وَقَالَتِ الْيَهُودُ يَدُ اللَّهِ مَغْلُولَةٌ ۚ غُلَّتْ أَيْدِيهِمْ وَلُعِنُوا بِمَا قَالُوا ۘ بَلْ يَدَاهُ مَبْسُوطَتَانِ يُنفِقُ كَيْفَ يَشَاءُ ۚ وَلَيَزِيدَنَّ كَثِيرًا مِّنْهُم مَّا أُنزِلَ إِلَيْكَ مِن رَّبِّكَ طُغْيَانًا وَكُفْرًا ۚ وَأَلْقَيْنَا بَيْنَهُمُ الْعَدَاوَةَ وَالْبَغْضَاءَ إِلَىٰ يَوْمِ الْقِيَامَةِ ۚ كُلَّمَا أَوْقَدُوا نَارًا لِّلْحَرْبِ أَطْفَأَهَا اللَّهُ ۚ وَيَسْعَوْنَ فِي الْأَرْضِ فَسَادًا ۚ وَاللَّهُ لَا يُحِبُّ الْمُفْسِدِينَ. [المائدة 64]

അല്ലാഹുവിൻെറ കൈ (يد الله) അല്ലാഹുവിൻെറ മുഖം (وجه الله) എന്നിങ്ങനെയുള്ള പ്രയോഗങ്ങളെപ്പറ്റി മുൻഗാമികളായ പണ്ഡിതന്മാരും പിൻഗാമികളായ പണ്ഡിതന്മാരും സ്വീകരിച്ചു വരാറുളള രണ്ടു മാർഗ്ഗങ്ങളുണ്ടെന്നും, അല്ലാഹവിനു സൃഷ്ടികളോടു സാദൃശ്യം തോന്നിക്കുമാറുള്ള അർത്ഥ വ്യാഖ്യാനങ്ങൾ അവക്കു നൽകുവാൻ പാടില്ലെന്നും അൽബഖറഃ 115-ാം വചനത്തിൻെറ വ്യാഖ്യാനത്തിലും മറ്റുമായി നാം ഇതിനു മുമ്പ് ഒന്നിലധികം പ്രാവശ്യം വിവരിച്ചു കഴിഞ്ഞിട്ടുള്ളതാണ്. (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/905)

പരാമൃഷ്ട വിഷയത്തെ കുറിച്ച് ബഖറഃ : 115 നു നൽകിയ വിശദീകരണം കാണുക.

പുതിയവ