﴿ هُوَ الَّذِي جَعَلَ الشَّمْسَ ضِيَاءً وَالْقَمَرَ نُورًا وَقَدَّرَهُ مَنَازِلَ لِتَعْلَمُوا عَدَدَ السِّنِينَ وَالْحِسَابَ ۚ مَا خَلَقَ اللَّهُ ذَٰلِكَ إِلَّا بِالْحَقِّ ۚ يُفَصِّلُ الْآيَاتِ لِقَوْمٍ يَعْلَمُونَ ﴾ [يونس ٥]

സൂര്യനെ ഒരു പ്രകാശമാക്കിയത് അവനാണ്; ചന്ദ്രനെ ഒരു വെളിച്ചമാക്കിയതും. അതിന് അവൻ ഘട്ടങ്ങള്‍ നിര്‍ണയിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് വർഷങ്ങളുടെ എണ്ണമറിയാനും കണക്കു പിടിക്കാനും വേണ്ടിയാണത്. സോദ്ദേശ്യപൂർവ്വമല്ലാതെ അല്ലാഹു അതിനെ സൃഷ്ടിച്ചിട്ടില്ല. മനസ്സിലാക്കുന്ന ജനങ്ങൾക്കു വേണ്ടിയാണ് അവൻ ദൃഷ്ടാന്തങ്ങൾ വിശദീകരിക്കുന്നത്. (യൂനുസ് 5)


ചന്ദ്രന്‍റെ വെളിച്ചമാകട്ടെ, സൂര്യനില്‍ നിന്ന്‌ ചന്ദ്രനില്‍ പതിക്കുന്ന വെളിച്ചത്തിന്‍റെ തിരിച്ചടിയാണെന്ന്‌ ശാസ്‌ത്രം മുമ്പേ തെളിയിച്ചു കഴിഞ്ഞതാണ്‌. (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/1385)


സൂര്യൻ പകലിൽ വെളിച്ചം പരത്തുമ്പോൾ ചന്ദ്രൻ രാത്രിയിൽ തെളിഞ്ഞു നിൽക്കുന്നു. സൂര്യനെ ضِيَاءٌ ആക്കി എന്നും ചന്ദ്രനെ نُورٌ ആക്കി എന്നുമാണ് അല്ലാഹു പറയുന്നത്. വസ്തുക്കളെ പ്രകാശിപ്പിക്കുന്നതിനായി അന്തരീക്ഷത്തിൽ പ്രസരിക്കുന്ന പ്രകാശ ശകലങ്ങൾക്കാണ് ضِيَاءٌ എന്ന് പറയുന്നത്. نُورٌ എന്നതിൻെറ വിവക്ഷ, പരന്നു കിടക്കുന്ന പ്രകാശം എന്നല്ല, ഒരിടത്ത് ജ്വലിച്ചു നിൽക്കുന്ന വെളിച്ചം എന്നാണ്. ശരിയായ അറബി ഭാഷാ പ്രയോഗം പരിശോധിക്കുന്നവർക്ക് ഇക്കാര്യം ബോധ്യമാകും. സൂര്യചന്ദ്രന്മാർ മനുഷ്യർക്ക് അനുഭവവേദ്യമാകുന്നതും അങ്ങനെ തന്നെയാണ്. വിശദാംശങ്ങൾക്കായി അബൂ ഹിലാലുൽ അസ്‌കരിയുടെ الفروق اللغوية നോക്കുക.

ഭൗതികശാസ്ത്രത്തിൻെറ വിശദീകരണങ്ങൾ പലതും ഖുർആനിക യാഥാർത്ഥ്യങ്ങളുമായി ഒത്തുപോകുന്നവയല്ല. അവ ഉപയോഗിച്ച് ഖുർആൻ വ്യാഖ്യാനിക്കുക എന്നത് സലഫുകളുടെ രീതിക്ക് നിരക്കാത്തതുമാണ്. വിശുദ്ധ ഖുർആൻ വിവരണത്തിൽനിന്ന് അത്തരം പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു. കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ ശാസ്ത്രം ഇസ്‌ലാമിൻെറ സ്രോതസ്സല്ല എന്ന ലേഖനം വായിക്കുക.