﴿ رُّسُلًا مُّبَشِّرِينَ وَمُنذِرِينَ لِئَلَّا يَكُونَ لِلنَّاسِ عَلَى اللهِ حُجَّةٌ بَعْدَ الرُّسُلِ ۚ وَكَانَ اللهُ عَزِيزًا حَكِيمًا ﴾ [النساء 165]
സുവിശേഷം അറിയിക്കുന്നവരും താക്കീത് നല്‍കുന്നവരുമായ ദൂതന്‍മാരായിരുന്നു അവര്‍. ആ ദൂതന്‍മാര്‍ക്ക് ശേഷം അല്ലാഹുവിനെതിരില്‍ ജനങ്ങൾക്ക് ഒരു ന്യായവും ഇല്ലാതിരിക്കാന്‍ വേണ്ടിയാണത്. അല്ലാഹു പ്രതാപവാനും ജ്ഞാനിയായ അധികാരസ്ഥനുമാകുന്നു. (നിസാഅ് 165)
ദാവൂദ് (അ) നബിക്കു നൽകപ്പെട്ട പ്രത്യേക ഏടാണു ‘സബൂർ’. ബൈബിളിൽ ‘ദാവീദിൻെറ സങ്കീർത്തനങ്ങൾ’ എന്ന പേരിൽ ഒരു പുസ്തകമുണ്ടു. അതാണ് യഥാർത്ഥത്തിൽ സബൂർ എന്നു പറയുവാൻ നിവൃത്തിയില്ല. അതുപോലെ സുലൈമാൻ, അയ്യൂബ് (അ) തുടങ്ങിയ വേറെ പ്രവാചകന്മാരുടെയും പേരോടു ചേർത്തുകൊണ്ടുള്ള ഏതാനും പുസ്തകങ്ങളും ബൈബിളിലുണ്ട്. അവയിലൊക്കെ ഏതെങ്കിലും ചില ഭാഗങ്ങൾ യഥാർത്ഥ വഹ്‌യു തന്നെ ആയിരിക്കുവാൻ അവകാശമുണ്ടെങ്കിലും ചില ഭാഗങ്ങൾ വഹ്‌യായിരിക്കുവാൻ യാതൊരു മാർഗ്ഗമില്ലാത്തവയും അവയിൽ അടങ്ങിയിരിക്കുന്നു. പല ഭാഗങ്ങളും വഹ്‌യാണെന്നോ അല്ലെന്നോ തീർത്തു പറയുവാൻ സാധ്യമല്ലാത്തവയുമാകുന്നു. സങ്കീർത്തന പുസ്തകം ആരുടെ വകയാണെന്നു പോലും തർക്ക വിഷയമാണു താനും. [വിശുദ്ധ ഖുർആൻ വിവരണം, പുറം 1/774]
സലഫുകളുടെ മാതൃകയിലുള്ള ഖുർആൻ വ്യാഖ്യാനത്തിൽ ഒരു നിലയിലും കടന്നുകൂടാൻ പാടില്ലാത്തതാണ് ബൈബിളുമായി ബന്ധപ്പെട്ട ഇത്തരം പരാമർശങ്ങൾ. അധിക വായനക്കായി മുൻഗാമികൾക്കു നൽകപ്പെട്ട ഗ്രന്ഥങ്ങൾ ഇസ്‌ലാമിൻെറ സ്രോതസ്സല്ല എന്ന ലേഖനം കാണുക.