‌ലാമിൻെറ സ്രോതസ്സല്ല എന്നീ ലേഖനങ്ങൾ കാണുക.

പുതിയവ