﴿ وَهُوَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ وَكَانَ عَرْشُهُ عَلَى الْمَاءِ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۗ وَلَئِن قُلْتَ إِنَّكُم مَّبْعُوثُونَ مِن بَعْدِ الْمَوْتِ لَيَقُولَنَّ الَّذِينَ كَفَرُوا إِنْ هَٰذَا إِلَّا سِحْرٌ مُّبِينٌ ﴾ [هود ٧]

[ആറു ദിവസങ്ങളിലായി ആകാശഭൂമികളെ സൃഷ്ടിച്ചത് അവനാണ് – അവൻെറ അര്‍ശ് വെള്ളത്തിന്മേലായിരുന്നു – നിങ്ങളില്‍ ആരാണ് കര്‍മ്മം കൊണ്ട് ഏറ്റവും നല്ലവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടിയാണത്. തീര്‍ച്ചയായും നിങ്ങള്‍ മരണത്തിന് ശേഷം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരാണ്‌ എന്ന് നീ പറഞ്ഞാല്‍ അവിശ്വാസികൾ പറയും; ഇത് വ്യക്തമായ മാരണമല്ലാതെ മറ്റൊന്നുമല്ല. ] (ഹൂദ് 7)


وَكَانَ عَرْشُهُ عَلَى الْمَاءِ (അവൻെറ അർശു വെള്ളത്തിലായിരുന്നു) എന്നത്രെ അത്. (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/1447)

ആകാശഭൂമികളെ സൃഷ്ടിക്കുകയും, അവ രൂപം കൊള്ളുകയും ചെയ്യുന്നതിൻെറ മുമ്പത്തെ അവസ്ഥയെക്കുറിച്ചാണ് وَكَانَ عَرْشُهُ عَلَى الْمَاءِ (അവൻെറ അർശു വെള്ളത്തിന്മേലായിരുന്നു) എന്നു പറഞ്ഞതെന്ന് അല്ലാഹു പറഞ്ഞ വാചകത്തില്‍നിന്നും, നബി (സ്വ)യുടെ ഈ പ്രസ്താവനയില്‍നിന്നും സ്പഷ്ടമാകുന്നു. (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/1448)

എന്നിരിക്കെ, ‘വെള്ളം’ (الْمَاءِ) കൊണ്ടു ഇവിടെ വിവക്ഷ നമുക്കു സുപരിചിതമായ അര്‍ത്ഥത്തിലുള്ള വെള്ളമായിരിക്കുവാന്‍ തരമില്ല. (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/1448)

ശാസ്ത്രീയ നിരീക്ഷണങ്ങൾക്ക് അത് വേണ്ടതുപോലെ വ്യക്തമാക്കുവാൻ കഴിഞ്ഞിട്ടില്ല എന്നതു കൊണ്ട് ആ വാസ്തവത്തിനു ദോഷമൊന്നുമില്ല. (പുറം 2/1448)


വിശുദ്ധ ഖുർആൻ വിവരണത്തിൽ മേൽ സൂക്തം വ്യാഖ്യാനിക്കുമ്പോൾ അനൽപമായ അബദ്ധങ്ങൾ സംഭവിച്ചിട്ടുണ്ട്. عَرْشُ, അത് നിലകൊള്ളുന്ന الْمَاءُ എന്നിവയെ കുറിച്ച് അശ്അരികളുടെ രീതികളും വ്യാഖ്യാനങ്ങളുമാണ് കൊടുത്തിരിക്കുന്നത്. അതിനുള്ള ചില ഉദാഹരണങ്ങളാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ഇതു സംബന്ധമായി അഅ്റാഫ്  54 ൽ ഒരു വിശദീകരണം ചേർത്തിട്ടുണ്ട്. മാന്യവായനക്കാർ അത് കാണുവാൻ താൽപര്യം.

അല്ലാഹുവിൻെറ ഉൽകൃഷ്ടമായ നാമങ്ങളും ഉന്നതമായ ഗുണവിശേങ്ങളും അദൃശ്യകാര്യങ്ങളും ഒരു വിശ്വാസി എങ്ങനെയാണ് വായിക്കുകയും സ്വീകരിക്കുകയും ചെയ്യേണ്ടത് എന്നത് മൻഹജുമായും ഇസ്‌ലാമിക വിശ്വാസ സംഹിതയുമായും മൻഹജുമായും ബന്ധപ്പെട്ട കാര്യമാണ്. ഇതു സംബന്ധിച്ചും വ്യക്തമായ ധാരണ അനിവാര്യമാണ്. അധിക വായനക്കായി അല്ലാഹുവിൻെറ നാമഗുണ വിശേഷങ്ങൾ എന്ന ലേഖനം കൂടി കാണുക.