﴿ وَقَوْلِهِمْ إِنَّا قَتَلْنَا الْمَسِيحَ عِيسَى ابْنَ مَرْيَمَ رَسُولَ اللهِ وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَٰكِن شُبِّهَ لَهُمْ وَإِنَّ الَّذِينَ اخْتَلَفُوا فِيهِ لَفِي شَكٍّ مِّنْهُ مَا لَهُم بِهِ مِنْ عِلْمٍ إِلَّا اتِّبَاعَ الظَّنِّ وَمَا قَتَلُوهُ يَقِينًا ۞ بَل رَّفَعَهُ اللهُ إِلَيْهِ وَكَانَ اللهُ عَزِيزًا حَكِيمًا ﴾ [النساء 157-158]
അല്ലാഹുവിൻെറ ദൂതനായ മര്‍യമിൻെറ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കൊന്നുകളഞ്ഞരിക്കുന്നു എന്നു പറഞ്ഞതിനാലുമാണ് അവര്‍ ശപിക്കപ്പെട്ടത്. യഥാർത്ഥത്തിൽ, അവർക്ക് അദ്ദേഹത്തെ കൊലപ്പെടുത്താനോ ക്രൂശിക്കാനോ കഴിഞ്ഞിട്ടില്ല. മറിച്ച്, അദ്ദേഹത്തെ തിരിച്ചറിയാനാവാതെ അവർ ആശയക്കുഴപ്പത്തിലാവുകയാണുണ്ടായത്. അദ്ദേഹത്തിൻെറ കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹം പിന്തുടരുകയല്ലാതെ അക്കാര്യത്തെപ്പറ്റി അവർക്ക് യാതൊരറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല. (157)
എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തുകയാണുണ്ടായത്. അല്ലാഹു പ്രതാപവാനും ജ്ഞാനിയായ അധികാരസ്ഥനുമാകുന്നു. (നിസാഅ് 157, 158)
ഉയർത്തൽ എങ്ങനെയാണുണ്ടായത്? ജഡത്തോടു കൂടിയോ അല്ലേ? ഉറക്കത്തിലോ ഉണർച്ചയിലോ? അദ്ദേഹം ഇപ്പോൾ എവിടെയുണ്ട്? അവിടെ അദ്ദേഹത്തിൻെറ ജീവിത രീതി എങ്ങനെയാണു? ഇതൊന്നും അല്ലാഹു വ്യക്തമാക്കയിട്ടില്ല. ഉറപ്പിച്ചും വിശദീകരിച്ചും പറയത്തക്ക വേറെ തെളിവുകളുമില്ല. എന്നാൽ ഈ സംശയങ്ങൾക്ക് സ്വയം സമാധാനം കണ്ടെത്തുവാൻ സഹായകമാവുന്ന ചില വസ്തുതകൾകൂടി ഇവിടെ ചൂണ്ടിക്കാട്ടാം. [വിശുദ്ധ ഖുർആൻ വിവരണം, പുറം 1/766-767]
വിശുദ്ധ ഖുർആൻ വിവരണത്തിൽ നൽകിയ മേൽ വിശദീകരണം അനാവശ്യമായ സംശയങ്ങളും തർക്കങ്ങളും ഉണ്ടാക്കാനേ ഉപകരിക്കൂ. ഖുർആൻ സൂക്തങ്ങളുടെയും നബിവചനങ്ങളുടെയും അടിസ്ഥാനത്തിൽ നേരെ ചൊവ്വെ കാര്യങ്ങൾ പറയുകയല്ല ചെയ്തിരിക്കുന്നത്. പകരം ഫിത്‌നഃയുമായി നടക്കുന്ന രോഗാതുരമായ ഹൃദയത്തിൻെറ ഉടമകൾ ഉണർത്തിവിടുന്ന സംശയങ്ങളും തർക്കങ്ങളും ഏറ്റുപിടിക്കുകയാണിവിടെ. ഇവ്വിഷയകമായി ഖുർആനിലും നബിവചനങ്ങളിലും വ്യക്തമായി പരാമർശിച്ച വസ്തുതകൾ ലളിതമായ നിലയിൽ ഒന്നു പരിശോധിക്കാം:
1- മസീഹ് ഈസാ -عَلَيْهِ السَلَام- നെ അവർ കൊലപ്പെടുത്തിയിട്ടില്ല – (നിസാഅ് 157 കാണുക)
2- അദ്ദേഹത്തെ അവർ ക്രൂശിച്ചിട്ടില്ല – (നിസാഅ് 157 കാണുക)
3- അല്ലാഹു അദ്ദേഹത്തെ അവിശ്വാസികളിൽനിന്ന് ശുദ്ധീകരിക്കുകയും പൂർണ്ണമായി ഏറ്റെടുത്ത് അവങ്കലേക്ക് ഉയർത്തുകയും ചെയ്തിരിക്കുന്നു .
﴿ إِذْ قَالَ اللهُ يَا عِيسَىٰ إِنِّي مُتَوَفِّيكَ وَرَافِعُكَ إِلَيَّ وَمُطَهِّرُكَ مِنَ الَّذِينَ كَفَرُوا وَجَاعِلُ الَّذِينَ اتَّبَعُوكَ فَوْقَ الَّذِينَ كَفَرُوا إِلَىٰ يَوْمِ الْقِيَامَةِ ۖ ثُمَّ إِلَيَّ مَرْجِعُكُمْ فَأَحْكُمُ بَيْنَكُمْ فِيمَا كُنتُمْ فِيهِ تَخْتَلِفُونَ ﴾ [آل عمران 55]
അല്ലാഹു പറഞ്ഞ സന്ദര്‍ഭം: ഓ ഈസാ, നിന്നെ നാം പൂര്‍ണ്ണമായി ഏറ്റെടുക്കുകയും, എൻെറ അടുക്കലേക്ക് ഉയര്‍ത്തുകയും, അവിശ്വാസികളിൽനിന്ന് നിന്നെ നാം ശുദ്ധീകരിക്കുകയും, നിന്നെ പിന്തുടര്‍ന്നവരെ ഉയിര്‍ത്തെഴുന്നേല്‍പ്പുനാള്‍ വരേക്കും അവിശ്വാസികളെക്കാള്‍ ഉന്നതരാക്കുകയും ചെയ്യുന്നതാണ്. പിന്നെ എൻെറ അടുത്തേക്കാണ് നിങ്ങളുടെ മടക്കം. നിങ്ങള്‍ ഭിന്നിച്ചു കൊണ്ടിരിക്കുന്ന കാര്യത്തില്‍ അപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുന്നതാണ്. (ആലു ഇംറാൻ 55)
4- മുഹമ്മദ് നബി ﷺ ആകാശാരോഹണ സമയത്ത് അദ്ദേഹത്തെ രണ്ടാമത്തെ ആകാശത്തിൽവെച്ച് കണ്ടുമുട്ടുകയുണ്ടായി.
لَقِيَ فِي السَّمَاءِ الثَّانِيَةِ عِيسَى وَيَحْيَى عَلَيْهِمَا السَّلَامُ. [مسلم في صحيحه]
അവിടുന്ന് രണ്ടാമത്തെ ആകാശത്തിൽ ഈസാ, യഹ്‌യാ -عليهما السلام- എന്നിവരെ കണ്ടുമുട്ടി. (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)
5- അന്ത്യനാളിനു മുമ്പ് അദ്ദേഹം നീതിമാനായ ഭരണാധികാരിയായി ഭൂലോകത്തേക്ക് ഇറങ്ങിവരും, ദജ്ജാലിനെ കീഴ്‌പ്പെടുത്തി വധിക്കും, കുരിശ് തകർക്കും, ജിസ്‌യ നിർത്തലാക്കും.
عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قال: قَالَ رَسُولُ اللَّهِ ﷺ: وَالَّذِي نَفْسِي بِيَدِهِ، لَيُوشِكَنَّ أَنْ يَنْزِلَ فِيكُمْ ابْنُ مَرْيَمَ حَكَمًا مُقْسِطًا، فَيَكْسِرَ الصَّلِيبَ، وَيَقْتُلَ الخِنْزِيرَ، وَيَضَعَ الجِزْيَةَ، وَيَفِيضَ المَالُ حَتَّى لاَ يَقْبَلَهُ أَحَدٌ. [البخاري في صحيحه]
അബൂ ഹുറെയ്റഃ -رَضِيَ اللهُ عَنْهُ- നിവേദനം. നബി ﷺ പറഞ്ഞു: എൻെറ ആത്മാവ് ആരുടെ കൈയിലാണോ അവൻ തന്നെ സത്യം! മർയമിൻെറ പുത്രൻ നീതിമാനായ ഒരു ഭരണകർത്താവായി നിങ്ങളിലേക്ക് ഇറങ്ങി വരാറായിരിക്കുന്നു. അങ്ങനെ അദ്ദേഹം കുരിശ് തകർക്കുകയും പന്നിയെ കൊല്ലുകയും ജിസ്‌യ അവസാനിപ്പിക്കുകയും ചെയ്യും. അപ്പോൾ സ്വീകരിക്കാൻ ആരുമില്ലാത്ത വിധം ധനം കവിഞ്ഞൊഴുകുകുയും ചെയ്യും. (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)
6- അദ്ദേഹത്തിൻെറ മരണത്തിനുമുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി അഹ്‌ലുൽ കിതാബിൽപെട്ട ഒരാളും ഉണ്ടാവുകയില്ല.
﴿ وَإِن مِّنْ أَهْلِ الْكِتَابِ إِلَّا لَيُؤْمِنَنَّ بِهِ قَبْلَ مَوْتِهِ ۖ وَيَوْمَ الْقِيَامَةِ يَكُونُ عَلَيْهِمْ شَهِيدًا ﴾ [النساء 159]
ഗ്രന്ഥാവകാശികളിൽ ആരും തന്നെ അദ്ദേഹത്തിൻെറ മരണത്തിനുമുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി ഉണ്ടാവുകയില്ല. ഉയിര്‍ത്തെഴുന്നേല്‍പിൻെറ നാളിലാകട്ടെ അദ്ദേഹം അവര്‍ക്കെതിരില്‍ സാക്ഷിയാകുകയും ചെയ്യും. (നിസാഅ് 159)
7- അല്ലാഹു നിശ്ചയിച്ച കാലമത്രയും അദ്ദേഹം ഭൂലോകത്ത് വസിക്കുകയും പിന്നിട് മരണപ്പെടുകയും മുസ്‌ലിംകൾ അദ്ദേഹത്തിനു വേണ്ടി മയ്യിത്ത് നമസ്കരിക്കുകയും ചെയ്യും.
فيمكث في الأرض أربعين سنة، ثم يتوفى فيصلي عليه المسلمون. [الألباني في الصحيحة]
അങ്ങനെ അദ്ദേഹം ഭൂലോകത്ത് നാൽപ്പതു വർഷം വസിക്കുകയും പിന്നീട് മരണപ്പെടുകയും അദ്ദേഹത്തിനു വേണ്ടി മുസ്‌ലിംകൾ മയ്യിത്ത് നമസ്കരിക്കുകയും ചെയ്യും. (അൽബാനി സ്വഹീഹഃയിൽ ഉദ്ധരിച്ചത്)
പ്രമാണങ്ങൾ പരിശോധിക്കുന്ന ഏതൊരാൾക്കും ലഭിക്കുന്ന വസ്തുതകളാണ് മുകളിൽ കൊടുത്തത്. അഖ്‌ലാനിയ്യത്തിൻെറ സ്വാധീനമാണ് ഇത്തരം കാര്യങ്ങളിൽ സംശയവും അസമാധാനവും ഉടലെടുക്കാനുള്ള കാരണം.