﴿ خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِم بِهَا وَصَلِّ عَلَيْهِمْ ۖ إِنَّ صَلَاتَكَ سَكَنٌ لَّهُمْ ۗ وَاللَّهُ سَمِيعٌ عَلِيمٌ ﴾ [التوبة ١٠٣]
അവരെ ശുദ്ധീകരിക്കുകയും, അവരെ സംസ്കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുകളില്‍ നിന്ന് നീ വാങ്ങുകയും, അവര്‍ക്കുവേണ്ടി (അനുഗ്രഹത്തിന്നായി) പ്രാര്‍ത്ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും നിന്‍റെ പ്രാര്‍ത്ഥന അവര്‍ക്ക് ശാന്തി നല്‍കുന്നതത്രെ. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. (തൗബഃ 103)
അതായതു, പിശുക്ക്, ആര്‍ത്തി മുതലായ ദുസ്വഭാവങ്ങളില്‍ നിന്നും പാപങ്ങളില്‍ നിന്നും ധര്‍മം ശുദ്ധിയാക്കുന്നു. ഔദാര്യമനഃസ്ഥിതി, സാധുദയ, ത്യാഗസന്നദ്ധത, പുണ്യ കര്‍മ്മങ്ങളിലുള്ള താല്‍പര്യം, ആത്മീയശുദ്ധി ആദിയായ ഗുണങ്ങള്‍ വളര്‍ത്തി മനുഷ്യനെ അതു സംസ്‌ക്കരിക്കുകയും ചെയ്യുന്നു. കൂടാതെ, നബി (സ) യുടെ പ്രാര്‍ത്ഥനമൂലം മനസ്സിന് സമാധാനവും ശാന്തിയും ലഭിക്കുകയും ചെയ്യും. നബി (സ) യുടെ പ്രാര്‍ത്ഥനകള്‍ അല്ലാഹു വെറുതെയാക്കുകയില്ലല്ലോ. ഈ കല്‍പനകള്‍ നബി (സ) തിരുമേനിയെ അഭിമുഖീകരിച്ചുകൊണ്ടുള്ളവയാണെങ്കിലും, നബി (സ) യുടെ ശേഷം അതാത് കാലത്തെ ഭരണകര്‍ത്താക്കള്‍ക്കും ബാധകമാണ്ത്. (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/1353)
സകാത്തുകൊണ്ട് സക്കാത്ത് നൽകുന്ന വ്യക്തിയുടെ ആത്മവിശുദ്ധിയും സംസ്കരക്കണവും ഉദ്ദേശിക്കപ്പെടുന്നുണ്ട് എന്നതു ശരി തന്നെ. ആത്മവിശുദ്ധിയുടെ കാര്യത്തിൽ ഏറ്റവും പ്രധാന്യം വിശ്വാസപരമായ വിശുദ്ധിക്കാണ്. ശിർക്ക്, കുഫ്ർ, നിഫാഖ് എന്നിവയുടെ ചെറുതും വലുതുമായ എല്ലാവിധ രൂപങ്ങളിൽനിന്നും ഭിന്ന പ്രകാരങ്ങളിൽനിന്നും മനസ്സും ശരീരവും ശുദ്ധീകരിക്കുകയും, തൗഹീദിൻെറ സ്വച്ഛമായ വിശുദ്ധിയിൽ ഹൃദയം അതിൻെറ സ്വതസിദ്ധമായ ലാവണ്യം വീണ്ടെടുക്കുകയും ചെയ്യണം. ഇക്കാര്യം ഖുർആൻ വ്യഖ്യാതക്കൾ തന്നെ സൂചിപ്പിച്ചിട്ടുണ്ട്
يقول: وتنمِّيهم وترفعهم عن خسيس منازل أهل النفاق بها إلى منازل أهل الإخلاص. [ابن جرير في جامع البيان]
«അല്ലാഹു പറയുന്നത്, സകാത്തിലൂടെ നീ അവരെ അഭിവൃദ്ധിപ്പെടുത്തണം; മുനാഫിഖുകളുടെ ഹീനമായ അടിത്തട്ടുകളിൽനിന്ന് അവരെ നീ മുവഹിദുകളുടെ ഉന്നതമായ പദവികളിലേക്ക് ഉയർത്തുകയും വേണം». (ഇബ്‌നു ജരീർ തഫ്‌സീറിൽ രേഖപ്പുെടുത്തിയത്)
സകാത്ത് സംഭരണവും ശേഖരണവുമായി ബന്ധപ്പെട്ട കൽപന നബി ﷺ യോടാണെങ്കിലും ശേഷം വരുന്ന ഭരണാധികാരികൾക്കും അത് ബാധകമാണ്. എന്നാൽ ഭരണാധികാരികളല്ലാതെ സംഘടനാ നേതാക്കൾക്ക് അതിന് അവകാശമില്ലെന്ന കാര്യം പ്രത്യേകം പറയേണ്ടേതാണ്. തൗബഃ 60 -ാം സൂക്തത്തിൻെറ വിശദീകരണത്തിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. മാന്യവായനക്കാർ അതു കൂടി കാണുന്നത് നന്നായിരിക്കും.