﴿ إِلَّا الَّذِينَ يَصِلُونَ إِلَىٰ قَوْمٍ بَيْنَكُمْ وَبَيْنَهُم مِّيثَاقٌ أَوْ جَاءُوكُمْ حَصِرَتْ صُدُورُهُمْ أَن يُقَاتِلُوكُمْ أَوْ يُقَاتِلُوا قَوْمَهُمْ ۚ وَلَوْ شَاءَ اللَّهُ لَسَلَّطَهُمْ عَلَيْكُمْ فَلَقَاتَلُوكُمْ ۚ فَإِنِ اعْتَزَلُوكُمْ فَلَمْ يُقَاتِلُوكُمْ وَأَلْقَوْا إِلَيْكُمُ السَّلَمَ فَمَا جَعَلَ اللَّهُ لَكُمْ عَلَيْهِمْ سَبِيلًا ﴾ [النساء ٩٠]
പിന്നീട് മക്കാ വിജയം ഉണ്ടാകുകയും, അറേബ്യ ഉപദ്വീപു മിക്കവാറും മുസ്‌ലിം രാജ്യമായി മാറുകയും ചെയ്തതോടെ ഹിജ്രയുടെ നിർബ്ബന്ധം ഇല്ലാതായിത്തീർന്നു. മക്കാ വിജയ ദിവസം നബി (സ) പറഞ്ഞു: ‘വിജയത്തിനു ശേഷം ഹിജ്ര ഇല്ല. എങ്കിലും ‘ജിഹാദും, നിയ്യത്തും’ (സമരവും സമരോദ്ദേശ്യവു)മാണുള്ളത്’.. (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/711)
വിശുദ്ധ ഖുർആൻ വിവരണത്തിലെ മേൽ വിശദീകരണം അപൂർണ്ണവും തെറ്റിദ്ധാരണാ ജനകകവുമാണ്. ഹിജ്റഃയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിസാഅ് : 97 ൽ പ്രതിപാദിച്ചിട്ടുണ്ട്. വായനക്കാർക്ക് അതു പരിശോധിക്കാവുന്നതാണ്.