﴿ إِنَّ الَّذِينَ يَكْفُرُونَ بِاللَّهِ وَرُسُلِهِ وَيُرِيدُونَ أَن يُفَرِّقُوا بَيْنَ اللَّهِ وَرُسُلِهِ وَيَقُولُونَ نُؤْمِنُ بِبَعْضٍ وَنَكْفُرُ بِبَعْضٍ وَيُرِيدُونَ أَن يَتَّخِذُوا بَيْنَ ذَٰلِكَ سَبِيلًا ۞ أُولَٰئِكَ هُمُ الْكَافِرُونَ حَقًّا ۚ وَأَعْتَدْنَا لِلْكَافِرِينَ عَذَابًا مُّهِينًا﴾ [النساء 150-151]
«നിശ്ചയമായും അല്ലാഹുവിലും അവൻെറ ദൂതരിലും അവിശ്വസിക്കുന്നവർ – അവർ അല്ലാഹുവിൻെറയും അവൻെറ ദുതന്മാരുടെയും ഇടയിൽ വിവേചനം കാണിക്കാനുദ്ദേശിക്കുന്നു. ഞങ്ങൾ ചിലരിൽ വിശ്വസിക്കും, ചിലരിൽ അവിശ്വസിക്കും എന്ന് പറയുകയും അതിനിടക്കുള്ള ഒരു മാർഗ്ഗം സ്വീകരിക്കാനുദ്ദേശിക്കുകയും ചെയ്യുന്നു. അവർ തന്നെയാണ് സത്യമായും അവിശ്വാസികൾ. ആ കാഫിറുകൾക്കു നാം ഒരുക്കിവെച്ചിരിക്കുന്നത് നിന്ദ്യമായ ശിക്ഷയാണ്. (അന്നിസാഅ് 150-151)
മേൽ സൂക്തത്തിൻെറ ഒന്നാമത്തെ വ്യാഖ്യാനം അല്ലാഹുവിൻെറ ദൂതന്മാർക്കിടയിൽ വിവേചനം കാണിക്കാൻ പാടില്ല. അത് അവിശ്വാസമാണ് എന്നതത്രെ. ആയത്തിൽ പ്രയോഗിച്ചിരിക്കുന്ന വാക്കുകൾ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോൾ അല്ലാഹുവിനും അവൻെറ ദൂതന്മാർക്കുമിടയിൽ വിവേചനം കാണിക്കരുത്, അത് അവിശ്വാസമാണ് എന്ന വസ്തുതയും അതിലുൾപ്പെട്ടിട്ടുണ്ടെന്ന് കാണാം. വിശിഷ്യാ ഖുർത്വുബി -رَحِمَهُ اللهُ- മേൽ സൂക്തത്തിനു നൽകിയ വ്യാഖ്യാനം അങ്ങനെയാണു താനും. അത് താഴെ ഉദ്ധരിക്കാം.
ومعنى ﴿وَيُرِيدُونَ أَن يُفَرِّقُوا بَيْنَ اللَّهِ وَرُسُلِهِ﴾ أي بين الإيمان بالله ورسله، فنص سبحانه على أن التفريق بين الله ورسله كفر، وإنما كان كفرا لأن الله سبحانه فرض على الناس أن يعبدوه بما شرع لهم على ألسنة الرسل، فإذا جحدوا الرسل ردوا عليهم شرائعهم، ولم يقبلوها منهم. [القرطبي في الجامع لأحكام القرآن]
‘അവർ അല്ലാഹുവിൻെറയും അവൻെറ ദൂതന്മാരുടെയും ഇടയിൽ വിവേചനം കാണിക്കാൻ ഉദ്ദേശിക്കുന്നു’ എന്നതിൻെറ വിവക്ഷ അല്ലാഹുവിലും അവൻെറ ദൂതന്മാരിലുമുള്ള വിശ്വാസത്തിനിടയിൽ എന്നാണ്. അങ്ങനെ, അല്ലാഹുവിൻെറയും അവൻെറ ദൂതന്മാരുടെയും ഇടയിൽ വിവേചനം കാണിക്കുന്നത് അവിശ്വാസമാണെന്ന് അവൻ സ്പഷ്ടമാക്കിയിരിക്കുന്നു. അത് അവിശ്വാസമാകാൻ കാരണം ദൂതന്മാരുടെ ജിഹ്വകളിലൂടെ അല്ലാഹു നിശ്ചയിച്ച നിയമവ്യവസ്ഥ പ്രകാരം ജനങ്ങൾ അവനെ ആരാധിക്കണമെന്നാണ് അവൻ അവർക്ക് നിയമമാക്കിയിരിക്കുന്നത്. അവർ ദൂതന്മാരെ നിഷേധിച്ചാൽ ദൂതന്മാർ കൊണ്ടുവന്ന നിയമവ്യവസ്ഥകളെ അവർ തള്ളിക്കാളയാൻ ഇടവരും. ദൂതന്മാരിൽനിന്ന് അവരത് സ്വീകരിക്കുകയില്ല താനും. (ഖുർത്വുബി തഫ്‌സീറിൽ രേഖപ്പെടുത്തിയത്)
ഇതു സംബന്ധിച്ച് കൂടുതൽ മനസ്സിലാക്കാൻ ഇസ്‌ലാമിൻെറ പ്രമാണങ്ങൾ എന്ന ലേഖനം കാണുക.
കൂടാതെ, മേൽ സൂക്തം മുന്നോട്ടു വെക്കുന്ന മൗലികമായ മറ്റൊരാശയം ഇബാദത്ത് അല്ലാഹുവിന്ന് മാത്രം സമർപ്പിക്കുക, അതു ശരിയാം വിധം നിറവേറ്റാൻ നബിമാരുടെ മാർഗ്ഗം മാത്രം പിന്തുടരുക എന്നതാണ്. അതിൽ സംഭവിക്കുന്ന വീഴ്ച മതത്തിൻെറ അടിത്തറ തന്നെ തകർക്കാൻ കാരണമായിത്തീരും. ഖുർആൻ മതി, നബിചര്യ ആവശ്യമില്ല എന്നു പറയുന്നവർക്കുള്ള വ്യക്തമായ താക്കീതു കൂടിയാണ് ഈ സൂക്തം.