പിഴച്ച കക്ഷികൾ

ഖവാരിജുകൾ


മനുഷ്യയുക്തി നിർദ്ദേശിക്കുന്ന അഭിപ്രായങ്ങളും അഭീഷ്ടങ്ങളുമാണ് അഹ്‌വാഅ് (الأهواء). അല്ലാഹു അവതരിപ്പിച്ച സാന്മാർഗ്ഗിക ദർശനങ്ങളിൽനിന്ന് മനുഷ്യർ വ്യതിചലിച്ചു പോകുന്നത് ഇത്തരം അഭീഷ്ടങ്ങൾ പിൻപറ്റുന്നതു കൊണ്ടാണ്. ജൂതന്മാർ എഴുപത്തിയൊന്ന് കക്ഷികളായത് അഭീഷ്ടങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. അതിൽ എഴുപതും നരകത്തിലാണ്. അഭീഷ്ടങ്ങൾ പിന്തുടരാതെ സത്യത്തിൽ ഉറച്ചുനിന്ന ഒരു വിഭാഗം മാത്രം സ്വർഗ്ഗത്തിലും. പിന്നീട് വന്ന ക്രൈസ്തവരും അഭീഷ്ടങ്ങളുടെ അടിസ്ഥാനത്തിൽ എഴുപത്തി രണ്ടു കക്ഷികളായി. അതിൽ എഴുപത്തി ഒന്നും നരകത്തിലാണ്. അഭീഷ്ടങ്ങൾ പിന്തുടരാതെ സത്യത്തിൽ ഉറച്ചുനിന്ന ഒരു വിഭാഗം മാത്രം സ്വർഗ്ഗത്തിലും. അതേ പോലെ, അഭീഷ്ടങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ ഈ സമുദായവും എഴുപത്തിമൂന്ന് കക്ഷികളാകും. അതിൽ എഴുപത്തി രണ്ടും നരകത്തിൽ പ്രവേശിക്കേണ്ടി വരും. അഭീഷ്ടങ്ങൾ പിന്തുടരാതെ സത്യത്തിൽ ഉറച്ചു നിൽക്കുന്ന ഒരു വിഭാഗം മാത്രം നരകം സ്പർശിക്കാതെ സ്വർഗ്ഗത്തിലും. ഇക്കാര്യം നബി ﷺ സുതരാം വ്യക്തമാക്കിയിട്ടുള്ളതാണ്.എപ്രകാരമാണ് മുസ്‌ലിം സമുദായം അഭീഷ്ടങ്ങളുടെ പേരിൽ എഴുപത്തിരണ്ടു കക്ഷികളായി ഭിന്നിച്ചത് എന്നതു സംബന്ധിച്ച് ഒരു ലഘുവിവരണം നൽകാം. അപ്പോൾ സ്വാഭാവികമായും, പിഴച്ച കക്ഷികളെ കുറിച്ച് നാം എന്തിനു ചർച്ച ചെയ്യണം എന്നൊരു സംശയം തോന്നാം. തീർച്ചയായും വ്യതിചലിച്ച കക്ഷികളെയും അവരുടെ പിഴവുകളെയും അതുണ്ടാക്കിയ പ്രത്യാഘാതങ്ങളെയും സംബന്ധിച്ച് വിശകലനം ചെയ്യുന്നതിൽ കാര്യമുണ്ട്. അല്ലാഹു പറയുന്നു:

﴿وَكَذَٰلِكَ نُفَصِّلُ الْآيَاتِ وَلِتَسْتَبِينَ سَبِيلُ الْمُجْرِمِينَ﴾ (الأنعام: 55)

[അപ്രകാരം നാം ലക്ഷ്യങ്ങൾ വിസ്തരിച്ചു കൊടുക്കുന്നു. അപരാധികളുടെ മാർഗ്ഗം സുതരാം വ്യക്തമാകുന്നതിനു വേണ്ടിയാണത്.] (അൻആം 55)

നബി ﷺ യുടെ സ്വകാര്യ സൂക്ഷിപ്പുകാരനായിരുന്ന ഹൂദൈഫഃ رَضِيَ اللهُ عَنْهُ ൻെറ വാക്കുകൾ ശ്രദ്ധിക്കുക.

كان الناس يسألون رسول الله عن الخير، وكنت أسأله عن الشر مخافة أن يدركني… إلخ [البخاري في صحيحه]

[ജനങ്ങൾ നന്മയെ കുറിച്ചാണ് നബി ﷺ യോട് ചോദിക്കാറുണ്ടായിരുന്നത്. എന്നാൽ ഞാൻ ചോദിച്ചിരുന്നത് തിന്മയെ കുറിച്ചാണ്, എനിക്ക് അത് ബാധിക്കുമോ എന്ന ഭയത്താലായിരുന്നു അത്.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

പ്രശസ്ത കവി അബൂഫിറാസ് അൽഹംദാനി പറയുന്നത് കാണുക.

عرفت الشر لا للشر رولكن لتوقِّيه ۞ ومن لا يعرف الشرَّ من الخير يقع فيهِ

[തിന്മയെ കുറിച്ച് ഞാൻ വിവരം നേടിയത് തിന്മക്കു വേണ്ടിയല്ല, അത് സൂക്ഷിക്കാൻ വേണ്ടിയാണ്
തിന്മയെ നന്മയിൽനിന്ന് വേർതിരിക്കാൻ വിവരമില്ലാത്തവൻ അതിൽ വീണു പോകും.]

ഒരു വിശ്വാസി നന്മയും തിന്മയും വ്യവഛേദിച്ചു മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. അതു കൊണ്ട് അല്ലാഹു കുറ്റകൃത്യങ്ങളെ കുറിച്ചും കുറ്റവാളികളുടെ മാർഗ്ഗത്തെ കുറിച്ചും ഖുർആനിൽ സുതരാം വ്യക്തമാക്കി തന്നിട്ടുണ്ട്. തിന്മയിൽ അകപ്പെടുമോ എന്ന ഭയത്താൽ, സ്വഹാബിമാർ നബി ﷺ യോട് തിന്മയെ കുറിച്ച് പ്രത്യേകം ചോദിച്ച് മനസ്സിലാക്കാറുണ്ടായിരുന്നു. നന്മ തിന്മകൾ വ്യവഛേദിച്ചിക്കാൻ കഴിയാത്താവൻ പൊടുന്നനെ തിന്മയിൽ വീണു പോകും. ഈ യാഥാർത്ഥ്യങ്ങളുടെ വെളിച്ചത്തിലാണ് താഴെ കൊടുക്കുന്ന വിവരണങ്ങൾ വായിച്ച് വിലയിരുത്തേണ്ടത്.

ഇസ്‌ലാമിൻെറ മുഖ്യധാരയിൽനിന്ന് എഴുപത്തിരണ്ടു കക്ഷികൾ വ്യതിചലിച്ചുപോകും എന്നാണല്ലോ നബി ﷺ മുന്നറിയിപ്പ് നൽകിയത്. ഇസ്‌ലാമിക ചരിത്രം വിശകലം ചെയ്യുമ്പോൾ ഈ കക്ഷികൾ അടിസ്ഥാനപരമായി നാലു ചിന്താധാരകളിൽനിന്നാണ് ചിതറിത്തെറിച്ചത് എന്നു കാണാൻ സാധിക്കും. ആ നാലു പിഴച്ച ചിന്താധാരകൾ താഴെ പറയുന്നവയാണ്:

1. بِدْعَةُ الْخُرُوجِ – അധികാരത്തിനു വേണ്ടി കലാപമുണ്ടാക്കൽ
2. بِدْعَةُ التَشَيُّعِ – അലി رَضِيَ اللهُ عَنْهُ ൻെറ പേരിൽ പക്ഷം പിടിക്കൽ
3. بِدْعَةُ الْقَدْرِ – വിധി വിശ്വാസത്തിൽ വിലോപം കാണിക്കൽ
4. بِدْعَةُ الْإِرْجَاءِ – വിശ്വാസത്തൻെറ പൊരുളിൽ ഭ്രംശം വരുത്തൽ

പിന്നീട്, വിവിധങ്ങളായ അഭീഷ്ടങ്ങളുടെ അടിസ്ഥാനത്തിൽ ഈ നാലു ചിന്താധാരകളും ചിന്നിച്ചിതറി ഓരോന്നും പതിനെട്ടു വീതം കക്ഷികളായി രൂപപ്പെട്ടു. യൂസുഫ് ബിൻ അസ്ബാത്വ് പറയുന്നു:

ثم تشعبت كل فرقة ثمان عشر فرقة، فتلك ثنتان وسبعون فرقة، والثالثة والسبعون هي الناجية. [المباركفوري،مرعاة المفاتيح]

[ഓരോ വിഭാഗവും പതിനെട്ടു വീതം കക്ഷികളായി. അങ്ങനെ എഴുപത്തി രണ്ടു കക്ഷികൾ ഉടലെടുത്തു. എഴുപത്തി മൂന്നാമത്തേത് ഇരുലോകത്തും രക്ഷപ്പെട്ടവരും.] (മുബാറക്‌ഫൂരി, മിർആതുൽ മഫാതീഹിൽ ഉദ്ധരിച്ചത്)

അഭീഷ്ടങ്ങളുടെ പേരിൽ ഉടലെടുത്ത എഴുപത്തി രണ്ടു കക്ഷികളും നരകത്തിൽ പ്രവേശിക്കുമെന്നും, എന്നാൽ തന്നിഷ്ടങ്ങളുടെ പിന്നിൽ പോകാതെ സത്യം അവലംബിച്ച് മുഖ്യധാരയിൽ തന്നെ ഉറച്ചുനിന്ന അടിസ്ഥാന വിഭാഗമായ അഹ്ലുസ്സുന്നഃ നരകം സ്പർശിക്കാതെ നേരെ സ്വർഗ്ഗത്തിൽ പ്രവേശിക്കുമെന്നും നബി ﷺ വചനങ്ങളിൽ സ്ഥിരപ്പെട്ടിട്ടുള്ളതാണ്.

മുകളിൽ പറഞ്ഞ നാലു ചിന്താധാരകളുടെയും വേരുകൾ, അവയിൽ ഓരോന്നും അടിസ്ഥാനമാക്കിയ യൂക്തികളും അഭീഷ്ടങ്ങളും, അവ പ്രത്യക്ഷപ്പെടുകയും വികസിച്ചുവരികയും ചെയ്ത നാൾവഴികൾ, ചിന്താപരമായും സാമൂഹ്യമായും രാഷ്ട്രീയമായും അവ ഉണർത്തിവിട്ട പ്രതികരണങ്ങൾ എന്നിവയെ കുറിച്ചുള്ള ഒരു ലഘുവിവരണം കാണുക.

അധികാരത്തിനു വേണ്ടി കലാപം ഉണ്ടാക്കൽ

കലാപം ഉണ്ടാക്കൽ അല്ലാഹു നിർദ്ദേശിച്ച മാർഗ്ഗമല്ല, ഇബ്‌ലീസ് സ്വയം തെരഞ്ഞെടുത്ത വഴിയാണ്. പിന്നീട് അത് മനുഷ്യർ തങ്ങളുടെ പുനർനിർമ്മിതിയായി അവതരിപ്പിക്കുകയാണുണ്ടായത്. ഈ നൂതനവാദത്തിന് അറബിയിൽ ഖുറൂജ് الخروج എന്നാണ് പറയുക. ഈ പുത്തൻ വാദം സ്വീകരിച്ച വ്യക്തിക്ക് ഖാരിജി خارجي എന്നും അതിൻെറ ബഹുവചനമായി ഖവാരിജ് خوارج എന്നും പ്രയോഗിക്കുന്നു.

കലാപം ഉണ്ടാക്കാനുള്ള വാസന (الخروج) ജിന്നിലും മനുഷ്യരിലും പൊതുവായി കണ്ടുവരുന്ന കാര്യമാണ്. ഇത് ഒരു ബൗദ്ധിക പ്രവണതയാണെന്നു വേണം പറയാൻ. അതിൻെറ വേരുകൾ ചെന്നെത്തുന്നത് ഇബ്‌ലീസിലാണ്. ആദമിനെ സൃഷ്ടിച്ച ശേഷം മലക്കുകളോടും ഇബ്‌ലീസിനോടും അദ്ദേഹത്തിന് സുജൂദ് ചെയ്യാൻ ആജ്ഞാപിച്ചപ്പോൾ ഇബ്‌ലീസിൻെറ ബുദ്ധി പ്രവർത്തിച്ചു. അവനൊരു യുക്തി തോന്നി. എന്നെ സൃഷ്ടിച്ചത് തീയിൽനിന്ന്. ആദമിനെ സൃഷ്ടിച്ചത് മണ്ണിൽനിന്നും. ഞാൻ അവനെക്കാൾ ശ്രേഷ്ഠൻ. ഞാൻ എന്തിനു അവന് സുജൂദ് ചെയ്യണം? അവൻ അല്ലാഹുവിൻെറ മുന്നിൽ വിസമ്മതം പ്രകടിപ്പിച്ചു.

﴿قَالَ مَا مَنَعَكَ أَلَّا تَسْجُدَ إِذْ أَمَرْتُكَ قَالَ أَنَا خَيْرٌ مِّنْهُ خَلَقْتَنِي مِن نَّارٍ وَخَلَقْتَهُ مِن طِينٍ﴾ (الأعراف 12)

[അല്ലാഹു ചോദിച്ചു: ഞാൻ നിന്നോട് ആജ്ഞാപിച്ചപ്പോൾ സൂജൂദ് ചെയ്യാതിരിക്കാൻ നിനക്ക് തടസ്സമെന്തായിരുന്നു? അവൻ പറഞ്ഞു: ഞാൻ അവനെക്കാൾ ശ്രേഷ്ഠനാണ്. നീ എന്നെ സൃഷ്ടിച്ചത് അഗ്നിയിൽനിന്നും അവനെ സൃഷ്ടിച്ചത് മണ്ണിൽനിന്നുമാണല്ലോ.] (അഅ്റാഫ് 12)

മാനവ ചരിത്രത്തിൻെറ അവസാന ഘട്ടത്തിൽ, അതായത് മുഹമ്മദ് നബി ﷺ യൂടെ കാലത്ത്, ഈ കലാപ വാസന വീണ്ടും മുളപൊട്ടുകയുണ്ടായി. ഹുനൈൻ യുദ്ധാനന്തരം യുദ്ധസ്വത്ത് വീതംവെക്കുമ്പോൾ അല്ലാഹുവിൻെറ നിർദ്ദേശപ്രകാരം അവിടുന്ന് ചിലർക്ക് പ്രത്യേക പരിഗണന നൽകേണ്ടിവന്ന സാഹചര്യത്തിലായിരുന്നു അത്.

عن أبي سَعِيدٍ الْخُدْرِيَّ رَضِيَ اللَّهُ عَنْهُ قَالَ: بَيْنَمَا نَحْنُ عِنْدَ رَسُولِ اللَّهِ ﷺ وَهُوَ يَقْسِمُ قِسْمًا أَتَاهُ ذُو الْخُوَيْصِرَةِ وَهُوَ رَجُلٌ مِنْ بَنِي تَمِيمٍ فَقَالَ: يَا رَسُولَ اللَّهِ اعْدِلْ، فَقَالَ: وَيْلَكَ! وَمَنْ يَعْدِلُ إِذَا لَمْ أَعْدِلْ؟! قدْ خِبْتَ وَخَسِرْتَ إِنْ لَمْ أَكُنْ أَعْدِلُ، فَقَالَ عُمَرُ: يَا رَسُولَ اللَّهِ ائْذَنْ لِي فِيهِ فَأَضْرِبَ عُنُقَهُ، فَقَالَ: دَعْهُ فَإِنَّ لَهُ أَصْحَابًا يَحْقِرُ أَحَدُكُمْ صَلَاتَهُ مَعَ صَلَاتِهِمْ وَصِيَامَهُ مَعَ صِيَامِهِمْ يَقْرَءُونَ الْقُرْآنَ لَا يُجَاوِزُ تَرَاقِيَهُمْ يَمْرُقُونَ مِنْ الدِّينِ كَمَا يَمْرُقُ السَّهْمُ مِنْ الرَّمِيَّةِ، آيَتُهُمْ رَجُلٌ أَسْوَدُ إِحْدَى عَضُدَيْهِ مِثْلُ ثَدْيِ الْمَرْأَةِ أَوْ مِثْلُ الْبَضْعَةِ تَدَرْدَرُ (أي تضطرب) وَيَخْرُجُونَ عَلَى حِينِ فُرْقَةٍ مِنْ النَّاسِ. [مسلم في صحيحه]

[അബൂ സഈദ് അൽ ഖുദ്‌രി رَضِيَ اللهُ عَنْهُ പറയുന്നു: ഞങ്ങൾ നബി ﷺ യുടെ കൂടെയുള്ളപ്പോൾ അവിടുന്ന് യുദ്ധസ്വത്ത് വീതം വെച്ചുകൊണ്ടിരിക്കെ, തമീം ഗോത്രക്കാരനായ ദുൽ ഖുവൈസ്വിറഃ അദ്ദേഹത്തിൻെറ അരികിൽ വന്നു കൊണ്ട് പറഞ്ഞു: അല്ലാഹുവിൻെറ ദൂതരേ, നിങ്ങൾ നീതി പാലിക്കണം. അവിടുന്ന് പറഞ്ഞു: നിനക്കു നാശം. ഞാൻ നീതി കാണിച്ചില്ലെങ്കിൽ പിന്നെ ആർ നീതി കാണിക്കും? ഞാൻ നീതി കാണിച്ചില്ല എന്നാണെങ്കിൽ (എന്നെ പിന്തുടരുന്നതിലൂടെ) നീ നശിക്കുകയും പരാജയപ്പെടുകയും ചെയ്തിരിക്കുന്നു! അപ്പോൾ ഉമർ رَضِيَ اللهُ عَنْهُ പറഞ്ഞു: അല്ലാഹുവിൻെറ ദൂതരേ! അവൻെറ കഴുത്ത് വെട്ടാൻ എന്നെ അനുവദിക്കൂ. അവിടുന്ന് പറഞ്ഞു: അവനെ വിട്ടേക്കൂ. അവനു ചില കൂട്ടാളികളുണ്ട്, നിങ്ങളിൽ ഒരാൾക്ക് തൻെറ നമസ്കാരവും നോമ്പും അവരുടെ നമസ്കാരവും നോമ്പുമായി തുലനം ചെയ്യുമ്പോൾ വളരെ നിസ്സാരമായി തോന്നും. അവർ ഖുർആൻ പാരായണം ചെയ്യും. അത് അവരുടെ കണ്ഠം വിട്ടുപോവില്ല. ഉരുവിനെ തുളച്ച് അമ്പ് പുറത്തു പോകുന്നതു പോലെ ദീനിൽ നിന്ന് അവർ പുറത്ത് പോകും. അവരെ തിരിച്ചറിയാനുള്ള ലക്ഷണം ഒരു കറുത്ത മനുഷ്യനാണ്. അവൻെറ ഒരു കൈപ്പലക സ്ത്രീയുടെ സ്തനം പോലെയോ അല്ലെങ്കിൽ ചാടിക്കളിക്കുന്ന മാംസക്കഷ്ണം പോലെയോ ആയിരിക്കും. ജനങ്ങൾ ഭിന്നിക്കുന്ന സമയം നോക്കി അവർ രംഗത്ത് വരും.] (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)

ഉമർ رَضِيَ اللهُ عَنْهُ നെ പോലുള്ളവർ ഈ ധാർഷ്ട്യത്തിനു തക്കതായ തിരിച്ചടി നൽകാൻ മുന്നോട്ടു വന്നു. പക്ഷെ നബി ﷺ അനുവദിച്ചില്ല. അതിസങ്കീർണ്ണമായ സ്ഥിതിവിശേഷങ്ങളായിരുന്നു അപ്പോൾ നിലനിന്നിരുന്നത്. മക്കാ പട്ടണം ഇസ്‌ലാമിലേക്ക് വന്ന സമയം. ഹവാസിൻ ഗോത്രക്കാരുമായി ഹുനൈനിൽ വെച്ചുണ്ടായ യുദ്ധവും അനുബന്ധ സാഹചര്യങ്ങളും. മുഹമ്മദ് സ്വന്തം അനുയായികളെ തന്നെ വകവരുത്താൻ തുടങ്ങിയിരിക്കുന്നു എന്നു പറയപ്പെട്ടു കൂടാ. സർവ്വോപരി, ഇത് ഒരു മഞ്ഞുമലയുടെ പുറത്തുകാണുന്ന അഗ്രം മാത്രമാണ്. അവനു പിറകിൽ വരാനിരിക്കുന്നത് വിനാശകാരികളായ ഖവാരിജീ വ്യൂഹങ്ങളും അവരുടെ രക്തരൂക്ഷിതമായ വിപ്ലവങ്ങളുമാണ്, ഈ സമുദായം സാക്ഷ്യം വഹിക്കാൻ പോകുന്ന ഏറെ പ്രയാസകരമായ സംഭവ വികാസങ്ങളെ കുറിച്ച് നബി ﷺ അനുചരന്മാർക്ക് മുന്നറിയിപ്പു നൽകി.

അനുകൂല സാഹചര്യം ഉടലെടുക്കുമ്പോഴെല്ലാം ഈ കലാപകാരികളുടെ കൊമ്പ് പുറത്തു വന്നുകൊണ്ടിരിക്കും. അല്ലാഹുവിൻെറ സഹായത്താൽ ഓരോ തവണയും അത് വെട്ടിമാറ്റപ്പെടും. ഇബ്‌ലീസ് തുടങ്ങിവെച്ച ഈ കലാപം അവസാനം ഖവാരിജുകളുടെ മഹാസൈന്യത്തിൽ ദജ്ജാൽ വരുന്നതു വരെ തുടരും.

عن ابن عمر أن رسول الله صلى الله عليه وسلم قال ينشأ نشء يقرءون القرآن لا يجاوز تراقيهم كلما خرج قرن قطع قال ابن عمر سمعت رسول الله ﷺ يقول كلما خرج قرن قطع أكثر من عشرين مرة حتى يخرج في عراضهم الدجال. [ابن ماجة في سننه وحسنه الألباني]

[ഇബ്‌നു ഉമർ رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറഞ്ഞു: ഒരു പുതിയ തലമുറ വരാനിരിക്കുന്നു. അവർ ഖുർആൻ പാരായണം ചെയ്യും. പക്ഷെ, അവരുടെ തൊണ്ടക്കപ്പുറത്തേക്കത് പോവില്ല. അവരുടെ കൊമ്പ് പുറത്തു വരുമ്പോഴെല്ലാം അത് മുറിച്ചു മാറ്റപ്പെടും. ഇബ്‌നു ഉമർ رَضِيَ اللهُ عَنْهُ പറയുന്നു, നബി ﷺ ഇരുപതിലധികം തവണ ആവർത്തിച്ചത് ഞാൻ കേട്ടു: അവരുടെ കൊമ്പ് പുറത്തു വരുമ്പോഴെല്ലാം അത് മുറിച്ച് മാറ്റപ്പെടും. അവസാനം അവരുടെ മഹാസൈന്യത്തിൽ ദജ്ജാൽ വരുന്നതു വരെ.] (ഇബ്‌നു മാജഃ സുനനിൽ ഉദ്ധരിച്ചത്)

വഹ്‌യിനു മീതെ ബുദ്ധിയെയും യുക്തിയെയും സ്വാഭിപ്രായത്തെയും അഭീഷ്ടത്തെയും സ്ഥാപിച്ച് അല്ലാഹുവിൻെറ മുമ്പിൽ കലഹിക്കാൻ വന്ന സാക്ഷാൽ ഇബ്‌ലീസാണ് ആദ്യ ഖാരിജിയും മുഴുവൻ ഖവാരിജുകളുടെയും ആദർശ പിതാവും. ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യ ഖാരിജി അല്ലാഹുവിൻെറ റസൂലിനെതിരെ കലാപത്തിൻെറ കാഹളമുയർത്തി കടന്നുവന്ന തമീം ഗോത്രക്കാരനായ ഹുർഖൂസ്വ് ബിൻ സുഹൈർ എന്ന ദുൽ ഖുവൈസ്വിറഃയാണ്. “അവൻെറ മുതുകിൽനിന്നും ഒരു കൂട്ടർ വരാനിരിക്കുന്നു’ എന്ന് റസൂൽ ﷺ മുന്നറിയിപ്പുനൽകി. കൊമ്പുകോർക്കാൻ അവസരം ലഭിക്കുമ്പോഴെല്ലാം ഈ കലാപ മനഃസ്ഥിതിക്കാർ രംഗത്ത് വന്നുകൊണ്ടിരുന്നു. അല്ലാഹുവിൻെറ സഹായത്താൽ അവരുടെ കൊമ്പ് അപ്പപ്പോൾ തന്നെ മുറിച്ചുമാറ്റപ്പെടുകയും ചെയ്തു. സാഹചര്യം അനുകൂലമല്ലാത്തപ്പോൾ ഈ ദുഷ്ടന്മാരുടെ ബുദ്ധിയിൽ ഒളിഞ്ഞു കിടക്കുന്ന ഒരു പ്രവണത മാത്രമായി അത് അവശേഷിച്ചു.

ഒന്നും രണ്ടും ഖലീഫഃഃമാരുടെ കാലത്ത് ഇതായിരുന്നു അവസ്ഥ. മൂന്നാം ഖലീഫഃഃ ഉസ്മാൻ ബിൻ അഫ്ഫാൻ رَضِيَ اللهُ عَنْهُ ൻെറ കാലത്ത് മാറ്റങ്ങൾ വന്നുതുടങ്ങി. ഖുറൂജ് എന്ന ഈ മാരകമായ പ്രവണതക്ക് സാമൂഹിക മാനങ്ങൾ കൈവന്നു. അക്കാലത്താണ് ഇബ്‌നു സബഇൻെറ രംഗപ്രവേശം. ഇബ്‌നുസ്സൗദാഅ് എന്ന പേരിലറിയപ്പെടുന്ന ഒരു യമനീ ജൂതനായിരുന്നു അവൻ. പിന്നീട് മുസ്‌ലിമായി അഭിനയിച്ചു. നബി ﷺ കുടുംബത്തോടും അലി ബിൻ അബീ ത്വാലിബ് رَضِيَ اللهُ عَنْهُ നോടുമുള്ള സ്‌നേഹം മുഖ്യപ്രമേയമാക്കിയാണ് അവൻ സമൂഹത്തിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചത്. യഥാർത്ഥത്തിൽ ഉസ്മാൻ ബിൻ അഫ്ഫാൻ رَضِيَ اللهُ عَنْهُ നെതിരിൽ സമൂഹത്തിൽ കലാപത്തിൻെറ വിഷവിത്ത് പാകാനായിരുന്നു അവൻ അഹോരാത്രം പരിശ്രമിച്ചുകൊണ്ടിരുന്നത്. അനുകൂലമായിക്കൊണ്ടിരിക്കുന്ന സാമൂഹ്യ സാഹചര്യങ്ങളിൽനിന്ന് അത് വെള്ളവും വളവും വലിച്ചെടുത്തു. ഇതിനകം പാകമായി കഴിഞ്ഞിരുന്ന ചില ദുഷ്ട മനസ്സുകൾ അത് സ്വീകരിച്ചു. ഇസ്‌ലാമിക സാമ്രാജ്യത്തിൻെറ നാനാദിക്കുകളിൽ സഞ്ചരിച്ച് ഇബ്‌നു സബഅ് അത് പ്രചരിപ്പിച്ചു. “അവസാന കാലത്ത് ജനങ്ങൾ ഭിന്നിക്കുമ്പോൾ കലാപവുമായി അവർ രംഗത്തിറങ്ങും’ എന്ന നബിവചനത്തെ അന്വർത്ഥമാക്കിക്കൊണ്ട് അലിയും മുആവിയയും رَضِيَ اللهُ عَنْهُما തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായ സന്ദർഭത്തിൽ സത്യത്തോട് കൂടുതൽ അടുപ്പമുള്ള കക്ഷിയോട് യുദ്ധം പ്രഖ്യാപിച്ചുകൊണ്ടാണ് ഖവാരിജുകൾ രംഗത്തു വന്നത്. പ്രത്യക്ഷമായി വേർതിരിഞ്ഞു നിന്നുകൊണ്ട് സഹാബത്തിനെതിരിൽ യുദ്ധത്തിനു തമ്പടിച്ച അവരുടെ ആശയാദർശങ്ങൾ ഇപ്രകാരം സംഗ്രഹിക്കാം.

    1. പ്രമാണങ്ങളെക്കാൾ ബുദ്ധിക്കും യുക്തിക്കും മുൻഗണന നൽകുക.
    2. പ്രമാണ വചനങ്ങളെ അല്ലാഹുവിൻെറയും റസൂലിൻെറയും ഉദ്ദശ്യലക്ഷ്യങ്ങളിൽ നിന്ന് തെറ്റിച്ച് അവരുടെ അഭീഷ്ടങ്ങൾക്കനുസരിച്ച് വ്യാഖ്യാനിക്കുക.
    3. മുസ്‌ലിം ഭരണാധികാരികൾക്കെതിരിൽ വിപ്ലവം നയിക്കുകയും കലാപമുണ്ടാക്കുകയും ചെയ്യുക.
    4. മുസ്‌ലിംകളെ അവരിൽനിന്ന് സംഭവിക്കുന്ന പാപങ്ങളുടെ പേരിൽ കാഫിറാക്കുക.
    5. തദടിസ്ഥാനത്തിൽ മുസ്‌ലിം രക്തത്തിൻെറ വില കെടുത്തുകയും പവിത്രത ലംഘിക്കുകയും ചെയ്യുക.
    6. ജീവിത ലാളിത്യത്തിലും ആരാധനകളിലും അമിതത്വം കാണിക്കുക, മതത്തിൻെറ പ്രത്യക്ഷവും ബാഹ്യവുമായ അംശങ്ങൾക്ക് ഊന്നൽ കൊടുക്കുകയും അവ മുറുകെ പിടിക്കുകയും ചെയ്യുക.

ഇവരെ കുറിച്ച് രേഖകളിൽ പറയപ്പെട്ട പ്രധാന വിശേഷണങ്ങൾ തെളിവു സഹിതം ചുവടെ വിവരിക്കുന്നുണ്ട്. ഈ ആശയാദർശങ്ങൾ ഉൾക്കൊണ്ട ഖവാരിജുകൾ പിന്നീട് ലോകത്തിൻെറ പല കോണുകളിലായി വ്യാപിച്ചു. അവർക്കിടയിൽ വീക്ഷണവ്യത്യാസങ്ങൾ ഉടലെടുക്കാൻ തുടങ്ങി. അതിൻെറ പേരിൽ അവർ തന്നെ പതിനെട്ടു കക്ഷികളായി പിരിഞ്ഞു. ചരിത്രത്തിൻെറ താളുകളിലേക്ക് നാം കണ്ണോടിക്കുമ്പോൾ വ്യത്യസ്ത പേരുകളിലും ചിഹ്നങ്ങളിലുമായി ഖവാരിജുകളിൽ തന്നെ പതിനെട്ടിലധികം വിഭാഗങ്ങളുള്ളതായി നമുക്ക് കാണാൻ കഴിയും. എങ്കിലും അവയെല്ലാം ആശയപരമായി പതിനെട്ട് കക്ഷികളിൽ ഒതുങ്ങുന്നവയാണ്. ഈ പതിനെട്ടു കക്ഷികൾ ഖുറൂജ് എന്ന് പറയുന്ന ചിന്താധാരയിൽ നിന്ന് ഉരുത്തിരിഞ്ഞവയും. ഇബ്‌ലീസിൽനിന്നു തുടങ്ങി ദജ്ജാലിലും അവൻെറ കൂടെ വരാനിരിക്കുന്ന വിപ്ലവകാരികളിലും ചെന്നവസാനിക്കുന്ന പിഴച്ച കക്ഷികളുമാണ്.

സാമൂഹിക മാനം കൈവരുന്നു

അനുകൂലമായ സാഹചര്യം ഉടലെടുക്കുമ്പോൾ മാത്രമേ ഈ കലാപത്തിൻെറ കൊമ്പ് പുറത്തു വരികയുള്ളു എന്നും, സാഹചര്യം അനുകൂലമല്ലാത്തപ്പോൾ ദുഷ്ടന്മാരുടെ ബുദ്ധിയിൽ ഒളിഞ്ഞു കിടക്കുന്ന ഒരു പ്രവണത മാത്രമായി അത് അവശേഷിക്കുമെന്നും നാം പറഞ്ഞുവല്ലോ. ഒന്നും രണ്ടും ഖലീഫഃഃമാരുടെ കാലഘട്ടങ്ങളിൽ അങ്ങനെ ഒളിഞ്ഞു കിടക്കുന്ന ഒരു പ്രവണത മാത്രമായിരുന്നു അത്. എന്നാൽ മൂന്നാം ഖലീഫഃ ഉസ്മാൻ ബിൻ അഫ്ഫാൻ رَضِيَ اللهُ عَنْهُ ൻെറ കാലത്ത് അതിനു ചില സാമൂഹിക മാനങ്ങൾ കൈവരികയുണ്ടായി. ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത രക്തരൂക്ഷിതമായ കലാപമാക്കി അതിനെ വളർത്തിക്കൊണ്ടുവരാൻ ഇബ്‌നു സബഉം അനുയായികളും രണ്ടു നിലക്കുള്ള പ്രവർത്തനങ്ങളുമായിട്ടാണ് മുസ്‌ലിം രാജ്യങ്ങളിലെല്ലാം ചുറ്റിക്കറങ്ങിയത്. ഒരു ഭാഗത്ത് നബികുടുംബത്തോടുള്ള സ്‌നേഹം നടിച്ച് അഹ്ലുബയ്‌തിൻെറ വക്താക്കളായി നിലക്കൊള്ളുക. നബി ﷺ ക്കു ശേഷം ഭരണാധികാരം ലഭിക്കേണ്ടിയിരുന്നത് അലി ബിൻ അബീ ത്വാലിബ് رَضِيَ اللهُ عَنْهُ നാണെന്നും മറ്റുള്ളവരൊക്കെ അന്യായമായി അധികാരം കൈയടക്കുകയാണ് ഉണ്ടായതെന്നും അവർ പ്രചരിപ്പിച്ചു. അതേ സമയം മറുഭാഗത്ത്, ഭരണാധികാരിയായ ഉസ്മാൻ ബിൻ അഫ്ഫാൻ رَضِيَ اللهُ عَنْهُ നെ തേജോവധം നടത്തുകയും നിറംപിടിപ്പിച്ച കള്ളക്കഥകൾ ചമച്ച് അദ്ദേഹത്തിനെതിരിൽ ഭരണ വിരുദ്ധവികാരം ആളിക്കത്തിക്കുകയും ചെയ്യുക. ഈ നീക്കം ഒരു കലാപമാക്കി ഉയർത്തിക്കൊണ്ടു വരുന്നതിനായി അവർ നടത്തിയ ദുഷ്പ്രചരണങ്ങൾ അത്രമേൽ നിന്ദ്യവും നികൃഷ്ടവുമായിരുന്നു. ഉസ്മാൻ ബിൻ അഫ്ഫാൻ رَضِيَ اللهُ عَنْهُ സ്വജനപക്ഷപാതിയാണെന്നും അദ്ദേഹത്തിനു കീഴിൽ മദീനയിലുള്ള ജനങ്ങൾ കടുത്ത അന്യായങ്ങൾക്കും അനീതികൾക്കും ഇരയായിക്കൊണ്ടിരിക്കുകയാണെന്നും അവർ വിദൂര രാജ്യങ്ങളിലുള്ളവരെ തെറ്റിദ്ധരിപ്പിച്ചു. അദ്ദേഹത്തിൻെറ കഴിവുകേടും കെടുകാര്യസ്ഥതയും ഭരണ സംവിധാനത്തെ അടിമുടി ദുഷിപ്പിച്ചിരിക്കുന്നുവെന്നും, അദ്ദേഹത്തെക്കാൾ എന്തു കൊണ്ടും ഖലീഫഃയാകാൻ യോഗ്യൻ നബി ﷺ യുടെ ജാമാതാവായ അലി رَضِيَ اللهُ عَنْهُ ആണെന്നും അവർ വാദിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന് ഖിലാഫത്ത് ഏൽപിക്കണമെന്ന് നബി ﷺ വസ്വിയ്യത്ത് ചെയ്തിരുന്നു. എന്നിട്ടും അബൂബക്കറും ഉമറും അദ്ദേഹത്തെ തള്ളിമാറ്റി അധികാരം കൈയടക്കുകയാണ് ചെയ്തതെന്നുമുള്ള അവരുടെ വാദം പൊതുജനങ്ങളെ അൽപാൽപമായി സ്വാധീനിച്ചു. അബൂബക്കറിൻെറയും ഉമറിൻെറയും അതേ മാർഗ്ഗം പിന്തുടർന്ന കഴിവുകെട്ട അക്രമിയായ ഉസ്മാനെ ഇനിയും അധികാരത്തിൽ തുടരാൻ അനുവദിച്ചുകൂടാ എന്നും അലി رَضِيَ اللهُ عَنْهُ ന് അവകാശപ്പെട്ട ഖിലാഫത്ത് തിരിച്ചുപിടിച്ചു കൊടുത്തേ പറ്റൂ എന്നും അവർ വാദിച്ചു. ഇബ്‌നു സൗദാഅ് എന്ന പേരിൽ അറിയപ്പെടുന്ന അബ്ദുല്ലാഹ് ബിൻ സബഇൻെറ ദുർബുദ്ധിയിൽനിന്ന് വന്ന അഭിപ്രായങ്ങളും അഭീഷ്ടങ്ങളും ഇത്രത്തോളം വിഷം വമിക്കുന്നതും മാരകവുമായിരുന്നു. ജൂതനായിരുന്ന ഇബ്‌നു സബഇൽനിന്ന് ഇതിനെക്കാൾ ഭേദപ്പെട്ടതൊന്നും പ്രതീക്ഷിച്ചു കൂടാ. ഇസ്‌ലാമിനോടും മുസ്‌ലിംകളോടും ജൂതന്മാർക്കുള്ള അടക്കാനാവാത്ത പകയുടെ ബഹിർപ്രകടനങ്ങളാണ് അവയെല്ലാം. ജൂതന്മാരുടെ വിഷലിപ്തമായ പ്രചാരവേലകൾ കേൾക്കാൻ പാകപ്പെട്ട മനസ്സും ചെവിയുമുള്ളവരിൽ അത് നന്നായി പ്രവർത്തിച്ചു.

ആദ്യം തൻെറ സ്വദേശമായ യമനിലും പിന്നീട് ഹിജാസിലും ഈ വിഷം അയാൾ പ്രചരിപ്പിച്ചു. അങ്ങനെ ചില ദുർബ്ബല മനസ്കരെ തൻെറ സ്വാധീന വലയത്തിൽ കൊണ്ടു വരാനും സാധിച്ചു. തടുർന്ന് അയാൾ ബസസ്വറഃയിലേക്ക് പോയി. അവിടെയും കുറച്ചാളുകളെ സ്വാധീനിച്ചു. പിന്നീട് കൂഫാ പട്ടണത്തിലേക്ക് മാറി. അവിടെയും ചിലരെ തൻെറ സ്വാധീന വലയത്തിൽ കൊണ്ടു വരാനായി. തുടർന്ന് ശാമിലേക്ക് മാറി. അവിടെ സാഹചര്യം അത്ര സുഖകരമല്ലെന്നു തോന്നിയതിനാൽ പെട്ടന്നുതന്നെ ഈജിപ്തിലേക്ക് പോയി. അവിടെയും കുറേയധികം ആളുകെ വശത്താക്കാൻ കഴിഞ്ഞു.

ഉസ്മാൻ ബിൻ അഫ്ഫാ رَضِيَ اللهُ عَنْهُ ൻെറ ഭരണത്തിനു കീഴിൽ മദീനാ നിവാസികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദനകളുടെയും യാതനകളുടെയും നിറംപിടിപ്പിച്ച കള്ളക്കഥകൾ അയാൾ പ്രചരിപ്പിച്ചപ്പോൾ ഇല്ലാത്ത യാതനകളെ കുറിച്ചുള്ള പരിവേദനകൾ നെഞ്ചേറ്റാൻ ഇസ്‌ലാമിക സാമ്രാജ്യത്തിൻെറ മുക്കുമൂലകളിൽ ആളുകളുണ്ടായി എന്നത് അധികാരികളോടുള്ള പൊതുജനങ്ങളുടെ മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. അധികാരത്തെ കുറിച്ചും അധികാരികളെ കുറിച്ചും അഹ്ലുസ്സുന്നഃ ഉയർത്തിപ്പിടിക്കുന്ന അടിസ്ഥാന ആശയങ്ങളിൽനിന്ന് ജനം അകന്നു പോകുന്നതാണ് വിധ്വംസകരമായ ഇത്തരം മനോഭാവങ്ങൾ രൂപപ്പെടാനുള്ള കാരണം. അതിനുള്ള ഏകമായ പരിഹാരം ദീനിൻെറ മൗലിക തത്വങ്ങളിലേക്ക് അവരെ തിരിച്ചു വിളിക്കുക എന്നതു മാത്രമാണ്.

ഒരു ചിന്താധാര എന്നതിലുപരി ഖവാരിജുകൾ ഒരു കക്ഷിയായി രൂപപ്പെടുകയും തുടർന്ന് പതിനെട്ട് ഉപശാഖകളായി വികസിക്കുകയും ചെയ്ത നാൾവഴികൾ പറയുന്നതിനു മുമ്പ് അവർ വെച്ചുപുലർത്തിയിരുന്ന അഭീഷ്ടങ്ങളെയും الأهواء അവരുടെ സവിശേഷമായ മുഖമുദ്രകളെയും കുറിച്ച് ചുരുക്കി പറയാം.

1.  യുക്തിക്ക് നൽകുന്ന പ്രാമാണ്യം

ഇസ്‌ലാം അടിസ്ഥാനമാക്കുന്ന പ്രമാണങ്ങൾ അല്ലാഹു അവതരിപ്പിച്ച വഹ്‌യ് മാത്രമാണ്. വഹ്‌യിൻെറ അർത്ഥവും വ്യാഖ്യാനവും പ്രയോഗവും അല്ലാഹു തന്നെയാണ് നബി ﷺ ക്ക് നൽകിയത്. സ്വഹാബത്താണ് അതിൻെറ പ്രഥമ അഭിസംബോധിതർ. അവർ അത് നബി ﷺ യിൽനിന്ന് നേരിട്ട് കണ്ടും കേട്ടും പഠിച്ചവരാണ്. അതിൻെറ ആദ്യ അനുവാചകരും, ജീവിതത്തിലേക്കത് പകർത്തിയ പ്രഥമ തലമുറയും അവർ തന്നെ. എന്നാൽ നബി ﷺ യിൽനിന്ന് സ്വഹാബത്ത് പഠിച്ചു മനസ്സിലാക്കിയതിൽനിന്ന് ഭിന്നമായി തങ്ങളുടെ യുക്തിക്കനുസൃതമായാണ് പ്രമാണവാക്യങ്ങളെ ഖവാരിജുകൾ വ്യാഖ്യാനിച്ചത്. മതത്തിൽ അഭീഷ്ടങ്ങൾ പ്രയോഗിക്കുന്ന ഈ പ്രവണത അവരുടെ പിതാവായ ഇബ്‌ലീസിൽനിന്ന് അനന്തരം ലഭിച്ചതാണ്. അവർ ഒരു കക്ഷിയായി രംഗത്തു വരുന്നത് إن الحكم إلا لله എന്ന സൂക്തത്തിന് നബി ﷺ യോ സ്വഹാബത്തോ നൽകിയിട്ടില്ലാത്ത, അവരുടെ യുക്തി നിർദ്ദേശിക്കുന്ന ഒരു പുതിയ വ്യാഖ്യാനവുമായിട്ടാണ്. അതിനാൽ പ്രമാണങ്ങളെ ബുദ്ധി കൊണ്ടും യുക്തി കൊണ്ടും വ്യാഖ്യാനിക്കുന്ന ഏതൊരു വിഭാഗത്തിനും മാതൃകയും പ്രചോദനവും ഖവാരിജുകളാണെന്നു പറയാം.

2.  ഷോവനിസം

ഞങ്ങൾ മാത്രം ആദർശ വിശുദ്ധിയുള്ളവർ. മറ്റെല്ലാവരും ആദർശപരമായി അധമരും അവശരും. ഇതാണ് ഖവാരിജുകളുടെ അടിസ്ഥാന മനോഭാവം. അതിൽനിന്ന് ഉടലെടുക്കുന്ന അക്രമോത്സുകമായ അഹന്തയാണ് അവരുടെ മൂലധനം. മേൽ യാഥാർത്ഥ്യത്തിലേക്ക് വെളിച്ചം വീശുന്ന ഒരു സംഭവം അബൂ യഅ്‌ലാ മുസ്‌നദിൽ ഉദ്ധരിച്ചിട്ടുണ്ട്. അത് താഴെ കൊടുക്കാം.

عن أنس بن مالك رضي الله عنه قال: ذكروا رجلا عند رسول الله ﷺ، فذكروا قوته في الجهاد واجتهاده في العبادة، فإذا هم بالرجل مقبلا، قالوا: هذا الذي كنا نذكر، فقال رسول الله ﷺ: والذي نفسي بيده إني لأرى في وجهه سفعة من الشيطان، ثم أقبل فسلم عليهم، فقال رسول الله ﷺ: هل حدثتَ نفسَك أنه ليس في القوم أحد خير منك؟ قال: نعم، ثم ذهب فاختطَّ مسجدا وصف بين قدميه يصلي، فقال رسول الله ﷺ: من يقوم إليه فيقتله، قال أبو بكررضي الله عنه: أنا، فانطلق إليه فوجده قائما يصلي، فهاب أن يقتله فانصرف، فقال: يا رسول الله! وجدتُه قائما يصلي فهِبتُ أن أقتله، فقال رسول الله ﷺ: أيكم يقوم إليه فيقتله؟ فقال عمررضي الله عنه: أنا، فانطلق إليه فصنع كما صنع أبو بكر رضي الله عنه، ثم قال رسول الله ﷺ: أيكم يقوم إليه فيقتله؟ قال علي رضي الله عنه: أنا، قال: أنت إن أدركته، فذهب فوجده قد انصرف، فرجع إلى رسول الله ﷺ فقال رسول الله ﷺ، هذا أول قرن خرج في أمتي، لو قتلته ما اختلف اثنان بعده من أمتي، ثم قال: إن بني إسرائيل افترقت على إحدى وسبعين فرقة، وإن أمتي ستفترق على ثنتين وسبعين فرقة كلها في النار إلا فرقة واحدة، قال يزيد الرقاشي: هي الجماعة. [أيو يعلى في مسنده، والمروزي في تعظيم قدر الصلاة]

[അനസ് رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ യുടെ അരികിൽ വെച്ച് ഒരു വ്യക്തിയെ കുറിച്ച് അവർ -സ്വഹാബികൾ- അനുസ്മരിക്കുകയുണ്ടായി. ജിഹാദിലുള്ള അദ്ദേഹത്തിൻെറ ശൗര്യവും ആരാധനയിലുള്ള ത്യാഗവും അവർ എടുത്തു പറഞ്ഞു. അപ്പോൾ അതാ അയാൾ മുന്നിട്ടു വരുന്നു. അവർ പറഞ്ഞു: അദ്ദേഹത്തെ കുറിച്ചായിരുന്നു ഞങ്ങൾ പറഞ്ഞുകൊണ്ടിരുന്നത്. അപ്പോൾ അല്ലാഹുവിൻെറ റസൂൽ ﷺ പറഞ്ഞു: എൻെറ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം. പൈശാചികതയുടെ തീക്കല അവൻെറ മുഖത്ത് ഞാൻ കാണുന്നു. അവൻ മുന്നോട്ടു വന്ന് അവർക്ക് സലാം പറഞ്ഞു. റസൂൽ ﷺ ചോദിച്ചു: ഇക്കൂട്ടരിൽ നിന്നെക്കാൾ ഉത്തമൻ ആരുമില്ലെന്ന് നീ നിൻെറ മനസ്സിനോട് മന്ത്രിച്ചുവോ? അവൻ സമ്മതിച്ചു: അതെ! അവൻ പിന്നെയും മുന്നോട്ട് പോയി. എന്നിട്ടു നമസ്കരിക്കാൻ ഒരു സ്ഥാനം അടയാളപ്പെടുത്തി. രണ്ടു പാദങ്ങളും ചേർത്തു വെച്ച് അവൻ നമസ്കാരം തുടങ്ങി. അപ്പോൾ റസൂൽ ﷺ പറഞ്ഞു: ആരാണ് അവൻെറ അടുക്കൽ ചെന്ന് അവനെ വധിക്കുക? അബൂബക്കർ رَضِيَ اللهُ عَنْهُ പറഞ്ഞു: ഞാൻ നോക്കാം. അങ്ങനെ അദ്ദേഹം പോയി നോക്കി. അവൻ നിന്നു നമസ്കരിക്കുന്നത് കണ്ടു. അപ്പോൾ അവനെ കൊല്ലാൻ പേടിതോന്നി. അദ്ദേഹം തിരിച്ചു പോന്നു. അങ്ങനെ അദ്ദേഹം പറഞ്ഞു: അല്ലാഹുവിൻെറ റസൂലേ, അവൻ നിന്നു നമസ്കരിക്കുന്നതായിട്ടാണ് ഞാൻ കണ്ടത്. ആ നിലയിൽ അവനെ കൊല്ലാൻ എനിക്കു പേടിതോന്നി. നബി ﷺ വീണ്ടും ചോദിച്ചു: നിങ്ങളിൽ ആർക്ക് അവൻെറ അടുക്കൽ പോയി അവനെ കൊല്ലാൻ പറ്റും? ഉമർ رَضِيَ اللهُ عَنْهُ പറഞ്ഞു: ഞാൻ നോക്കാം. അങ്ങനെ അദ്ദേഹം അവൻെറ അരികിലേക്ക് പോയി നോക്കി. എന്നിട്ട് അബൂബക്കർ رَضِيَ اللهُ عَنْهُ ചെയ്തതു തന്നെ ആവർത്തിച്ചു. റസൂൽ ﷺ പിന്നെയും ചോദിച്ചു: നിങ്ങളിൽ ആരാണ് അവൻെറ അടുക്കൽ ചെന്ന് അവനെ കൊല്ലുക? അലി رَضِيَ اللهُ عَنْهُ പറഞ്ഞു: ഞാൻ ചെയ്യാം. അവിടുന്ന് പ്രതിവചിച്ചു: നീ തന്നെയാണ് (അതിനു നിയോഗമുള്ളവൻ), അവനെ കിട്ടിയെങ്കിൽ.. അദ്ദേഹം പോയി നോക്കി. അപ്പോഴേക്കും അവൻ അവിടെ നിന്ന് സ്ഥലംവിട്ടുകഴിഞ്ഞിരുന്നു. അങ്ങനെ അദ്ദേഹം റസൂൽ ﷺ യുടെ അടുക്കലേക്ക് തിരിച്ചുവന്നു. അപ്പോൾ റസൂലുള്ളാഹി ﷺ പറഞ്ഞു: എൻെറ സമൂദായത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ കൊമ്പാണ് ഇത്. അവനെ നിനക്ക് കൊല്ലാൻ പറ്റിയിരുന്നുവെങ്കിൽ, എൻെറ സമൂദായത്തിൽ പിന്നീടൊരിക്കലും രണ്ടു പേർ ഭിന്നിക്കുമായിരുന്നില്ല. അവിടുന്ന് തുടർന്നു: ഇസ്റാഈല്യർ എഴുപത്തിയൊന്ന് കക്ഷികളായി. എൻെറ സമൂദായം എഴുപത്തി രണ്ട് കക്ഷികളാകും. എല്ലാവരും നരകത്തിൽ തന്നെ. ഒരു കക്ഷി ഒഴികെ. യസീദ് അൽ രിഖാശി പറയുന്നു: അതാണ് അൽജമാഅഃ.] (അബൂയഅ്‌ലാ മുസ്‌നദിൽ ഉദ്ധരിച്ചത്)

മാനവശ്രേഷ്ടനായ മുഹമ്മദ് നബി ﷺ യും പരമയോഗ്യരായ അവിടുത്തെ അനുചരന്മാരും അത്രക്കു പോരാ. ഞാൻ അവരെക്കാളെല്ലാം മീതെയാണ്. ആരാധനയിലും ത്യാഗത്തിലും എൻെറ അരികിൽ പോലും എത്താനാവാത്ത അവരുടെ കൂടെ ഒരുമിച്ചിരിക്കുകയോ? മുഹമ്മദ് നബി ﷺ യുടെ സമുദായത്തിൽ പ്രത്യക്ഷപ്പെട്ട ഷോവനിസത്തിൻെറ ഈ ആദ്യകൊമ്പ് അനന്തരം കിട്ടിയത് ഇബ്‌ലീസിൽനിന്നല്ലാതെ മറ്റാരിൽനിന്നുമല്ല, [(أنا خير منه… (الأعراف 12] ‘ഞാൻ അവനെക്കാൾ കേമൻ..!!’ ഇത് ഖവാരിജുകളിലെ ആദ്യവ്യക്തി മുതൽ അവസാന വ്യക്തി വരെയുള്ള എല്ലാവരുടെയും സ്വഭാവമാണ്. നബി ﷺ പറഞ്ഞു:

يعجبون الناس، وتعجبهم أنفسهم [أحمد، أبو عاصم]

[അവർ ജനങ്ങളിൽ മതിപ്പ് ഉളവാക്കുകയും സ്വയം അഹങ്കരിക്കുകയും ചെയ്യുന്നവരാണ്.] (അഹ്‌മദ്, അബൂ ആസ്വിം)

3.  അവകാശങ്ങൾക്കു വേണ്ടി പോരാടുന്ന ആക്ടിവിസ്റ്റുകൾ

തങ്ങൾ നീതിക്കും അവകാശത്തിനും വേണ്ടി പോരാടുന്ന സന്നദ്ധ ഭടന്മാരാണെന്ന പ്രതിഛായ സൃഷ്ടിച്ചുകൊണ്ട് സമൂഹത്തിലേക്ക് കടന്നു വരികയും അധികാരികളോട് അച്ചടക്കമില്ലാതെ കലഹിക്കുകയും ചെയ്യുക എന്നത് ഖവാരിജുകളുടെ ഒരു സവിശേഷമായ മുഖമുദ്രയാണ്. റസൂലുള്ളാഹി ﷺ യുടെ മൂമ്പിൽ വന്ന് ദുൽ ഖുവൈസ്വിറഃ “മുഹമ്മദ്! താങ്കൾ നീതി പാലിക്കണം” എന്നു പറയാൻ ധാർഷ്ട്യം കാണിച്ചത് നടേ സുചിപ്പിച്ചുവല്ലോ. നബി ﷺ യിൽ നിന്ന് നീതി കിട്ടുന്നതായി തോന്നുന്നില്ലെങ്കിൽ പിന്നെ ആരിൽ നിന്നാണ് നീതി ലഭിക്കുക! ആദമിനു സുജൂദ് ചെയ്യാൻ ഇബ്‌ലീസിനോട് കൽപിച്ചതിൽ അവനു അനുഭവപ്പെട്ടതും ഒരു അനീതി തന്നെയായിരിക്കും. നബി ﷺ ദുൽ ഖുവൈസ്വിറഃക്കു നൽകിയ മറുപടിയിൽ എല്ലാം അടങ്ങിയിരിക്കുന്നു:

وَيْلَكَ وَمَنْ يَعْدِلُ إِنْ لَمْ أَعْدِلْ ؟ قَدْ خِبْتَ وَخَسِرْتَ إِنْ لَمْ أَعْدِلْ [مسلم عن أبي سعيد الخدري]

[നിനക്കു നാശം. ഞാൻ നീതി കാണിച്ചില്ലെങ്കിൽ പിന്നെ ആർ നീതി കാണിക്കും? ഞാൻ നീതി കാണിച്ചില്ല എന്നാണെങ്കിൽ (എന്നെ പിന്തുടരുന്നതിലൂടെ) നീ നശിക്കുകയും പരാജയപ്പെടുകയും ചെയ്തിരിക്കുന്നു!]

أَلاَ تَأْمَنُونِي وَأَنَاأَمِينُ مَنْ فِي السَّمَاءِ،يَأْتِينِي خَبَرُ السَّمَاءِ صَبَاحًا وَمَسَاءً [البخاري عن أبي سعيد الخدري]

[ഉപരിയിലുള്ളവൻെറ -അല്ലാഹു- വിശ്വസ്തനാണു ഞാൻ. എന്നിരിക്കെ നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ലേ? എനിക്ക് ഉപരിയിൽനിന്ന് രാവിലെകളിലും വൈകുന്നേരങ്ങളിലും വൃത്താന്തം ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

4.  എന്തിനും ഏതിനും മതഭ്രഷ്ട് കൽപിക്കുന്ന തക്‌ഫീരികൾ 

അറിവിൻെറയും സുന്നത്തിൻെറയും മറപിടിച്ച്, പാപം ചെയ്യുന്നവരെയൊക്കെ ഇസ്‌ലാമിൽ നിന്ന് പുറത്താക്കി കൊണ്ട് മതഭ്രഷ്ട് കൽപിക്കുക എന്നത് ഖവാരിജുകളുടെ മറ്റൊരു സവിശേഷ ലക്ഷണമാണ്. പ്രത്യക്ഷത്തിൽ വലിയ ഭക്തരും അതീവ സൂക്ഷ്മത പുലർത്തുന്നവരുമായി കാണപ്പെടുന്ന അവർ, പക്ഷെ ഇതുപോലുള്ള ഗൗരവതരമായ കാര്യങ്ങളിൽ അത്യാപൽക്കരമായ നിലപാടുകളാണ് സ്വീകരിക്കാറുള്ളത്.

عن حذيفة رضي الله عنه قال، قال رسول الله ﷺ: إن ما أتخوف عليكم؛ رجل قرأ القرآن حتى إذا رئيت بهجته عليه، وكان ردئا للإسلام غيَّره إلى ما شاء الله، فانسلخ منه ونبذه وراء ظهره، وسعى على جاره بالسيف ورماه بالشرك، قال، قلت: يا نبي الله! أيهما أولى بالشرك؛ المرمي أم الرامي؟ قال: بل الرامي. [أخرجه ابن حبان والبخاري في الكبير والبزار في مسنده، قال ابن كثيير إسناده جيد، وحسنه الألباني في الصحيحة]

[ഹുദൈഫഃ رَضِيَ اللهُ عَنْهُ നിവേദനം. നബി ﷺ പറഞ്ഞു: നിങ്ങളുടെ മേൽ ഞാൻ ഏറെ ഭയപ്പെടുന്നത് ഖുർആൻ പാരായണം ചെയ്യുന്ന ഒരു വ്യക്തിയെയാണ്. അവനിൽ അതിൻെറ ഓജസ്സ് പ്രകടമാവുകയും അവൻ ഇസ്‌ലാമിന് പിന്തുണയായിത്തീരുകയും ചെയ്തു കഴിയുമ്പോൾ, അല്ലാഹുവിൻെറ മുൻനിർണ്ണയത്തിലേക്ക് അവൻ മാറ്റപ്പെടുകയായി. അവനതാ അതിൽ നിന്ന് ഊരിപ്പോവുകയും അതിനെ പിറകോട്ട് വലിച്ചെറിയുകയും ചെയ്യുന്നു. തൻെറ അയൽവാസിക്കെതിരിൽ വാളുമായി ഓടിവരുന്നു. അവനിൽ ശിർക്ക് ആരോപിക്കുന്നു. അദ്ദേഹം പറയുന്നു: ഞാൻ ചോദിച്ചു: അല്ലാഹുവിൻെറ നബിയേ, അവർ രണ്ടു പേരിൽ ആരാണ് ശിർക്കിൻെറ വിശേഷണം ചാർത്താൻ തരപ്പെട്ടവൻ? ആരോപിതനോ അതോ ആരോപകനോ? അവിടുന്ന് പറഞ്ഞു: അല്ല, ആരോപകൻ തന്നെ.] (ഇബ്‌നു ഹിബ്ബാൻ സ്വഹീഹിൽ ഉദ്ധരിച്ചത്)

ഒരു പാപത്തിൻെറ, അഭിപ്രായ വ്യത്യാസത്തൻെറ, അനിഷ്ടത്തിൻെറ, തെറ്റിദ്ധാരണയുടെ, അന്ധമായ കക്ഷിത്വത്തിൻെറയൊക്കെ പേരിൽ മറുഭാഗത്തു നിൽക്കുന്നവനിൽ ശിർക്കും കുഫ്റും ആരോപിക്കുകയും മതഭ്രഷ്ട് കൽപിക്കുകയും ചെയ്ത് അവനെതിരിൽ വാളുമായി പാഞ്ഞടുക്കുന്ന ചിത്രമാണ് ഒരു ഖാരിജിയുടേത്; അന്നും ഇന്നും എന്നും.

5.  രക്തക്കൊതിയന്മാർ

മുകളിൽ പറഞ്ഞ മതഭ്രഷ്ട് കൽപിക്കൽ രക്തദാഹത്തിന്നുള്ള ന്യായീകരണമാണ് ഖവാരിജുകൾക്ക്. അതു തന്നെയും ഏറ്റവും ഉൽകൃഷ്ടരായ വിശ്വാസികളുടെ രക്തം വേണം അവർക്കു ദാഹം തീർക്കാൻ. അവിശ്വാസികളുടെ രക്തം അവർക്കു പഥ്യമാണ്.

عن أبي سعيد الخدري رضي الله عنه: …فلما ولى قال النبي ﷺ: إن من ضئضئ هذا قوما يقرءون القرآن لا يجاوز حناجرهم، يمرقون من الإسلام مروق السهم من الرمية، يقتلون أهل الإسلام، ويدعون أهل الأوثان، لئن أدركتهم لأقتلنهم قتل عاد. [البخاري في صحيحه]

[അബൂ സഈദ് അൽ ഖുദ്‌രി رَضِيَ اللهُ عَنْهُ പറയുന്നു: അങ്ങനെ അവൻ പിരിഞ്ഞുപോയപ്പോൾ നബി ﷺ പറഞ്ഞു: അവൻെറ മുതുകിൽനിന്നും ഉടലെടുക്കുന്ന ഒരു കൂട്ടർ ഖുർആൻ പാരായണം ചെയ്യും. അത് അവരുടെ കണ്ഠത്തിനപ്പുറത്തേക്ക് പോവില്ല. ഉരുവിനെയും തുളച്ച് അമ്പ് പുറത്തു പോകുന്നതു പോലെ ഇസ്‌ലാമിൽ നിന്ന് അവർ പുറത്തുപോകും. അവർ ഇസ്‌ലാമിൻെറ അനുയായികളെ കൊല ചെയ്യും. വിഗ്രഹാരാധകരെ വിട്ടേക്കുകയും ചെയ്യും. എനിക്ക് അവരെ കിട്ടിയിരുന്നുവെങ്കിൽ ആദിനെ നശിപ്പിച്ചതു പോലെ അവരെ ഞാൻ നശിപ്പിക്കുമായിരുന്നു.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

ബുഖാരിയുടെ തന്നെ മറ്റൊരു രിവായത്തിലുള്ളത്,

يقاتلون أهل الإيمان ويتركون أهل الأوثان. [البخاري في صحيحه]

[അവർ ഈമാനുള്ളവരോട് യുദ്ധം ചെയ്യും. വിഗ്രഹാരാധകരെ ഒഴിവാക്കുകയും ചെയ്യും.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

ഇബ്‌നു തൈമിയ്യഃ رَحِمَهُ اللهُ പറയുന്നു:

ومن أعظم ما ذم به النبي الخوارج قوله فيهم: يقتلون أهل الإسلام ويدعون أهل الأوثان. [ابن تيمية في مجموع فتاويه]

[ഖവാരിജുകൾക്കെതിരിൽ നബി ﷺ ഉന്നയിച്ച ഏറ്റവും കടുത്ത ആക്ഷേപം അവരെ കുറിച്ചുള്ള ഈ പ്രസ്താവനയാണ്: അവർ മുസ്‌ലിംകളെ വധിക്കുകയും വിഗ്രഹാരാധകരെ ഒഴിവാക്കുകയും ചെയ്യും.] (ഇബ്‌നു തൈമിയ്യഃ ഫതാവായിൽ രേഖപ്പെടുത്തിയത്)

അബുൽ അബ്ബാസ് അഹ്‌മദ് ബിൻ ഉമർ അൽ ഖുർതുബി رَحِمَهُ اللهُ പറയുന്നു:

وذلك أنهم لما حكموا بكفر من خرجوا عليه من المسلمين، استباحوا دماءهم، وتركوا أهل الذمة. [القرطبي في المفهم]

[മുസ്‌ലിംകളിൽ നിന്നും ആർക്കെതിരെ അവർ കലാപം നടത്തിയോ, ആദ്യമായി അവരെ കാഫിറുകളാക്കി മുദ്രയടിക്കും. അതിൽ പിന്നെ അവരുടെ രക്തം അനുദനീയമാക്കുകയും ചെയ്യും. മുസ്‌ലിം രാജ്യത്ത് ജീവിക്കുന്ന അവിശ്വാസികളായ കാഫിറുകളെ വെറുതെ വിടുകയും ചെയ്യും.] (ഖുർതുബി മുഫ്ഹിമിൽ രേഖപ്പെടുത്തിയത്)

ഇവരുടെ രക്തക്കൊതിക്കുള്ള ചില ഉദാഹരണങ്ങൾ പറയാതിരുന്നാൽ ഈ വിവരണം പൂർണ്ണമാവില്ല. നബി ﷺ തൻെറ രണ്ടു പുത്രിമാരെ വിവാഹം ചെയ്തു കൊടുത്ത ഉസ്മാൻ ബിൻ അഫ്ഫാൻ رَضِيَ اللهُ عَنْهُ ! മലക്കുകൾ പോലും അദ്ദേഹത്തെ കാണുമ്പോൾ ലജ്ജിക്കുമായിരുന്നു എന്ന് വിശേഷിപ്പിക്കപ്പെട്ട നിർദ്ദോഷിയും നിരപരാധിയുമായ മൂന്നാം ഖലീഫഃ!! അക്രമകാരികൾ ദിവസങ്ങളോളം അദ്ദേഹത്തിൻെറ വീട് വളഞ്ഞു. മസ്‌ജിദുന്നബവിയിൽ അഞ്ചുനേരം നമസ്കാരിക്കാൻ പോകുന്നത് തടസ്സപ്പെടുത്തി. വീട്ടിലേക്ക് അവശ്യവസ്തുക്കൾ എത്തിക്കാൻ സമ്മതിച്ചില്ല. അദ്ദേഹത്തെ സംരക്ഷിക്കുന്നതിനു വേണ്ടി സ്വഹാബിമാരിൽപെട്ട ചിലർ ആയുധമെടുക്കാൻ അനുവാദം ചോദിച്ചു. താൻ ജീവൻ കൊടുക്കേണ്ടി വന്നാലും പ്രവാചക പട്ടണത്തിൽ വെച്ച് നബി ﷺ യുടെ അനുചരന്മാരെ ഈ രക്തക്കൊതിയന്മാർക്ക് എറിഞ്ഞു കൊടുക്കാൻ തയ്യാറല്ലെന്ന നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചത്. ഒടുവിൽ ഈ കാപാലികർ വീടുകേറി അക്രമിക്കുകയും, അദ്ദേഹത്തെ കിരാതമായി കൊലപ്പെടുത്തുകയും ചെയ്തു.

ووصل كنانة التجيبي إلى عثمان فأشعره مشقصا أي نصلا طويلا عريضا فانتضح الدم على آية (فَسَيَكْفِيكَهُمْ اللهُ)، وقطع يد نائلة زوجة عثمان واتكأ بالسيف على صدر عثمان رضي الله عنه وقتله. [الطبري في تاريخه]

[കിനാനതുത്തുജീബി എന്നയാൾ നീളവും വീതിയുമുള്ള ഒരായുധത്തിൻെറ മൂർച്ചയേറിയ വായ്ത്തല അദ്ദേഹത്തിൻെറ ശരീരത്തിൽ ആഴ്ത്തി. [(فَسَيَكْفِيكَهُمُ اللَّه… (البقرة: 137] എന്ന ഖൂർആൻ സൂക്തത്തിനുമേൽ അദ്ദേഹത്തിൻെറ ചുടുചോര ഇറ്റി വീണു. ഉസ്മാൻ رَضِيَ اللهُ عَنْهُ ൻെറ പത്നിയായ നാഇലഃയുടെ കൈ അയാൾ മുറിച്ചുമാറ്റി. അദ്ദേഹത്തൻെറ നെഞ്ചിൽ ഖഡ്ഗം ആഴ്ത്തി അതിന്മേൽ ഊന്നിനിന്ന് അദ്ദേഹത്തെ കൊലപ്പെടുത്തി.] (ത്വബ്‌രി, താരീഖിൽ രേഖപ്പെടുത്തിയത്)

ഇത്രയും കടുത്ത രക്ത ദാഹികളാണ് ഖവാരിജുകൾ. നാലാം ഖലീഫഃ അലി ബിൻ അബീ ത്വാലിബ് رَضِيَ اللهُ عَنْهُ നെ കൊല ചെയ്തതും ഖവാരിജുകളല്ലാതെ മറ്റാരുമായിരുന്നില്ല. ഇബ്‌നു മുൽജിം എന്ന ഖാരിജിയായിരുന്നു അദ്ദേഹത്തെ അറുകൊല ചെയ്തത്. അയാൾ മുആദ് رَضِيَ اللهُ عَنْهُ ൽനിന്നും ഖുർആൻ പഠിക്കുകയും, ഈജിപ്ത് വിജയിച്ച കാലത്ത് അവിടുത്തെ ജനങ്ങൾക്ക് ഖുർആൻ പഠിപ്പിക്കുകയും ചെയ്തിരുന്നു എന്നും ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷെ, യുക്തിയും അഭീഷ്ടങ്ങളും തലക്കു പിടിച്ചപ്പോൾ സുബ്ഹ് നമസ്കാരത്തിനു വേണ്ടി പുറപ്പെട്ട അലി رَضِيَ اللهُ عَنْهُ നെ ക്രൂരമായി കൊലപ്പെടുത്തുകയും, അതിൽ ഒട്ടും കുറ്റബോധമില്ലാതെ, അത് താൻ ചെയ്ത വലിയൊരു പുണ്യകർമ്മമാണെന്ന് തുറന്നു പറയുക കൂടി ചെയ്തു എന്നതാണ് ചരിത്രം. ഇബ്‌നു കഥീർ رحمه الله രേഖപ്പെടുത്തുന്നത് കാണുക:

فضربه ابن ملجم بالسيف على قرنه، فسال دمه على لحيته رضي الله عنه، ولما ضربه ابن ملجم قال: لا حكم إلا لله، ليس لك يا علي، ولا لأصحابك. [ابن كثير في البداية والنهاية]

[ഇബ്‌നു മുൽജിം അലി رَضِيَ اللهُ عَنْهُ ൻെറ മൂർദ്ദാവിൽ വാളുകൊണ്ട് ആഞ്ഞുവെട്ടി. അദ്ദേഹത്തൻെറ താടിയിലൂടെ രക്തം വാർന്നൊഴുകുമ്പോൾ ആ രക്തദാഹി പറയുന്നുണ്ടായിരുന്നു: ‘വിധിക്കാനുള്ള അധികാരം അല്ലാഹുവിന് മാത്രം. അലി, നിനക്കോ നിൻെറ കൂട്ടാളികൾക്കോ അതിനധികാരമില്ല’.] (ഇബ്‌നു കഥീർ, അൽ ബിദായഃ വന്നിയാഹഃയിൽ രേഖപ്പെടുത്തിയത്)

ഇവയൊന്നും അവരുടെ ചരിത്രത്തിലെ അത്യപൂർവ്വ സംഭവങ്ങളല്ല. ഒറ്റപ്പെട്ട സംഭവങ്ങൾ സാമാന്യവൽക്കരിച്ച് കാണിക്കുന്നുമില്ല. ഭക്തിയുടെയും വിശുദ്ധിയുടെയും പേരിൽ അവർ നടത്തിയ നിഷ്ഠൂരമായ കുറ്റകൃത്യങ്ങളിൽനിന്ന് ഭരണാധികാരികൾ എന്നല്ല നിസ്വരും ദീനരും വരെ രക്ഷപ്പെട്ടുകയുണ്ടായില്ല. ഒരിക്കൽ കൂടി ഇബ്‌നു കഥീർ رحمه اللهُ യെ തന്നെ ഉദ്ധരിക്കട്ടെ:

وكان من جملة من قتلوه يعني الخوارج عبد الله بن خباب صاحب رسول الله ﷺ، أسروه وامرأته معه وهي حامل، فقالوا له من أنت؟ فقال: أنا عبد الله بن خباب صاحب رسول الله ﷺ، وأنتم قد روعتموني، فقالوا لا بأس عليك، حدثنا ما سمعت من أبيك، فقال: سمعت أبي يقول: سمعت رسول الله ﷺ يقول: ستكون فتنة القاعد فيها خير من القائم، والقائم خير من الماشي، والماشي خير من الساعي، فقادوه بيده، فبينما هو يسير معهم إذ لقي بعضهم خنزيرًا لبعض أهل الذمة فضربه بعضهم بسيفه فشق جلده، فقال له آخر: لم فعلت هذا وهو لذمي؟ فذهب إلى ذلك الذمي فاستحله وأرضاه، وبينما هو معهم إذ سقطت تمرة من نخلة فأخذها أحدهم فألقاها في فمه، فقال له آخر: بغير إذن ولا ثمن؟ فألقاها ذاك من فمه، ومع هذا قدموا عبد الله بن خباب فذبحوه، وجاءوا إلى امرأته فقالت: إني امرأة حبلى، ألا تتقون الله عز وجل؟! فذبحوها وبقروا بطنها عن ولدها. [ابن كثير في البداية والنهاية]

[ഖവാരിജുകളുടെ അരുംകൊലക്കു വിധേയരായവരിൽപെടുന്നു റസൂലുള്ളാഹി ﷺ യുടെ കൂട്ടാളിയായിരുന്ന ഖബ്ബാബിൻെറ മകൻ അബ്ദുല്ല. അദ്ദേഹത്തെയും ഗർഭിണിയായ ഭാര്യയെയും അവർ ബന്ദികളാക്കി. അവർ ചോദിച്ചു: നിങ്ങൾ ആരാണ്? അദ്ദേഹം പറഞ്ഞു: റസൂലുല്ലാഹി ﷺ യുടെ കൂട്ടാളിയായിരുന്ന ഖബ്ബാബിൻെറ മകനാണ്. നിങ്ങൾ എന്നെ പേടിപ്പിച്ചുവല്ലോ! അവർ പറഞ്ഞു: താങ്കൾക്ക് ഒരു കുഴപ്പവും വരില്ല. താങ്കൾ പിതാവിൽ നിന്നു കേട്ടത് ഞങ്ങൾക്ക് ഉദ്ധരിച്ചു തരിക. അദ്ദേഹം പറഞ്ഞു: എൻെറ പിതാവ് ഇപ്രാകരം പറയുന്നത് ഞാൻ കേട്ടു: നബി ﷺ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: കുഴപ്പങ്ങൾ ഉണ്ടാകാൻ പോകുന്നു. അതിൽ നിൽക്കുന്നവനെക്കാളും ഉത്തമൻ ഇരിക്കുന്നവനായിരിക്കും. നിൽക്കുന്നവൻ നടക്കുന്നവനെക്കാളും ഉത്തമനായിരിക്കും. നടക്കുന്നവൻ ഓടുന്നവനെക്കാളും ഉത്തമനായിരിക്കും. അവർ അദ്ദേഹത്തിൻെറ കൈപിടിച്ച് വലിച്ചുകൊണ്ടുപോയി. അങ്ങനെ അദ്ദേഹം അവരുടെ കൂടെ പോയിക്കൊണ്ടിരിക്കുമ്പോൾ അവരിലൊരാൾ ദിമ്മിയായ കാഫിറിൻെറ ഉടമസ്ഥതയിലുള്ള ഒരു പന്നിയെ കണ്ടു. അവൻ അതിനെ വാളുകൊണ്ട് വെട്ടി അതിൻെറ തൊലി പിളർത്തി. അദ്ദേഹത്തോട് മറ്റൊരാൾ പറഞ്ഞു: എന്തിനു നീ ഇത് ചെയ്തു? അത് ഒരു ദിമ്മിയുടേതല്ലേ? അപ്പോൾ അയാൾ ആ ദിമ്മിയുടെ അടുത്ത് ചെന്ന് അതിനു പരിഹാരം ചെയ്ത് തൃപ്തിപ്പെടുത്തി. അദ്ദഹം അവരുടെ കൂടെ ആയിരിക്കെ, ഈത്തപ്പനയിൽ നിന്ന് ഒരു പഴം താഴെ വീണു. അവരിലൊരാൾ അതെടുത്ത് വായിലിട്ടു. അവനോട് മറ്റൊരാൾ ചോദിച്ചു: അനുവാദം വാങ്ങുകയോ വില കൊടുക്കുകയോ ചെയ്യാതെയാണോ ഇത്? അയാൾ അത് വായിൽനിന്ന് പുറത്തിട്ടു. അതോടൊപ്പം അവർ അബ്ദുല്ലാ ബിൻ ഖബ്ബാബിനെ മുന്നോട്ടു കൊണ്ടു പോയി അറുത്തു കളഞ്ഞു. ശേഷം അദ്ദേഹത്തിൻെറ ഭാര്യയുടെ അടുത്ത് ചെന്നു. അവർ പറഞ്ഞു: ഞാൻ ഗർഭിണിയാണ്. നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ? അവർ അവരെയും അറുത്തു. അവരുടെ വയറു കീറി കുഞ്ഞിനെ പുറത്തിട്ടു.] (ഇബ്‌നു കഥീർ അൽ ബിദായഃയിൽ രേഖപ്പെടുത്തിയത്)

ചരിത്രം മുന്നോട്ടു ഗമിക്കും തോറും അവരുടെ രക്തദാഹം വർദ്ധിച്ചുവന്നു. അവർ പരസ്യമായ പോർമുഖം തുറന്നു കൊണ്ടാണ് രംഗപ്രവേശം ചെയ്തത്. പിന്നീട് അത് ഒളിപ്പോരിലേക്കും കടുത്ത വിധ്വംസക പ്രവർത്തനങ്ങളിലേക്കും നീങ്ങി. വർത്തമാന കാല യാഥാർത്ഥ്യങ്ങൾ തന്നെ അവരുടെ തനി സ്വഭാവം വരച്ചു കാണിക്കാൻ പര്യാപ്തമാണ്.

നിരവധി പ്രമാണ വാക്യങ്ങളിൽ അവരെ കുറിച്ചുള്ള വിശേഷണങ്ങൾ പറയപ്പെട്ടിരിക്കുന്നു. അവയെല്ലാം തന്നെ ഏറെ അപകടകാരികളായ ഈ കക്ഷികളെ സൂക്ഷിക്കുന്നതിന്നു വേണ്ടിയാണ്. ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ رَحِمَهُ اللهُ പറയുന്നു:

ومثل أئمة البدع من أهل المقالات المخالفة للكتاب والسنة، أو العبادات المخالفة للكتاب والسنة، فإن بيان حالهم، وتحذير الأمة منهم واجب باتفاق المسلمين، حتى قيل للإمام أحمد بن حنبل: الرجل يصوم ويصلي ويعتكف؛ أحب إليك أو يتكلم في أهل البدع؟ فقال: إذا قام وصلى واعتكف فإنما هو لنفسه، وإذا تكلم في أهل البدع فإنما هو للمسلمين، هذا أفضل. [ابن تيمية في مجموع فتاويه]

[ഖുർആനിൽനിന്നും സുന്നത്തിൽനിന്നും വ്യതിചലിച്ചുപോയ പുത്തൻവാദികളുടെ നേതാക്കളെയും, പിഴച്ച ആരാധനാ കർമ്മങ്ങളെയും സംബന്ധിച്ചുള്ള നിജസ്ഥിതി വിവരിക്കലും, സമുദായത്തിന് അതിനെ കുറിച്ച് താക്കീത് നൽകലും നിർബന്ധമായ കടമയാണെന്നത് മുസ്‌ലിംകൾ ഏകോപിച്ച കാര്യമാണ്. ഇമാം അഹ്‌മദ് യോട് ചോദിക്കപ്പെടുകയുണ്ടായി. ഒരാൾ നോമ്പെടുക്കകയും നമസ്കരിക്കുകയും ഇഅ്തികാഫ് ഇരിക്കുകയും ചെയ്യുന്നതാണോ, അതോ പുത്തൻവാദികളെ കുറിച്ച് വിവരിക്കുന്നതാണോ താങ്കൾക്ക് കൂടുതൽ ഇഷ്ടം? അദ്ദേഹം പറഞ്ഞു: അയാൾ നമസ്കരിക്കുകയും നോമ്പെടുക്കുകയും ഇഅ്തികാഫ് ഇരിക്കുകയും ചെയ്താൽ അത് തനിക്കു മാത്രമായിരിക്കും. എന്നാൽ പുത്തൻവാദികളെ കുറിച്ച് വിവരിച്ചു കൊടുത്താൽ അത് മുസ്‌ലിംകൾക്ക് മൊത്തമായിരിക്കും. അതാണ് കൂടുതൽ ശ്രേഷ്ഠം.] (ഇബ്‌നു തൈമിയ്യഃ ഫതാവായിൽ രേഖപ്പെടുത്തിയത്)

ഇനി, ഖവാരിജുകളെ പെട്ടന്ന് തിരിച്ചറിയാനുള്ള ചില ലക്ഷണങ്ങൾ പ്രമാണങ്ങളിൽ വന്നിട്ടുള്ളത് പരിശോധിക്കാം.

1.  പ്രായം കുറഞ്ഞവർ – حدثاء الأسنان –

قال : يأتي في آخر الزمان قومٌ حدثاء الأسنان سفهاء الأحلام يقولون من خير قول البرية يمرقون من الإسلام كما يمرق السهم من الرمية. [أخرجه البخاري ومسلم في صحيحيهما]

[നബി ﷺ പറഞ്ഞു: അവസാനകാലത്ത് ഒരു കൂട്ടർ വരാനിരിക്കുന്നു. പ്രായം കുറഞ്ഞവരും വിവേകശൂന്യരുമായിരിക്കും അവർ. മാനവർ പറയുന്നതിൽ ഏറ്റവും നല്ല വാക്കുകൾ അവർ പറഞ്ഞുകൊണ്ടിരിക്കും. ഉരുവിനെ തുളച്ച് അമ്പ് പുറത്തുപോകുന്നതു പോലെ അവർ ഇസ്‌ലാമിൽനിന്ന് പുറത്തു പോകും.] (ബുഖാരിയും മുസ്‌ലിമും സ്വഹീഹിൽ ഉദ്ധരിച്ചത്)

മേൽ ഹദീസിന് ഇബ്‌നു ഹജറുൽ അസ്ഖലാനിയും നവവിയും رحمهما الله നൽകിയിരിക്കുന്ന വിശദീകരണം കാണുക:

قال النووي: يستفاد منه أن التثبت وقوة البصيرة تكون عند كمال السن وكثرة التجارب وقوة العقل. [ابن حجر في فتح الباري]

[നവവി رحمه اللهُ പറയുന്നു: പ്രായവും പരിചയവും ബുദ്ധിശക്തിയും പരിപാകം പ്രാപിക്കുമ്പോൾ മാത്രമേ അവധാനതയും ഉൾക്കാഴ്ചയും കൈവരികയുള്ളു എന്നതാണ് ഇതിൽനിന്ന് ലഭിക്കുന്ന പാഠം.] (ഇബ്‌നു ഹജർ ഫത്ഹുൽ ബാരിയിൽ രേഖപ്പെടുത്തിയത്)

ഇത്തരം തെറ്റായ ചിന്താധാരകളിൽ ആകൃഷ്ടരാകുന്നത് പ്രായവും പരിചയവുമില്ലാത്ത ചെറുപ്പക്കാരാണ്. അവരിലുള്ള മുതിർന്നവരാണെങ്കിൽ തീർത്തും അവിവേകികളും ചിന്താശൂന്യരുമായിരിക്കും. പൊതുവെ ഖവാരിജുകളായി രംഗത്ത് വരാറുള്ളത് ഇത്തരക്കാരാണ്. അവർ അനുഭവ സമ്പത്തില്ലാത്തവരും കാര്യങ്ങൾ പ്രായോഗികമായി കൈകാര്യം ചെയ്യാൻ പക്വതയില്ലാത്തവരുമായിരിക്കും. ഇതു തന്നെയാണ് മുകളിൽ പറഞ്ഞ നബി ﷺ വചനത്തിൻെറ ഉള്ളടക്കവും.

2.  വിവേകമില്ലാത്ത വിഡ്ഢികൾ – سفهاء الأحلام –

ധാരാളം നബി ﷺ വചനങ്ങളിൽ ഖവാരിജുകളെ ബുദ്ധിശൂന്യരായും അവിവേകികളായും വിശേഷിപ്പിച്ചത് കാണാം. കാരണം അവരുടെ ബുദ്ധി അത്രമേൽ വക്രവും ദുഷ്ടവുമാണ്. അവർക്ക് വിഷയങ്ങൾ യഥാവിധം ഗ്രഹിക്കാൻ കഴിയില്ല. കാര്യങ്ങൾ അവധാനപൂർവ്വം നിരീക്ഷിക്കാനും നിജസ്ഥിതി അന്വേഷിച്ച് ഉറപ്പ് വരുത്താനുമുള്ള പാടവം അവർ കാണിക്കാറില്ല. വ്യക്തിപരമോ സാമൂഹികമോ ആയ വിഷയങ്ങളെ പക്വമായി വിശകലനം ചെയ്യാനുമുള്ള വിവേചന ബുദ്ധിയോ അനുഭവ സമ്പത്തോ അവർക്കില്ലാത്തതിനാൽ ചരിത്രത്തിൽ അവർ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത് ചപലരും ചിന്താശൂന്യരുമായിട്ടാണ്. അവരുടെ എടുത്തു ചാട്ടത്തിൻെറ ഫലമായി ഇസ്‌ലാമിക സമൂഹത്തിലുണ്ടായിട്ടുള്ളത് ഭയാനകമായ കുഴപ്പങ്ങളും ഛിദ്രതകളും രക്തച്ചൊരിച്ചിലുകളുമാണ്.

നബി ﷺ വചനങ്ങളിൽ അവർക്ക് നൽകപ്പെട്ട ഈ വിശേഷണത്തെ കുറിച്ച് പണ്ഡിതന്മാർ നൽകിയ വിശദീകരണം കൂടി പരിശോധിക്കാം. ഇബ്‌നു ഹജർ പറയുന്നു:

وَالْمَعْنَى أَنَّ عُقُولَهُمْ رَدِيئَةٌ [ابن حجر في فتح الباري]

[അതിൻെറ വിവക്ഷ അവരുടെ ബുദ്ധി വളരെ മോശം എന്നാണ്.] (ഇബ്‌നു ഹജർ ഫത്ഹുൽ ബാരിയിൽ രേഖപ്പെടുത്തിയത്)

أَحْدَاثُ الْأَسْنَانِ سُفَهَاءُ الْأَحْلَامِ: مَعْنَاهُ صِغَارُ الْأَسْنَانِ صِغَارُ الْعُقُولِ [النووي في شرحه على صحيح مسلم]

[പ്രായം കുറഞ്ഞ വിവേകമില്ലാത്ത വിഡ്ഢികൾ എന്നതിൻെറ അർത്ഥം വയസ്സ് കുറഞ്ഞവരും അൽപബുദ്ധികളുമായവർ എന്നാണ്.] (നവവി ശറഹ് മുസ്‌ലിമിൽ രേഖപ്പെടുത്തിയത്)

3.  ഉദാത്തമായ വചനങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നവർ

മനുഷ്യവംശം ഉരുവിട്ടതിൽ ഏറ്റവും ഉൽകൃഷ്ടമായ വചനം ഖുർആൻ സൂക്തങ്ങളും നബിവചനങ്ങളുമാണ്. ആദി പരിശുദ്ധിയിൽ നിലനിൽക്കുന്ന വഹ്‌യാണ് അവ രണ്ടും. അതിൽനിന്നുള്ള വചനങ്ങൾ അവർ നിർലോഭം ഉദ്ധരിച്ചുകൊണ്ടിരിക്കും. നല്ല വചനങ്ങൾ വലിയ തൊള്ളയിൽ സംസാരിക്കുകയും കർമ്മപഥത്തിൽ അവയുടെ ചൈതന്യം ഒട്ടുമില്ലാതിരിക്കുകയും ചെയ്യുക എന്നതാണ് ഖവാരിജുകളുടെ പ്രകടമായ മറ്റൊരു ലക്ഷണം. നബി ﷺ പറയുന്നു:

يقولون من خير قول البرية. [البخاري في صحيحه]

[മാനവർ ഉരുവിട്ടതിൽ ഏറ്റവും ഉദാത്തമായ വചനമാണ് അവർ പറഞ്ഞുകൊണ്ടിരിക്കുക.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

ഇബ്‌നു അബീ ആസ്വിമിൻെറ രിവായത് പ്രകാരം അവർ വലിയ പ്രബോധകരായിരിക്കും.

عَنْ أَبِي زَيْدٍ الْأَنْصَارِيِّ رضي الله عنه، أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: يَدْعُونَ إِلَى كِتَابِ اللَّهِ وَلَيْسُوا مِنَ اللَّهِ فِي شَيْءٍ، فَمَنْ قَاتَلَهُمْ كَانَ أَوْلَى بِاللَّهِ مِنْهُمْ. [ابن أبي عاصم في السنة والطبراني في الكبير، وقال الألباني في ظلال الجنة إسناده صحيح]

[അബൂ സൈദ് അൽ അൻസാരി رضي الله عنه നിവേദനം. നബി ﷺ പറഞ്ഞു: അവർ അല്ലാഹുവിൻെറ ഗ്രന്ഥത്തിലേക്ക് ക്ഷണിച്ചുകൊണ്ടിരിക്കും. യഥാർത്ഥത്തിൽ അവർക്ക് അല്ലാഹുവുമായി ഒരു ബന്ധവുമില്ല. അവരെക്കാൾ, അവരോട് യുദ്ധം ചെയ്യുന്നവരാണ് അല്ലാഹുവിനോട് ബന്ധമുള്ളവർ.] (ഇബ്‌നു അബീ ആസ്വിം സുന്നഃയിൽ ഉദ്ധരിച്ചത്)

ഇമാം അഹ്‌മദ് رحمه اللهُ യുടെ ഒരു രിവായത്തിലുള്ളത് ഇപ്രകാരമാണ്: قوم يتكلمون بكلمة الحق لا يجاوز حلوقهم [അല്ലാഹു അവതരിപ്പിച്ച സത്യത്തിൻെറ വചനം പറഞ്ഞുകൊണ്ടിരിക്കുകയും, എന്നാൽ അത് ശബ്ദനാളത്തിനപ്പുറം പോവുകയും ചെയ്യാത്ത ഒരു വിഭാഗമാണവർ] എന്നാണുള്ളത്.
മുകളിൽ കൊടുത്ത ഹദീസുകളും അവയുടെ പാഠഭേദങ്ങളും വിശകലനം ചെയ്യുമ്പോൾ വ്യക്തമാകുന്നത്, അവർ ഉരുവിടുന്ന വചനങ്ങളിലല്ല, അവക്ക് നൽകുന്ന വ്യാഖ്യാനങ്ങളിലായിരുന്നു കുഴപ്പം എന്നാണ്. അതു കൊണ്ടാണ്  إن الحكم إلا لله എന്ന സൂക്തം അലി رضي الله عنه വിനെതിരിൽ അവർ ഉന്നയിച്ചപ്പോൾ അദ്ദേഹം ഇപ്രകാരം പ്രതികരിച്ചത്: كلمة حق أريد بها الباطل “സത്യമായ വചനം, പക്ഷെ അതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നതോ തെറ്റായ കാര്യവും!”

4.  ഉപകരിക്കാത്ത വിശ്വാസം

ഖവാരിജുകളുടെ ലക്ഷണമായി ഹദീസുകളിൽ പറയപ്പെട്ട കാര്യമാണ് അവർ ധാരാളമായി ഖുർആൻ പാരായണം ചെയ്യുകയും ദീർഘ ദീർഘമായി നമസ്കാരത്തിൽ മുഴുകുകയും ചെയ്യും എന്നുള്ളത്. വർധിത വീര്യത്തോടും കഠിന പ്രയത്നത്തോടും കൂടി കർമ്മങ്ങളിൽ മുഴുകിക്കൊണ്ടിരിക്കുക എന്നത് അവരുടെ പ്രകടമായ ലക്ഷണമാണ്. പക്ഷെ അവർ നടത്തുന്ന പാരായണവും നമസ്കാരങ്ങളും മറ്റു കർമ്മങ്ങളും അവരുടെ കണ്ഠത്തിനപ്പുറത്തേക്ക് പോകില്ല. അവ അല്ലാഹുവിലേക്ക്, അവനു സ്വീകാര്യ യോഗ്യമായ കർമ്മങ്ങളായി ഉയർത്തപ്പെടുകയില്ല എന്നു സാരം. കാരണം അല്ലാഹുവിൻെറ കൽപ്പനകൾക്കനുസരിച്ചല്ല, അവരുടെ അഭീഷ്ടങ്ങൾക്കനുസരിച്ചാണ് അവ നിർവ്വഹിക്കപ്പെട്ടിരിക്കുന്നത്. നബി ﷺ വചനങ്ങളിൽ ഇക്കാര്യം പരാമർശിച്ചിരിക്കുന്നത് കാണുക:

يَقْرَءُونَ القُرْآنَ لاَ يُجَاوِزُ حُلُوقَهُمْ، أَوْ حَنَاجِرَهُمْ [البخاري في صحيحه]

[അവർ ഖുർആൻ പാരായണം ചെയ്യും, അത് അവരുടെ കണ്ഠത്തിന് അല്ലെങ്കിൽ ശബ്ദനാളത്തിന് അപ്പുറം പോവില്ല..] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

قَوْمٌ يَقْرَءُونَ الْقُرْآنَ بِأَلْسِنَتِهِمْ لَا يَعْدُو تَرَاقِيَهُمْ [مسلم في صحيحه]

[അവർ, നാവുകൊണ്ട് ഖുർആൻ പാരായണം ചെയ്യുകയും തൊണ്ടക്കപ്പുറം അത് പോവാതിരിക്കുകയും ചെയ്യുന്ന കൂട്ടരാണ്.] (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)

മനുഷ്യർ ഉച്ചരിച്ചതിൽ ഏറ്റുവും ഉൽകൃഷ്ടമായ, അല്ലാഹുവിൻെറ വചനം തന്നെ ഖവാരിജുകൾ ആവർത്തിച്ചുകൊണ്ടിരിക്കും. എന്നാൽ അവരുടെ ജീവിതത്തെ അത് ഒട്ടും സ്വാധീനിക്കുകയില്ല. കണ്ഠം വിട്ടുപോവില്ല എന്നതിൻെറ വിവക്ഷ രണ്ടാണ്. ഒന്ന് സ്വരനാളികൾക്കപ്പുറം അത് മനസ്സിലേക്ക് ഇറങ്ങി ജീവിതത്തെ സ്വാധീനിക്കില്ല. രണ്ട് സ്വീകാര്യയോഗ്യമായ നിലയിൽ അല്ലാഹുവിലേക്ക് അത് ഉയർത്തപ്പെടുകയില്ല.

ചുരുക്കത്തിൽ അവരുടെ അതിരുവിട്ട വിശ്വാസങ്ങളും സാഹസികമായ കർമ്മങ്ങളും ആത്യന്തികമായി അവർക്ക് ഉപകരിക്കില്ല. അതിന് അല്ലാഹു ഒരു വിലയും കൽപിക്കുകയുമില്ല.

5.  തിരിച്ചുവരാത്ത വിധം ദീനിൽനിന്ന് പുറത്തുപോകുന്നവർ

ആശയപരമായി ഖവാരിജുകൾ അകപ്പെട്ടിരിക്കുന്നത് വിനാശകരമായ ഒരു സ്ഥിതിവിശേഷത്തിലാണ്. വേട്ടക്കാരൻെറ അമ്പ്, അതിൻെറ മൂർച്ച കൊണ്ടോ ഉരുവിൻെറ സാമീപ്യം കൊണ്ടോ ചിലപ്പോൾ ഉരുവിനെ തുളച്ച് പുറത്ത് പോകാറുണ്ട്. അതേ അവസ്ഥയാണ് ഖവാരിജുകളുടേത്. അവർ പിന്തുടരുന്ന അഭീഷ്ടങ്ങളുടെ തീവ്രത മൂലം ഇസ്‌ലാമിനകത്ത് അൽപം പോലും നിൽക്കാൻ അവർക്കു കഴിയുകയില്ല. അതിശീഘ്രം ദീൻ തുളച്ച് അവർ പുറത്തേക്ക് പോകും. നബി ﷺ പറയുന്നത് കാണുക:

قال : يمرقون من الدين كما يمرق السهم من الرمية. [البخاري ومسلم في صحيحيهما]

[ഉരുവിനെ തുളച്ച് അമ്പ് പുറത്തുപോകുന്നതു പോലെ ദീനിൽനിന്ന് അവർ പുറത്തുപോകും.] (ബുഖാരിയും മുസ്‌ലിമും സ്വഹീഹിൽ ഉദ്ധരിച്ചത്)

അവരുടെ പെരുമാറ്റ രീതികൾ നിരീക്ഷിച്ചാൽ മതാത്മകമോ മാനവികമോ ആയ ഒരു ചൈതന്യവും അവർ ഉൾക്കൊണ്ടിട്ടില്ലെന്നു കാണാം. ഇസ്‌ലാമിൻെറ യഥാർത്ഥ മൂല്യങ്ങളോ ദീനിൻെറ തനതു സ്വഭാവഗുണങ്ങളോ അവരിൽ അവശേഷിക്കുന്നുമില്ല. അവർ സത്യത്തിൽനിന്ന് എത്രത്തോളം വഴുതിപ്പോയിരിക്കുന്നു എന്ന് മനസ്സിലാക്കാൻ താഴെ കൊടുക്കുന്ന നബി ﷺ വചനം കാണുക:

عن أبي سعيد الخدري رضي الله عنه عن النبي ﷺ قال: … إِنَّ لَهُ أَصْحَابًا، يَحْقِرُ أَحَدُكُمْ صَلاَتَهُ مَعَ صَلاَتِهِمْ، وَصِيَامَهُ مَعَ صِيَامِهِمْ، يَمْرُقُونَ مِنَ الدِّينِ كَمُرُوقِ السَّهْمِ مِنَ الرَّمِيَّةِ، يُنْظَرُ إِلَى نَصْلِهِ فَلاَ يُوجَدُ فِيهِ شَيْءٌ، ثُمَّ يُنْظَرُ إِلَى رِصَافِهِ فَلاَ يُوجَدُ فِيهِ شَيْءٌ، ثُمَّ يُنْظَرُ إِلَى نَضِيِّهِ فَلاَ يُوجَدُ فِيهِ شَيْءٌ، ثُمَّ يُنْظَرُ إِلَى قُذَذِهِ فَلاَ يُوجَدُ فِيهِ شَيْءٌ، قَدْ سَبَقَ الفَرْثَ وَالدَّمَ. [البخاري في صحيحه]

[അബൂ സഈദ് അൽ ഖുദ്‌രി رَضِيَ الله عَنْهُ നിവേദനം. നബി ﷺ പറഞ്ഞു: നിശ്ചയമായും അവന് (ദുൽഖുവൈസ്വിറഃക്ക്) ചില കൂട്ടാളികളുണ്ട്. നിങ്ങളിൽ ഒരാൾക്ക് തൻെറ നമസ്കാരവും നോമ്പും, അവരുടെ നമസ്കാരവും നോമ്പുമായി തുലനം ചെയ്യുമ്പോൾ, വളരെ നിസ്സാരമായി തോന്നും. ഉരുവിനെ തുളച്ച് അമ്പ് പുറത്ത് പോകുന്ന പോലെ ദീനിൽനിന്ന് അവർ പുറത്ത് പോകും. ആ അസ്ത്രമുന പരിശോധിച്ചാൽ അതിൽ ഒന്നും കാണുകയില്ല. പിന്നെ, അമ്പിൻമുനയുടെ പിടി പരിശോധിച്ചാൽ അതിലും ഒന്നും കാണുകയില്ല. ശേഷം അസ്ത്രദണ്ഡ് പരിശോധിച്ചാൽ അതിലും ഒന്നും കാണുകയില്ല. പിന്നീട് അതിൻെറ ചിറക് പരിശോധിച്ചാൽ അതിലും ഒന്നും കാണുകയില്ല. അത് രക്തവും ചാണകവും തൊടാതെ മറികടന്നുപോയി.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

ഇതിനെക്കാൾ ഭയാനകമായ അവസ്ഥ ദീനിലേക്ക് അവർ തിരിച്ചുവരുമെന്ന പ്രതീക്ഷ പോലും അസ്തമിച്ചിരിക്കുന്നു എന്നതാണ്. ചില രോഗങ്ങളും അഭീഷ്ടങ്ങളും അങ്ങനെയാണ്. വാഹകരെയും കൊണ്ടേ അവ തിരിച്ചു പോവുകയുള്ളു.

عَنْ أَبِي ذَرٍّ رضي الله عنه، قَالَ: قَالَ رَسُولُ اللهِ ﷺ: إِنَّ بَعْدِي مِنْ أُمَّتِي أَوْ سَيَكُونُ بَعْدِي مِنْ أُمَّتِي قَوْمٌ يَقْرَءُونَ الْقُرْآنَ، لَا يُجَاوِزُ حَلَاقِيمَهُمْ، يَخْرُجُونَ مِنَ الدِّينِ كَمَا يَخْرُجُ السَّهْمُ مِنَ الرَّمِيَّةِ، ثُمَّ لَا يَعُودُونَ فِيهِ، هُمْ شَرُّ الْخَلْقِ وَالْخَلِيقَةِ [مسلم في صحيحه]

[അബൂ ദർ رضي الله عنهُ നിവേദനം. നബി ﷺ പറഞ്ഞു: എനിക്കു ശേഷം എൻെറ സമുദായത്തിൽ ഖുർആൻ പാരായണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു പറ്റം ആളുകളുണ്ടാകാൻ പോകുന്നു. അത് അവരുടെ കണ്ഠത്തിനപ്പുറം പോകില്ല. ഉരുവിനെ തുളച്ച് അമ്പ് പുറത്തു പോകുന്ന പോലെ അവർ ദീനിൽ നിന്നും പുറത്തു പോകും. പിന്നീട് അതിലേക്ക് അവർ തിരിച്ചുവരില്ല. അവരാണ് മനുഷ്യ മൃഗാദികളിൽ വെച്ച് ഏറ്റവും നികൃഷ്ടർ.] (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)

അവർ ദീനിലേക്ക് തിരിച്ചു വരില്ല എന്നു പറയാൻ കാരണം അഭീഷ്ടങ്ങൾ പിന്തുടരുന്നവർക്ക് തങ്ങൾ തെറ്റിലാണെന്ന് ഒരിക്കലും ബോധ്യമാവില്ല. മറ്റുള്ളവരാണ് തെറ്റിൽ അകപ്പെട്ടിരിക്കുന്നത് എന്നതാണവരുടെ വിശ്വാസം. തങ്ങളുടെ കൈവശമുള്ള ‘ഏറ്റവും വലിയ ശരി’ ഉപേക്ഷിച്ച് തിരിച്ചുപോരാൻ സധ്യതയില്ലല്ലോ.

മുഹമ്മദ് ബിൻ സീരീൻ رحمه اللهُ പറയുന്നത് കാണുക:

إن آخر الحديث أشد عليهم من أوله، يمرقون من الإسلام ثم لا يعودوه فيه. [ابن وضاح في البدع والنهي عنها]

[തീർച്ചയായും ഹദീസിൻെറ അവസാന ഭാഗം ആദ്യ ഭാഗത്തേക്കാൾ അവരെ സംബന്ധിച്ചിടത്തോളം കഠോരമാണ്. അവർ ഇസ്‌ലാമിൽനിന്ന് പുറത്തുപോകും. പിന്നീട് ഒരിക്കലും അതിലേക്ക് അവർ തിരിച്ചുവരികയില്ല.] (ഇബ്‌നു വള്ളാഹ് കിതാബുൽ ബിദഇൽ ഉദ്ധരിച്ചത്)

6.  അറിവ് ശരിയായ വിധത്തിൽ ഗ്രഹിക്കാൻ കഴിയാത്തവർ

മതപരമായ അറിവുകൾ ശരിയാംവണ്ണം ഗ്രഹിക്കാൻ കഴിയാതിരിക്കുക എന്നത് ഖവാരിജുകളുടെ പ്രകടമായ ലക്ഷണമാണ്. ധാരാളമായി ആരാധനകളും ഖുർആൻ പാരായണവുമൊക്കെ നിർവ്വഹിക്കുന്നവരാണെങ്കിലും അതൊന്നും വ്യക്തമായ അറിവിൻെറ അടിസ്ഥാനത്തിലായിരിക്കില്ല. അവർ ഖുർആൻ പാരായണം ചെയ്യും, അത് അവരുടെ കണ്ഠത്തിന് അപ്പുറം പോവില്ല എന്ന നബി ﷺ വചനത്തിന് ഇങ്ങനെയും ഒരു വിശദീകരണം നൽകപ്പെട്ടിട്ടുണ്ട്. ഇബ്‌നു തൈമിയ്യഃ പറയുന്നത് കാണുക:

إنما هي من سوء فهمهم للقرآن، لم يقصدوا معارضته، لكن فهموا منه ما لم يدل عليه، فظنوا أنه يوجب كفر أرباب الذنوب. [ابن تيمية في الفرقان بين أولياء الرحمن وأولياء الشيطان]

[അവർ തെറ്റായ വിധത്തിൽ ഖുർആൻ മനസ്സിലാക്കിയതു കൊണ്ട് മാത്രമാണ് അതു സംഭവിച്ചത്. അവർ ഖുർആനിനെ എതിർക്കാൻ ഉദ്ദേശിച്ചിരുന്നില്ല. മറിച്ച്, ഖുർആൻ നിർദ്ദേശിക്കാത്ത കാര്യമാണ് അവർ മനസ്സിലാക്കിയത്. അങ്ങനെ പാപം ചെയ്തവരെ അനിവാര്യമായും മതഭ്രഷ്ട് കൽപിക്കണമെന്നവർ കരുതി.] (ഇബ്‌നു തൈമിയ്യഃ, അൽ ഫുർഖാൻ ബൈന ഔലിയാഇ റഹ്‌മാനി വ ഔലിയാഇ ശ്ശൈത്വാൻ)

അവരുടെ അൽപബുദ്ധിയും ശരിയായ ഗ്രാഹ്യതയില്ലായ്മയുമാണ് നബി ﷺ യോടും പിന്നീടു വന്ന ഭരണാധികാരികളോടും കലഹിക്കാനും കലാപമുണ്ടാക്കുവാനും അവരെ പ്രേരിപ്പിച്ചത്.

7.  അതിരുവിടുന്ന ആരാധനകൾ

ഖവാരിജുകളെ ബാഹ്യമാത്രമായി വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുകയാണെങ്കിൽ ആരാധനയിലും ഭക്തിയിലും പോരാട്ടങ്ങളിലും അവർ മറ്റുള്ളവരെക്കാളെല്ലാം വളരെ മുന്നിലാണെന്നു കാണാം. ഇബ്‌നു തൈമിയ്യഃ رحمه الله പറയുന്നു:

عرف عن الخوارج أنهم أهل عبادة وورع، وليس في أهل الأهواء أصدق ولا أعبد منهم. [ابن تيمية في منهاج السنة النبوية]

[ആരാധനയുടെയും ഭക്തിയുടെയും ആളുകളാണ് ഖവാരിജുകൾ എന്നത് അറിയപ്പെട്ട കാര്യമാണ്. തന്നിഷ്ടങ്ങൾ പിന്തുടരുന്ന അഭീഷ്ടക്കാരിൽ ഇവരെക്കാൾ ആരാധനയും ആത്മാർത്ഥതയുമുള്ള മറ്റാരുമില്ല.] (ഇബ്‌നു തൈമിയ്യഃ മിൻഹാജുസ്സുന്നത്തിൽ മുഹമ്മദിയ്യഃയിൽ രേഖപ്പെടുത്തിയത്)

ബാഹ്യതലത്തിൽ നിന്നുകൊണ്ട് നോക്കുമ്പോൾ സ്വഹാബികളെക്കാളും നമസ്കാരവും നോമ്പും ഖുർആൻ പാരായണവും നിർവ്വഹിക്കുന്നവരായിരുന്നു അവർ. നബി ﷺ പറയുന്നു:

يحقر أحدكم صلاته مع صلاتهم وصيامه مع صيامهم. [البخاري في صحيحه]

[നിങ്ങളിൽ ഒരാൾക്ക് തൻെറ നമസ്കാരവും നോമ്പും അവരുടെ നമസ്കാരവും നോമ്പുമായി തുലനം ചെയ്യുമ്പോൾ നിസ്സാരമായി തോന്നും.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

അവർ മറ്റുള്ളവരെ കവച്ചുവെച്ചിരുന്നത് ആരാധനകളുടെയും കർമ്മങ്ങളുടെയും ഗുണമേന്മയിലായിരുന്നില്ല. മറിച്ച്, സഹനത്തിൻെറയും സാഹസത്തിൻെറയും അളവിൻെറയും കാര്യത്തിലായിരുന്നു. ആരാധനകൾ എത്ര നിർവ്വഹിക്കുന്നു എന്നതല്ല എങ്ങനെ നിർവ്വഹിക്കുന്നു എന്നതാണ് പ്രധാനം. അല്ലാഹു പരീക്ഷിക്കുന്നത് മനുഷ്യരിൽ ആരാണ് കുറ്റമറ്റ രൂപത്തിൽ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് എന്നാണ്. ഇബ്‌നു തൈമിയ്യഃ വിവരിക്കുന്നത് കാണുക:

ولا ريب أن الخوارج كان فيهم من الاجتهاد في العبادة والورع ما لم يكن في الصحابة كما ذكر النبي ، لكن لما كان على غير الوجه المشروع أفضى بهم إلى المروق من الدين. [ابن تيمية في الاستقامة]

[നബി ﷺ സൂചിപ്പിച്ചതു പോലെ, ആരാധനയുടെയും ഭക്തിയുടെയും കാര്യത്തിൽ സ്വഹാബികളിൽ കണ്ടുവരാത്ത കഠിനതരമായ പ്രയത്നമാണ് ഖവാരിജുകളിലുണ്ടായിരുന്നത്. അല്ലാഹു നിർദ്ദേശിച്ച രൂപത്തിൽ ആയിരുന്നില്ല എന്നതിനാൽ അത് മതത്തിൽനിന്നും പുറത്തുപോകുന്നതിലേക്കാണ് അവരെ കൊണ്ടെത്തിച്ചത്.] (ഇബ്‌നു തൈമിയ്യഃ അൽ ഇസ്തിഖാമയിൽ രേഖപ്പെടുത്തിയത്)

ومن شواهد ذلك أنه لما ذهب ابن عباس رضي الله عنه لمناظرتهم ورأى شدة اجتهادهم في العبادة قال: فأتيتهم فدخلت على قوم لم أر أشد اجتهاداً منهم، أيديهم كأنها ثفن الإبل، ووجوههم معلمة من أثر السجود. [ابن تيمية في الاستقامة]

[ഇതിനെ ശരിവെക്കുന്നതിൽപെട്ടതാണ് അവരുമായി സംവദിക്കാൻ ചെല്ലുമ്പോൾ ആരാധനകളിലുള്ള അവരുടെ കഠിനപ്രയത്നം കണ്ടുകൊണ്ട് ഇബ്‌നു അബ്ബാസ് رضي الله عنه പറഞ്ഞത്: അങ്ങനെ ഞാൻ ചെന്നത് ഒരു പറ്റം ആളുകളുടെ അടുക്കലാണ്. അവരെക്കാൾ കഠിനാദ്ധ്വാനം ചെയ്യുന്നവരെ ഞാൻ കണ്ടിട്ടില്ല. അവരുടെ കൈകൾ ഒട്ടകങ്ങളുടെ മുട്ട് കണക്കെ തഴമ്പിക്കുകയും സൂജൂദിൻെറ അടയാളം മുഖത്ത് പാട് വീഴ്ത്തുകയും ചെയ്തിരുന്നു.] (ഇബ്‌നു തൈമിയ്യഃ അൽ ഇസ്തിഖാമഃയിൽ രേഖപ്പെടുത്തിയത്)

തെറ്റായ മാർഗ്ഗത്തിൽ ചെയ്തുകൂട്ടിയ പാഴ്‌വേലകളാണെങ്കിലും കഠിനാദ്ധ്വാനത്തിൻെറയും സാഹസികതയുടെയും നിസ്തുലമായ ഉദാഹരണങ്ങളാണ് ഖവാരിജുകൾ ചരിത്രത്തിനു സമ്മാനിച്ചത്. അതിൽനിന്ന് ഒട്ടും വ്യത്യസ്തമല്ലാത്ത വർത്തമാനകാല യാഥാർത്ഥ്യങ്ങളാണ് നാം ഇന്നും കണ്ടുകൊണ്ടിരിക്കുന്നതും.

8.  മനുഷ്യ മൃഗാദികളിൽ ഏറ്റവും ദുഷ്ടർ

ഖവാരിജുകൾ യുക്തിയുടെ അടിസ്ഥാനത്തിൽ മതത്തെ വ്യാഖ്യാനിക്കുക മൂലം ഇസ്‌ലാമിനെ ദുഷിപ്പിക്കുകയാണ് ചെയ്തത്. ഐക്യത്തോടെ മുന്നേറിയിരുന്ന ഇസ്‌ലാമിക സമൂഹത്തിൽ ഭിന്നിപ്പും കക്ഷിത്വവും ഉണ്ടാക്കി. പാപം ചെയ്തവരെ ഭ്രഷ്ട് കൽപിച്ച് ദീനിൽനിന്ന് പുറത്താക്കി. അവരുടെ രക്തത്തിനു വിലയില്ലാതാക്കുകയും അവരെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു. മുശ്‌രിക്കുകളെ വിട്ടേക്കുകയും മുസ്‌ലിംകളോട് യുദ്ധം നടത്തുകയും ചെയ്തു. തങ്ങൾ ഉൾക്കൊണ്ട വിശ്വാസങ്ങളും വീക്ഷണങ്ങളും അത്രമേൽ ഹീനമായിരുന്നതിനാൽ അവരുടെ സമീപനങ്ങളും ചെയ്തികളും അധമത്വത്തിൻെറ എല്ലാ പരിധികളും ലംഘിച്ചു. നബി ﷺ അവരെ വിശേഷിപ്പിച്ചത് മനുഷ്യ മൃഗാദികളിൽവെച്ച് ഏറ്റവും നികൃഷ്ടർ എന്നാണ്. ഇവ്വിഷയകമായി വന്ന ഹദീസുകളുടെ പദങ്ങളും പാഠഭേദങ്ങളും പഠന വിധേയമാക്കിയാൽ വ്യക്തമാകുന്നത് ഖവാരിജുകളാണ് അല്ലാഹുവിൻെറ സൃഷ്ടികളിൽ ഏറ്റവും നാശം പിടിച്ചവർ എന്നാണ്.

عن ابن عمررضي الله عنه، فإنه يراهم شر الخلق: انطلقوا إلى آيات نزلت في الكفار فجعلوها على المسلمين. [البخاري في صحيحه معلقاً وصححه ابن حجر في فتح الباري]

[ഇബ്‌നു ഉമർ رض الله عنه അവരെ കണ്ടിരുന്നത് സൃഷ്ടികളിൽ വെച്ച് ഏറ്റവും നികൃഷ്ടരായിട്ടാണ്. അവിശ്വാസികളെ കുറിച്ച് അവതരിച്ച സൂക്തങ്ങൾ കണ്ടെത്തി അത് മുസ്‌ലിംകളുടെ മേൽ അവർ ആരോപിച്ചു.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

9.  തല മുണ്ഡനം ചെയ്യൽ

തല മുണ്ഡനം ചെയ്യുക എന്നത് ആദ്യകാലക്കാരായ ഖവാരിജുകൾ സ്വയം സ്വീകരിച്ചുപോന്ന ഒരു അടയാളമാണ്. എല്ലാ കാലത്തെയും ഖവാരിജുകളിൽ ഒരു പോലെ കാണാവുന്ന ലക്ഷണായി ഇതിനെ മനസ്സിലാക്കേണ്ടതില്ല. അവർ അതിനെ കുറിച്ച് വിശ്വസിച്ചിരുന്നത് ഭൗതിക പരിത്യാഗത്തിൻെറ മാർഗ്ഗമായിട്ടായിരുന്നു.

നവജാത ശിശുവിൻെറ മുടി മുണ്ഡനം ചെയ്യുന്നത് നബി ﷺ ചര്യയിൽ സ്ഥിരപ്പെട്ടതാണ്. അതേ പ്രകാരം ഹജ്ജും ഉംറയും നിർവ്വഹിക്കുമ്പോഴും മുടി മുണ്ഡനം ചെയ്യുന്ന കാര്യം രേഖകളിൽ പറയപ്പെട്ടിട്ടുണ്ട്. മറ്റു സന്ദർഭങ്ങളിൽ തല മുണ്ഡനം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന തെളിവുകളൊന്നും പ്രമാണങ്ങളിലില്ല. വസ്തുത ഇങ്ങനെയാണെങ്കിലും സ്വന്തം യുക്തിക്കനുസരിച്ച് മതത്തെ വ്യാഖ്യാനിക്കുന്നവർക്ക് അവരുടെ അഭീഷ്ടങ്ങളായിരിക്കുമല്ലോ വലിയ സത്യങ്ങൾ. അങ്ങനെയാണ് അവർ തലമുണ്ഡനം ആചരിച്ചു പോന്നിരുന്നത്. നബി ﷺ യോട് അവരെ തിരിച്ചറിയാനുള്ള അടയാളത്തെ കുറിച്ച് ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു കൊടുത്തതും ഇക്കാര്യമാണ്.

قالوا يا رسول الله: ما سيماهم؟ قال: التحليق. [ابن ماجة في سننه]

[അവർ ചോദിച്ചു: അല്ലാഹുവിൻെറ ദൂതരേ, എന്താണ് അവരെ തിരിച്ചറിയാനുള്ള അടയാളം? അവിടുന്ന് പറഞ്ഞു: തലമുണ്ഡനം ചെയ്യൽ.] (ഇബ്‌നു മാജഃ സുനനിൽ ഉദ്ധരിച്ചത്)

അവർ ഏതു നിലയിലാണ് ഈ അത്യാചാരത്തെ കണ്ടിരുന്നത് എന്ന് ഇമാം ഖുർത്വുബി വിവരിക്കുന്നുണ്ട്. അതു കൂടി ഉദ്ധരിക്കുന്നത് അവസരോചിതമായിരിക്കും.

أي جعلوا ذلك علامة لهم على رفضهم زينة الدنيا وشعارا ليعرفوا به. [القرطبي في المفهم]

[ലൗകികമായ അലങ്കാരങ്ങളെല്ലാം പരിത്യജിക്കുന്നവരാണവർ എന്നതിൻെറ അടയാളമായും, മറ്റുള്ളവരിൽനിന്ന് തിരിച്ചറിയാനുള്ള ഒരു ചിഹ്നമായും അവർ അതിനെ കണ്ടു.] (ഖുർത്വുബി മുഫ്ഹിമിൽ രേഖപ്പെടുത്തിയത്)

ഇത് ആദ്യകാല ഖവാരിജുകളുടെ ഒരു അടയാളം മാത്രമാണെന്നും അത് അവരുടെ ഒരു പൊതു വിശേഷണമല്ലെന്നും ഇബ്‌നു തൈമിയ്യഃ رحمه الله വിശദീകരിക്കുന്നുണ്ട്.

هذه السيما سيما أولهم كما كان ذو الثدية، لا أن هذا وصف لهم. [ابن تيمية في مجموع فتاويه]

[ഈ അടയാളം അവരിലെ ആദ്യകാലക്കാരുടേതാണ്. കൈപ്പലകയിൽ ചെറുസ്തനമുള്ളവൻ എന്നതു പോലെ തന്നെ. അല്ലാതെ എല്ലാവർക്കുമുള്ള പൊതുവായ ഒരു വിശേഷണമല്ല അത്.] (ഇബ്‌നു തൈമിയ്യഃ ഫതാവായിൽ രേഖപ്പെടുത്തിയത്)

10. മതകാര്യങ്ങളിൽ പൂണ്ടുപിടിക്കുന്ന തീവ്രത

ഇസ്‌ലാം തൗഹീദിൽ അധിഷ്ഠിതമാണ്. ലാളിത്യവും അവക്രതയുമാണ് അതിൻെറ മുഖമുദ്ര. എല്ലാ കാര്യങ്ങളിലും മിതത്വം പാലിക്കണം എന്ന് മതം നിഷ്കർഷിക്കുന്നു. വാക്കുകളിലും പ്രവർത്തനങ്ങളിലും മനോവ്യാപാരങ്ങളിലും അതിരു കവിയുന്നത് കർശനമായി വിലക്കുന്നുമുണ്ട്. ദീനിൽ ഒട്ടുമില്ലാത്ത കാര്യമാണ് കൃത്രിമത്വം. ഇത്തരത്തിലുള്ള ഇസ്‌ലാമിൻെറ മൗലിക സ്വഭാവങ്ങൾ പോലും ഉൾക്കൊള്ളാത്തവരാണ് ഖവാരിജുകൾ. കൃത്രിമത്വം കാണിക്കുക, തീവ്രത കൈക്കൊള്ളുക, മതവിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ആഴ്ന്നിറങ്ങി മുടിനാരിഴ കീറി പരിശോധിക്കുക, വിചിത്രവും അസ്വാഭാവികവുമായ രീതികൾ അവലംബിക്കുക ഇതെല്ലാമാണ് ഖവാരിജുകളുടെ പൊതു ശൈലി. നബി ﷺ പറയുന്നത് കാണുക:

قال : يتعمقون في الدين. [البخاري في صحيحه]

[മതകാര്യങ്ങളിൽ അവർ അത്യധികം ആഴ്ന്നിറങ്ങുന്നു.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)
ഇമാം അഹ്‌മദ് رحمه الله യുടെ രിവായത്ത് പ്രകാരം, അതിരുവിട്ട് ആഴ്ന്നിറങ്ങുന്ന ഈ സ്വഭാവമാണ് സർവ്വ സീമകളും ലംഘിച്ച് ദീനിൽനിന്ന് പുറത്തു പോകാൻ ഇടവരുത്തിയത്.

فإنه سيكون شيعة يتعمقون في الدين حتى يخرجوا منه. [أخرجه أحمد في مسنده]

[തീർച്ചയായും ഒരു കക്ഷി വരാനിരിക്കുന്നു. ദീനിൽനിന്ന് പുറത്തു പോകുന്നതുവരെ, അതിരുവിട്ട് അവർ അതിൽ ആഴ്ന്നിറങ്ങിക്കൊണ്ടിരിക്കും.] (അഹ്‌മദ് മുസ്‌നദിൽ ഉദ്ധരിച്ചത്)

മുഴുകാര്യങ്ങളിലും അവർ കാണിക്കുന്ന കൃത്രിമത്വവും തീവ്രതയുമാണ് അവർക്കു തന്നെ വിനയായിത്തീർന്നത്. എന്നാൽ അവർ അതിനെ ഗണിക്കുന്നത് ആദർശവിശുദ്ധിയും സത്യസന്ധതയുമായിട്ടാണ്. അല്ലാഹു അനുശാസിച്ചത് അതേപടി സ്വീകരിക്കുകയാണെങ്കിൽ ഈ കുഴപ്പത്തിൽനിന്ന് രക്ഷപ്പെടാമായിരുന്നു. പക്ഷെ, അവർ അല്ലാഹുവിൻെറ ശാസനകളെ അവരുടെ യുക്തിക്കനുസരിച്ച് വ്യാഖ്യാനിച്ചു. അവരുടെ അഭീഷ്ടങ്ങളിൽ അഭിരമിച്ചു. അവർ സ്വയം രൂപപ്പെടുത്തിയ കൃത്രിമവും തീവ്രവുമായ ശൈലികളാണ് അവർ ജീവിതത്തിൽ പിന്തുടർന്നത്. ഖവാരിജുകളുടെ ഈ സ്വഭാവം ഇബ്‌നു ഹജർ رحمه الله വിശദീകരിക്കുന്നത് കാണുക:

وكانوا يتأولون القرآن على غير المراد منه، ويستبدون برأيهم ويتنطعون في الزهد والخشوع وغير ذلك. [ابن حجر في فتح الباري]

[ശരിയായ വിവക്ഷ പ്രകരാമല്ലാതെയാണ് അവർ ഖുർആൻ വ്യാഖ്യാനിക്കുക. എന്നിട്ട് സ്വാഭിപ്രായങ്ങളിൽ അവർ സ്വേഛാപരമായി ഉറച്ചുനിൽക്കും. വിരക്തി, ഭയഭക്തി പോലുള്ള കാര്യങ്ങളിൽ അസാധാരണമായ കാർക്കശ്യം പുലർത്തുകയും ചെയ്യും.] (ഇബ്‌നു ഹജർ ഫത്ഹുൽ ബാരിയിൽ രേഖപ്പെടുത്തിയത്)

11. ഭരണാധികാരികളെ അധിക്ഷേപിക്കൽ

ഭരണാധികാരികളെ അധിക്ഷേപിക്കുക, പിഴച്ചവരായി മുദ്രകുത്തുക, മതഭ്രഷ്ട് കൽപിക്കുക ഇതെല്ലാം ഖവാരിജുകളുടെ പൊതു വിശേഷണമാണ്. ഇസ്‌ലാമിലെ ആദ്യത്തെ ഖാരിജി ഹുർഖൂസ്വ് ബിൻ സൂഹൈറിൻെറ കാര്യം എടുക്കാം. നബി ﷺ അല്ലാഹുവിൻെറ കൽപന പ്രകാരം ഹുനൈൻ യുദ്ധാനന്തരം അവിടുത്തെ പ്രമാണികൾക്ക് യുദ്ധസ്വത്തിൽനിന്ന് വീതം നൽകുകയുണ്ടായി. അവരെ ഇസ്‌ലാമിലേക്ക് ആകർഷിക്കുന്നതിനും ഇസ്‌ലാമിൽ ഉറപ്പിക്കുന്നതിനും വേണ്ടി ചെയ്ത ഈ നടപടി അയാൾക്കു ഗ്രഹിക്കാൻ കഴിഞ്ഞില്ല. അതിൻെറ പേരിൽ നബി ﷺ യെ കുറ്റപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തു കൊണ്ട് പറഞ്ഞു: “മുഹമ്മദ്! നീ അല്ലാഹുവിനെ സൂക്ഷിക്കുയും നീതി പുലർത്തുകയും ചെയ്യുക’’. ഇബ്‌നുൽ ജൗസി പറയുന്നു:

فهذا أول خارجي خرج فِي الإسلام وآفته أنه رضي برأي نفسه ولو وفق لعلم أنه لا رأي فوق رأي رَسُول اللَّهِ ﷺ. [ابن الجوزي في تلبيس إبليس]

[ഇസ്‌ലാമിൽ ആദ്യമായി രംഗപ്രവേശം ചെയ്ത ഖാരിജിയാണ് ഇയാൾ. തൻെറ സ്വാഭിപ്രായത്തിൽ തൃപ്തിയടഞ്ഞു എന്നതാണ് അയാളുടെ കെടുതി. അയാൾക്ക് തൗഫീഖ് ലഭിച്ചിരുന്നുവെങ്കിൽ നബി ﷺ യുടെ തീർപ്പിനു മീതെ മറ്റൊരു അഭിപ്രായത്തിനും സ്ഥാനമില്ലെന്ന് അയാൾക്ക് ബോധ്യപ്പെടുമായിരുന്നു.] (ഇബ്‌നുൽ ജൗസി, തൽബീസു ഇബ്‌ലീസ്)

യുക്തിയും അഭീഷ്ടങ്ങളും അവരെ എവിടെക്കൊണ്ടെത്തിക്കുന്നു എന്നു മനസ്സിലാക്കാൻ ഇബ്‌നു തൈമിയ്യഃ رحمه الله യുടെ വാക്കുകൾ ശ്രദ്ധിക്കുക. അദ്ദേഹം പറയുന്നു:

والخوارج جوزوا على الرسول ﷺ أن يجور ويضل في سنته ولم يوجبوا طاعته ومتابعته، وإنما صدقوه فيما بلغه من القرآن دون ما شرعه من السنة التي تخالف بزعمهم ظاهر القرآن. [ابن تيمية في مجموع فتاويه]

[നബി ﷺ അനീതി കാണിക്കുക, അവിടുത്തെ ചര്യയിൽ പിഴവു സംഭവിക്കുക, ഇതൊക്കെ ആവാം എന്നാണ് ഖവാരിജുകൾ കരുതുന്നത്. അതിനാൽ നബി ﷺ യെ അനുസരിക്കലും പിന്തുടരലും ഒരു നിർബ്ബന്ധ കാര്യമായി അവർ കാണുന്നില്ല. ഖുർആനിൽ നിന്ന് നബി ﷺ കൈമാറിയതെന്തോ അതു മാത്രമാണ് അവർ സത്യപ്പെടുത്തുക. ഖുർആനിൻെറ ബാഹ്യാർത്ഥത്തോട് – അവരുടെ ജൽപന പ്രകാരം – വിയോജിക്കുന്ന തരത്തിൽ നബിചര്യയിൽ നിയമമാക്കിയ കാര്യങ്ങൾ അതിൽപ്പെടുകയില്ലതാനും.] (ഇബ്‌നു തൈമിയ്യഃ ഫതാവായിൽ രേഖപ്പെടുത്തിയത്)

12. പ്രബോധനത്തിനു മാത്രം ഖുർആൻ

അല്ലാഹുവിൻെറ ഗ്രന്ഥത്തിലേക്ക് ജനങ്ങളെ ക്ഷണിച്ചുകൊണ്ടിരിക്കുക എന്നത് എക്കാലത്തെയും ഖവാരിജുകളുടെ പ്രകടമായ ഒരു ലക്ഷണമാണ്. എന്നാൽ അവർക്ക് ഖുർആനുമായി ഒരു ബന്ധവും ഇല്ല താനും. പ്രമാണവാക്യങ്ങൾ ഗ്രഹിക്കുന്നതിലും അത് യഥാവിധം ജീവിതത്തിൽ പകർത്തുന്നതിലും ഗുരുതരമായ വീഴ്ചകളാണ് അവർ വരുത്തിയത്. അഹന്ത മാത്രമാണ് അവരുടെ മൂലധനം. അല്ലാഹുവിൻെറ ശാസനകൾക്ക് സർവഥാ കീഴ്‌പ്പെടുന്നതിനു പകരം ബുദ്ധിയിലും യുക്തിയിലും അഹങ്കരിക്കുകയാണ് അവർ ചെയ്യുന്നത്. നബി ﷺ പറഞ്ഞു:

قال : هم شر الخلق والخليقة، طوبى لمن قتلهم وقتلوه، يدعون إلى كتاب الله، وليسوا منه في شيء. [أحمد في مسنده]

[മനുഷ്യമൃഗാദികളിൽ വെച്ച് ഏറ്റവും നികൃഷ്ടരാണവർ. അവരെ വധിക്കുയോ അരാൽ വധിക്കപ്പെടുകയോ ചെയ്തവർക്കാണ് സ്വർഗത്തിലെ വടവൃക്ഷം. അവർ അല്ലാഹുവിൻെറ ഗ്രന്ഥത്തിലേക്ക് ക്ഷണിക്കും. അതുമായി അവർക്കൊരു ബന്ധവും ഉണ്ടായിരിക്കുകയുമില്ല.] (അഹ്‌മദ് മുസ്‌നദിൽ ഉദ്ധരിച്ചത്)

മിക്കപ്പോഴും വ്യാഖ്യാനത്തിലെ പിഴവുകൾ അതർഹിക്കുന്ന ഗൗരവത്തോടെ ആരും വീക്ഷിക്കാറില്ലെന്നതാണ് സത്യം. ഖുർആൻ എന്തു മാത്രം ഭംഗിയായി പാരായണം ചെയ്താലും, അല്ലാഹുവും റസൂലും നൽകിയ വിവക്ഷ പ്രകാരമല്ലാതെ അതിലെ വാക്യങ്ങൾ മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഒരാൾ കൂടുതൽ കൂടുതൽ നാശത്തിലേക്ക് പോവുകയേ ഉള്ളു.

13. ഭിന്നിപ്പിനു വേണ്ടി കാത്തിരിക്കുന്നവർ

ഐക്യമാണ് ഇസ്‌ലാം മുന്നോട്ടു വെക്കുന്നത്. ഭിന്നിപ്പും ഛിദ്രതയും വിലക്കുകയും ചെയ്തിരിക്കുന്നു. ഭിന്നിപ്പുണ്ടായാൽ എത്രയും പെട്ടന്ന് അത് പരിഹരിക്കണമെന്നാണ് ഇസ്‌ലാമിൻെറ കൽപന. സാധ്യമല്ലെങ്കിൽ ഏറ്റവും ചുരുങ്ങിയ വൃത്തത്തിൽ അതിനെ പരിമിതപ്പെടുത്തുക എന്നതാണ് ഇസ്‌ലാമിക രീതി. എന്നാൽ ഖവാരിജുകൾ ഭിന്നിപ്പിനു വേണ്ടി കാത്തിരിക്കുന്നവരാണ്. സമുദായം ഐക്യത്തോടെ വർത്തിക്കുമ്പോൾ അവർക്ക് പ്രവർത്തന ശേഷിയുണ്ടാവില്ല. അപ്പോൾ അവർ ഒളിഞ്ഞിരിക്കും. ഭിന്നിപ്പിൻെറ സന്ദർഭങ്ങളിലെല്ലാം അവർ രംഗത്ത് വരികയും ചെയ്യും. ഇതാണ് അവരുടെ ചരിത്രം. നബി ﷺ പറയുന്നത് കാണുക:

فقال: إِنَّ لِهَذَا أَصْحَابًا يَخْرُجُونَ عِنْدَ اخْتِلَافٍ فِي النَّاسِ، يَقْرَءُونَ الْقُرْآنَ لَا يُجَاوِزُ حَنَاجِرَهُمْ، يَمْرُقُونَ مِنَ الدِّينِ كَمَا يَمْرُقُ السَّهْمُ مِنَ الرَّمِيَّةِ. [ابن أبي عاصم في السنة وجود إسناده الألباني]

[അപ്പോൾ നബി ﷺ പറഞ്ഞു: നിശ്ചയമായും അവനു ചില കൂട്ടാളികളുണ്ട്. ജനങ്ങൾ ഭിന്നിക്കുമ്പോൾ അവർ കലാപവുമായി രംഗത്തിറങ്ങും. അവർ ഖുർആൻ പാരായണം ചെയ്യും. പക്ഷെ അത് അവരുടെ കണ്ഠത്തിനപ്പുറം പോവില്ല. ഉരുവിനെ തുളച്ച് അമ്പ് പുറത്തു പോകുന്നതു പോലെ അവർ ദീനിൽനിന്നും പുറത്തു പോകും.] (ഇബ്‌നു അബീ ആസ്വിം സുന്നഃയിൽ ഉദ്ധരിച്ചത്)

അലിയും മുആവിയയും رضي الله عنهما തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായപ്പോൾ അവർ രംഗത്തു വന്നു. സത്യത്തോട് കൂടുതൽ അടുപ്പമുള്ള കക്ഷിയോട് അവർ യുദ്ധത്തിലേർപ്പെട്ടു. അന്നും ഇന്നും എന്നും ഇസ്‌ലാമിക സമൂഹം ദുർബ്ബലമാവുകയോ ഭിന്നിപ്പും ഛിദ്രതയും സംഭവിക്കുയോ ചെയ്താൽ അവിടെ ഖവാരിജുകൾ രംഗത്ത് വരും. കൂട്ടത്തിൽ ഭേദപ്പെട്ടവരോട് യുദ്ധം ചെയ്ത് രക്തപ്പുഴയൊഴുക്കും. വർത്തമാനകാല യാഥാർത്ഥ്യങ്ങൾ തന്നെ ഇതിനു മതിയായ തെളിവാണ്.

14. ഉന്മൂലനം ചെയ്യപ്പെടേണ്ടവർ

അല്ലാഹുവിൻെറ സൃഷ്ടികളിൽ ഏറ്റവും നികൃഷ്ടരും വിനാശകാരികളുമാണ് ഖവാരിജുകൾ. അവരുമായി ഒരു തരത്തിലുള്ള ഒത്തുതീർപ്പുകളും സാധ്യമാവില്ല. സമൂഹത്തെ രക്ഷിക്കണണെങ്കിൽ അവരെ തീർത്തുകളയുകയല്ലാതെ മറ്റൊരു വഴിയുമില്ല. അത്രമേൽ വിധ്വംസകവും ഹിംസ്രാത്മകവുമായ സാമൂഹ്യ വിരുദ്ധതയാണ് തലമുറയായി അവർ കൈമാറിപ്പോരുന്നത്. അതിനാൽ വ്യവസ്ഥകൾക്കു വിധേയമായി അവരെ കൊന്നുകളയുന്നത് വലിയ പ്രതിഫലമുള്ള കാര്യമായാണ് ഇസ്‌ലാം കണക്കാക്കുന്നത്. അത് ദീനിനും സമൂഹത്തിനും വലിയ ആശ്വാസവും സുരക്ഷയും നൽകുന്നു. ഈ മാർഗത്തിൽ ഒരു മുസ്‌ലിം കൊല്ലപ്പെടുകയാണെങ്കിൽ അദ്ദേഹം രക്തസാക്ഷിയും മഹത്തായ പ്രതിഫലത്തിന് അർഹനുമയിരിക്കും. അലി رضي الله عنه പറയുന്നു:

لو يعلم الجيش الذي يصيبونهم ما قضي لهم على لسان نبيهم لا تكلوا عن العمل. [مسلم في صحيحه]

[അവരെ പിടികൂടുന്ന സൈന്യത്തിന് നബി ﷺ യുടെ ജിഹ്വയിലൂടെ നിശ്ചയിക്കപ്പെട്ടിട്ടുള്ള പ്രതിഫലം എന്താണെന്ന് അവർ അറിഞ്ഞിരുന്നുവെങ്കിൽ അതിൽ മുഴുകി മറ്റു കർമ്മങ്ങളിൽനിന്നെല്ലാം അവർ ഒഴിഞ്ഞുനിൽക്കുമായിരുന്നു.] (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്).

അബൂ ഉമാമഃ  رضي الله عنه പറയുന്നു:

قال أبو أمامة رضي الله عنه: شر قتلى قتلوا تحت أديم السماء، وخير قتيل من قتلوه، كلاب أهل النار، قد كان هؤلاء مسلمين فصاروا كفاراً، قلت: يا أبا أمامة، هذا شيء تقوله؟ قال: بل سمعته من رسول الله ﷺ. [ابن ماجة في سننه وحسنه الألباني]

[അവരാണ് ആകാശത്തിനു കീഴെ കൊല്ലപ്പെട്ടവരിൽ ഏറ്റവും നാശം പിടിച്ചവർ. അവരാൽ വധിക്കപ്പെട്ടവരോ ഏറ്റവും ഉൽകൃഷ്ടരും. നരകവാസികളുടെ പട്ടികളാണവർ. അവർ മുസ്‌ലിംകളായിരുന്നു. പിന്നീട് കാഫിറുകൾ ആയിത്തീരുകയാണുണ്ടായത്.

ഞാൻ (അബൂ ഗാലിബ്) ചോദിച്ചു: അല്ലയോ അബൂ ഉമാമഃ ! ഇത് താങ്കളുടെ വാക്കാണോ? അദ്ദേഹം പറഞ്ഞു: അല്ല, ഇത്  ഞാൻ നബി ﷺ യിൽനിന്ന് കേട്ടിട്ടുള്ളതാണ്.] (ഇബ്‌നു മാജഃ സുനനിൽ ഉദ്ധരിച്ചത്)

15. മധുരവാക്കുകളും ദുഷ്ടത്തരങ്ങളും

ഖവാരിജുകളുടെ പൊതുവായ വിശേഷണങ്ങളിൽപെട്ടതാണ് സംസാരിക്കുമ്പോൾ മധുരവാക്കുകൾ പറയുക, കർമ്മപഥത്തിൽ ദുഷ്ടത്തരങ്ങൾ കാണിക്കുക എന്നത്. സത്യത്തോട് ഏറ്റവും അടുത്തു നിൽക്കുന്ന കക്ഷികളോടായിരിക്കും അവർ കൂടുതൽ ശത്രുത കാണിക്കുക. അവരുടെ മധുരവാക്കുകളിൽ വഞ്ചിതരാവാതിരിക്കാൻ വേണ്ടി ഇക്കാര്യത്തെ കുറിച്ച് നബി ﷺ   മുന്നറിയിപ്പ് നൽകിയത് ഒന്നിലധികം ഹദീസുകളിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

عَنْ أَبِي سَعِيدٍ الْخُدْرِيِّ وَأَنَسِ بْنِ مَالِكٍ رضي الله عنهما، عَنْ رَسُولِ اللَّهِ ﷺ قَالَ: سَيَكُونُ فِي أُمَّتِي اخْتِلَافٌ وَفُرْقَةٌ، قَوْمٌ يُحْسِنُونَ الْقِيلَ وَيُسِيئُونَ الْفِعْلَ، يَقْرَءُونَ الْقُرْآنَ لَا يُجَاوِزُ تَرَاقِيَهُمْ، يَمْرُقُونَ مِنَ الدِّينِ مُرُوقَ السَّهْمِ مِنَ الرَّمِيَّةِ… إلخ [أبو داود في سننه وصححه الألباني]

[അബുസഈദ് അൽഖുദ്‌രിയും അസ് ബ്‌നു മാലികും رَضِيَ اللهُ عَنْهُمَا നിവേദനം. നബി പറഞ്ഞിരിക്കുന്നു: ഈ സമുദായത്തിൽ ഭിന്നതയും കക്ഷിത്വവും ഉടലെടുക്കാൻ പോകുന്നു. അത് മധുരവാക്കുകൾ സംസാരിക്കുകയും ദുഷ്ടത്തരങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു പറ്റം ആളുകൾ മുഖേനയായിരിക്കും. അവർ ഖുർആൻ പാരായണം ചെയ്യും. പക്ഷെ, അത് അവരുടെ കണ്ഠനാളം വിട്ടുപോകില്ല. ഉരുവിനെ തുളച്ച് അമ്പ് പുറത്തുപോകുന്ന പോലെ ദീനിൽനിന്ന് അവർ പുറത്ത് പോകും…] (അബൂ ദാവുദ് സുനനിൽ ഉദ്ധരിച്ചത്)

16. നരകത്തിലെ പട്ടികൾ

നബി ﷺ യിൽനിന്ന് ഒന്നിലധികം ഹദീസുകളിൽ ഖവാരിജുകൾ “നരകത്തിലെ പട്ടികളാണെന്ന്” ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

عن ابن أبي أوفى قال: قال ﷺ: الخوارج كلاب النار. [ابن ماجة في سننه وصححه الألباني]

[ഇബ്‌നു അബീ ഔഫാ رضي الله عنه നിവേദനം. നബി ﷺ പറഞ്ഞിരിക്കുന്നു: ഖവാരിജുകൾ നരകത്തിലെ പട്ടികളാണ്.] (ഇബ്‌നു മാജഃ സുനനിൽ ഉദ്ധരിച്ചത്)

മുനാവി رحمه الله പറയുന്നു:

وذلك لأنهم دأبوا ونصبوا في العبادة، وفي قلوبهم زيغ، فمرقوا من الدين بإغوائهم شيطانهم، حتى كفروا الموحدين بذنب واحد، وتأولوا التنزيل على غير وجهه، فخذلوا بعدما أُيِّدوا، حتى صاروا كلاب النار، فالمؤمن يستر ويرحم، ويرجو المغفرة والرحمة، والمفتون الخارجي يهتك ويقنط، وهذه أخلاق الكلاب وأفعالهم، فلما كَلَبوا على عباد الله، ونظروا لهم بعين النقص والعداوة، ودخلوا النار صاروا في هيئة أعمالهم كلاباً كما كانوا على أهل السنة كلاباً بالمعنى المذكور. [فيض القدير للمناوى]

[കാര്യം, അവർ പതിവായി ത്യാഗപൂർവ്വം ആരാധനയിൽ മുഴുകുന്നവരായിരുന്നു. പക്ഷെ, അവരുടെ ഹൃദയം നിറയെ വക്രതയാണുള്ളത്. അവരുടെ പിശാചുക്കൾ അവരെ പിഴപ്പിച്ചതു കാരണം ദീനിൽനിന്നു തന്നെ അവർ പുറത്തുപോയി. ഒരു പാപത്തിൻെറ പേരിൽ ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന മുവഹിദുകളെ അവർ കാഫിറാക്കി. ഖുർആനിനെ അതിൻെറ ഉദ്ദേശ്യ ലക്ഷ്യങ്ങൾക്കനുസരിച്ചല്ലാതെ ദുർവ്യാഖ്യാനിച്ചു. ഉതവിയും സഹായവും ലഭിച്ചതിനു ശേഷം പിന്നീടവർ കൈയൊഴിക്കപ്പെട്ടു. അങ്ങനെ അവർ നരകത്തിലെ പ്കട്ടികളായി. ഒരു വിശ്വാസി വീഴ്ചകൾ മറച്ചുപിടിക്കുന്നവനും കാരുണ്യം കാണിക്കുന്നവനുമായിരിക്കും. കാരണം അവൻ അല്ലാഹുവിൻെറ പാപമോചനത്തിനും കാരുണ്യത്തിനും വേണ്ടി കേഴുന്നവനാണ്.  എന്നാൽ കുഴപ്പകാരിയായ ഖാരിജി എല്ലാ മറകളും കടിച്ചുകീറും. ഒടുവിൽ നിരാശനും ഭഗ്നാശയനുമായിത്തീരും. ഇതാണ് പട്ടികളും സ്വഭാവവും പ്രവർത്തിയും. അല്ലാഹുവിൻെറ അടിയാറുകളോട് അവർ അക്രമോത്സുകരായി പെരുമാറും. അവരുടെ കുറ്റവും കുറവും തേടി ശത്രുതയോടെ അവരെ വീക്ഷിക്കും. അങ്ങനെ ഒടുവിൽ അവർ നരകത്തിലെത്തുമ്പോൾ,  അവരുടെ തന്നെ ദുഷ്ചെയ്തികളുടെ രൂപത്തിലാണ് അവർ വരിക. സുന്നത്തിൻെറ അവകാശികളോട് ഈ അർത്ഥത്തിൽ അവർ പട്ടികളെപ്പോളെയായിരുന്നുവല്ലോ പെരുമാറിയിരുന്നത്. (മുനാവി, ഫൈദുൽ ഖദീറിൽ രേഖപ്പെടുത്തിയത്)

17. ദാനധർമ്മങ്ങളെ കുറിച്ച് ആക്ഷേപം ഉന്നയിക്കൽ

ഖവാരിജുകൾ മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടുപിടിക്കാൻ നടക്കുന്നവരാണ്. അതുപോലെ, എന്തിലും അനീതി കാണുകയും തീരാത്ത പരാതികളും ആക്ഷേപങ്ങളും ഉന്നയിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ദാന ധർമ്മങ്ങളുടെ കാര്യത്തിൽ പോലും അവർ നബി ﷺ ക്ക് എതിരിൽ ആക്ഷേപം ഉന്നയിച്ചിരുന്നു. ഇക്കാര്യം അല്ലാഹു തന്നെ ഖുർആനിൽ പ്രസ്താവിച്ചിട്ടുണ്ട്:

وَمِنْهُم مَّن يَلْمِزُكَ فِي الصَّدَقَاتِ.. إلخ (التوبة:58)

[ദാനധർമ്മങ്ങളിൽ നിന്നെ ആക്ഷേപിക്കുന്നവർ അവരിലുണ്ട്.] (തൗബഃ 58)

ഈ സൂക്തം അവതരിച്ചത് ഖവാരിജുകളുടെ തലതൊട്ടപ്പനായ ദുൽഖുവൈസ്വിറഃയെ സംബന്ധിച്ചാണ്. അവർ കുത്തുവാക്കു പറയുകയും ആക്ഷേപിച്ചുകൊണ്ടിരിക്കുകയും അഹങ്കാരവും ഔദ്ധത്യവും കാണിക്കുകയും ചെയ്യും. അൽപമെന്തെങ്കിലും നൽകിയാൽ തൃപ്തിപ്പെടും. കിട്ടിയില്ലെങ്കിൽ കോപിക്കും. അങ്ങനെയാണ് ദുൽഖുവൈസ്വിറഃ നബി ﷺ യോട് പെരുമാറിയിരുന്നത്. അവർക്ക് പൊതുതാൽപര്യങ്ങളെ കുറിച്ച് ആലോചിക്കാനുള്ള കഴിവില്ല. ദാനം പാവങ്ങൾക്ക് നൽകാൻ മാത്രമാണ് എന്നേ അവർക്കു മനസ്സിലാവുകയുള്ളു. മറ്റുള്ള പൊതുതാൽപര്യങ്ങളൊന്നും അവർക്ക് ഗ്രഹിക്കാനാവില്ല. അത് അവർ നിഷേധിക്കും.

ഇബ്‌നു തൈമിയ്യഃ رحمه الله വിവരിക്കുന്നു:

وهم قوم لهم عبادة وورع وزهد، لكن بغير علم، فاقتضى ذلك عندهم أن العطاء لا يكون إلا لذوي الحاجات، وأن إعطاء السادة المطاعين الأغنياء لا يعلم وهذا من جهلهم، إنما العطاء بسبب مصلحة دين الله. [ابن تيمية في مجموع فتاويه]

[ധാരാളമായി ആരാധനയിൽ മുഴുകുന്ന, ഭക്തിയും വിരക്തിയുമുള്ള ആളുകളാണവർ. പക്ഷെ, ഒന്നും പ്രമാണ രേഖകളുടെ അടിസ്ഥാനത്തിലായിരിക്കില്ലെന്നു മാത്രം. അവരുടെ വിധിപ്രകാരം ദാനധർമ്മങ്ങൾ ആവശ്യക്കാരായ പാവങ്ങൾക്കു നൽകാനുള്ളത് മാത്രമാണ്. ജനസ്വാധീനമുള്ള ധനികരായ ചില നേതാക്കൾക്ക് അതു നൽകേണ്ടി വരുന്നതിനെ കുറിച്ച് അവർക്ക് ഒരു ധാരണയുമില്ല. അവരുടെ വിവരക്കേടിൽപെട്ടതാണ് അത്. അത്തരം ചില ദാനങ്ങൾ നിശ്ചയിച്ചിരിക്കുന്നത് അല്ലാഹുവിൻെറ ദീനിൻെറ താൽപര്യം മുൻനിർത്തിയാണ്.] (ഇബ്‌നു തൈമിയ്യഃ ഫതാവായിൽ രേഖപ്പെടുത്തിയത്)

18. ഹൃദയത്തിൽ കുടിലതയുള്ളവർ

അവരുടെ ഹൃദയത്തിൽ കുടിലതയും വക്രതയും നിറഞ്ഞിരിക്കുന്നു. അതുകൊണ്ട് അവ രോഗാതുരമായിത്തീർന്നിരിക്കുന്നു. അത് അവരുടെ ജീവിതത്തിലുടനീളം പ്രതിഫലിക്കുകയും ചെയ്യുന്നു. സൂറത്തു ആലു ഇംറാനിലെ 7-ാം സൂക്തത്തിൽ “എന്നാൽ ഹൃദയത്തിൽ വക്രതയുള്ളവർ അതിലെ സംശയാസ്പദമായ കാര്യങ്ങളെയാണ് പിന്തുടരുക” എന്ന പരാമർശവും, അതേ അധ്യായം 106-ാം സൂക്തത്തിൽ “അന്ന് ചില മുഖങ്ങൾ പ്രസന്നമാവുകയും മറ്റു ചില മുഖങ്ങൾ ഇരുണ്ടു പോവുകയും ചെയ്യും” എന്ന പരാമർശവും ഖവാരിജുകളെ കുറിച്ചാണെന്ന് മുൻഗാമികളിൽ പലരും വ്യാഖ്യാനിച്ചിരിക്കുന്നു.

പ്രതിരോധ നടപടികൾ

(ഒന്ന്) അവരെ കേൾക്കരുത്

അറിവും വിനയവും മനുഷ്യനെ വിവേകിയാക്കുന്നു. അതു രണ്ടും നഷ്ടപ്പെടുമ്പോൾ അവൻ അവിവേകിയും അക്രമോത്സുകനുമായിത്തീരുന്നു. സ്വന്തം ബുദ്ധിയിലും യുക്തിയിലും അഹങ്കരിക്കുക, സ്വാഭിപ്രായങ്ങളിൽ കടിച്ചുതൂങ്ങുക, അഭീഷ്ടങ്ങൾ പിൻപറ്റുക ഇത്യാദി ദുർഗുണങ്ങൾ മനുഷ്യവംശത്തിൽ വലിയൊരു വിഭാഗത്തെ ഭയാനകമായ കെടുതികളിൽ വീഴ്ത്തിയിരിക്കുന്നു. സൗഖ്യവും സന്മാർഗ്ഗവും ലഭിച്ച നല്ല മുസ്‌ലിംകൾ ഇത്തരം രോഗാതുരമായ സാഹചര്യങ്ങളുമായി ഇടപഴകേണ്ടി വരുമ്പോൾ അത് സംക്രമിക്കാതിരിക്കാൻ കൈക്കൊള്ളേണ്ട പ്രതിരോധ നടപടികൾ എന്തെല്ലാമാണെന്നു കൂടി ആലോചിക്കേണ്ടതാണ്. അല്ലാഹു പറയുന്നു:

﴿وَإِذَا رَأَيْتَ الَّذِينَ يَخُوضُونَ فِي آيَاتِنَا فَأَعْرِضْ عَنْهُمْ حَتَّى يَخُوضُوا فِي حَدِيثٍ غَيْرِهِ وَإِمَّا يُنْسِيَنَّكَ الشَّيْطَانُ فَلَا تَقْعُدْ بَعْدَ الذِّكْرَى مَعَ الْقَوْمِ الظَّالِمِينَ﴾ (الأنعام: 68)

[നമ്മുടെ ദൃഷ്ടാന്തങ്ങളെ അപഹസിക്കുന്നതിൽ മുഴുകിയവരെ നീ കണ്ടാൽ അവർ മറ്റു വർത്തമാനങ്ങളിൽ പ്രവേശിക്കുന്നതു വരെ അവരിൽനിന്ന് നീ തിരിഞ്ഞ് കളയുക. വല്ല കാരണവശാലും പിശാച് നിന്നെ മറപ്പിച്ച് കളഞ്ഞാൽ തന്നെ ഓർമ്മ വന്നതിനു ശേഷം അക്രമികളായ ആ ആളുകളുടെ കൂടെ നീ ഇരുന്നുപോകരുത്.] (അൻആം 68)

ഈ ആയത്തിൻെറ താൽപര്യം ഖാവാരിജുകളോടും അവരെപ്പോലുള്ളവരോടും മനസ്സു തുറക്കുവാനോ അടുത്തിടപഴകുവാനോ പാടില്ല എന്നുള്ളതാണ്. അവശ്യ സന്ദർഭങ്ങളിലുള്ള ലൗകിക ഇടപാടുകളല്ല ഇവിടെ ഉദ്ദേശിക്കുന്നത്. അത് മേൽ നിർദ്ദേശത്തിൽനിന്ന് ഒഴിവാണ്. എന്നാൽ അവരുടെ രോഗം സംക്രമിക്കുന്നതിന് കാരണമാകുന്ന എല്ലാ സാഹചര്യങ്ങളും ഒഴിവാക്കക്കുക തന്നെ വേണം. അതുകൊണ്ടാണ് ഇബ്‌നു അബ്ബാസ് رضي الله عنهما പറഞ്ഞത്:

قال ابن عباس رضي الله عنهما: لا تجالسوا أهل الأهواء؛ فإن مجالستهم ممرضة للقلوب. [الآجري في الشريعة]

[അഭീഷ്ടങ്ങൾ പിൻപറ്റുന്നവരുടെ കൂടെ നിങ്ങൾ ഇരിക്കരുത്. അവരുടെ കൂടെ ഇരിക്കുന്നത് ഹൃദയങ്ങളെ രോഗാതുരമാക്കിത്തീർക്കും.] (ആജുരി ശരീഅഃയിൽ ഉദ്ധരിച്ചത്)

ഇബ്‌നു ബത്ത്വഃ رحمه الله പറയുന്നു:

فإنهم أشد فتنة من الدجال وكلامهم ألصق من الجرب وأحرق للقلوب من اللهب. [ابن بطة العكبري في الإبانة الكبرى]

[അവർ ദജ്ജാലിനെക്കാളും കടുത്ത ഫിത്നഃയാണ്. അവരുടെ സംവാദങ്ങൾ ചൊറിയെക്കാൾ അള്ളിപ്പിടിക്കുന്നവയും, തീജ്വാലയെക്കാൾ ഹൃദയങ്ങളെ കരിച്ചുകളയുന്നവയുമാണ്.] (ഇബ്‌നു ബത്ത്വഃ ഇബാനതുൽ കുബ്റായിൽ രേഖപ്പെടുത്തിയത്)

ഇക്കാര്യത്തിൽ നമുക്ക് പിന്തുടരാൻ മുൻഗാമികളിൽ മാതൃകയുണ്ട്. ഒരു ഉദാഹരണം കാണുക:

قال سلام بن مطيع: إن رجلا من أصحاب الأهواء قال لأيوب السختياني: يا أبا بكر! أسألك عن كلمة، فولى أيوب، وجعل يشير بأصبعه ولا نصف كلمة. [الآجري في الشريعة]

[അയ്യൂബ് അൽ സുഖ്‌തിയാനിയോട് അഭീഷ്ടക്കാരിൽപെട്ട ഒരാൾ വന്നു പറഞ്ഞു: അല്ലയോ അബൂബക്കർ ഞാൻ നിങ്ങളോട് ഒരു വാക്ക് ചോദിച്ചോട്ടെ? അയ്യൂബ് തിരിഞ്ഞു നടന്നു. തൻെറ വിരൽകൊണ്ട് ആംഗ്യം കാണിച്ചു: അര വാക്ക് പോലും വേണ്ട.] (ആജുരി ശരീഅഃയിൽ ഉദ്ധരിച്ചത്)

(രണ്ട്) ശർഇയായ അറിവുകൊണ്ട് പ്രതിരോധം തീർക്കുക

അല്ലാഹുവിൻെറ കിതാബിൽനിന്നും നബി ﷺ യുടെ ചര്യയിൽനിന്നും സ്വഹാബത്തിൻെറ നടപടിക്രമങ്ങളിൽനിന്നും യോഗ്യരായ പണ്ഡിതന്മാർ മുഖേന സ്വായത്തമാക്കിയിട്ടുള്ള അറിവ്, അതു മാത്രമേ ഇത്തരം അഭീഷ്ടങ്ങളെ പ്രതിരോധിക്കാനുള്ള ഉൾക്കരുത്ത് ഒരു വിശ്വാസിക്ക് ഉണ്ടാക്കിക്കൊടുക്കുകയുള്ളു. അധികാരികളോടുള്ള കലാപവാസനയാണ് ഖവാരിജുകളുടെ മൗലികമായ സ്വഭാവം. ഈ മനോഭാവം തിരുത്തണമെങ്കിൽ, തന്നെപ്പോലുള്ള മറ്റൊരു സഹജീവിയുടെ അഭിപ്രായമോ യുക്തിയോ മതിയാവില്ല. കറകളഞ്ഞ പ്രമാണരേഖകൾ തന്നെ വേണം. അതു പഠിക്കേണ്ട മുറപ്രകാരം പഠിക്കണം. അത് സ്വീകരിക്കുന്നതിനും ഉൾക്കൊള്ളുന്നതിനും പ്രയോഗവത്ക്കരിക്കുന്നതിനും കണിശമായ വ്യവസ്ഥകളും മര്യാദകളുമുണ്ട്. അവ പാലിക്കപ്പെടുക തന്നെ വേണം. എങ്കിൽ മാത്രമേ ഈ കടുത്ത അഭീഷ്ടത്തെ തടുക്കാൻ സാധിക്കുകയുള്ളു. ഉദാഹരണമായി ഭരണാധികാരികളോട് എങ്ങനെ വർത്തിക്കണമെന്ന് നബി ﷺ പഠിപ്പിച്ച കാര്യങ്ങൾ ഒന്നു പരിശോധിക്കാം. അധികാരത്തിൻെറ കാര്യത്തിൽ ആർക്ക് അല്ലാഹു അത് കൈവശപ്പെടുത്തി കൊടുത്തുവോ അവരോട് മത്സരിക്കുവാൻ പാടില്ല. വാളു കൊണ്ടോ നാവു കൊണ്ടോ പേന കൊണ്ടോ മറ്റു വിധേനയുള്ള തന്ത്രങ്ങൾ ഉപയോഗിച്ചോ അവർക്കെതിരിൽ ധ്രുവീകരണം സൃഷ്ടിക്കാനോ എതിർപ്പുയർത്തുവാനോ പാടുള്ളതല്ല.

• അധികാരത്തിനു വേണ്ടി അതിൻെറ അവകാശികളോട് മത്സരിക്കാതിരിക്കുക

عن جنادة بن أبي أمية قال، ثم دخلنا على عبادة بن الصامت وهو مريض قلنا أصلحك الله حدث بحديث ينفعك الله به سمعته من النبي ﷺ قال: دعانا النبي ﷺ فبايعناه، فقال فيما أخد علينا أن بايعنا على السمع والطاعة في منشطنا ومكرهنا وعسرنا ويسرنا وأثرة علينا وأن لا ننازع الأمر أهله إلا أن تروا كفرا بواحا عندكم من الله فيه برهان. [مسلم في صحيحه]

[ജുനാദഃ പറയുന്നു: സ്വഹാബിവര്യനായ ഉബാദഃ رضي الله عنه രോഗിയായിരിക്കുമ്പോൾ ഞങ്ങൾ അദ്ദേഹത്തെ സന്ദർശിക്കുകയുണ്ടായി. ഞങ്ങൾ പറഞ്ഞു: അല്ലാഹു നിങ്ങൾക്ക് എല്ലാം ഭേദപ്പെടുത്തി തരട്ടെ, നബി ﷺ യിൽനിന്ന് താങ്കൾ കേട്ട ഒരു വചനം ഞങ്ങൾക്ക് ഉദ്ധരിച്ചു തന്നാലും. അല്ലാഹു അത് താങ്കൾക്ക് പ്രയോജനപ്രദമായ ഒരു കാര്യമാക്കട്ടെ. അപ്പോൾ അദ്ദേഹം പറഞ്ഞു: ഒരിക്കൽ നബി ﷺ ഞങ്ങളെ വിളിച്ചു. അങ്ങനെ ഞങ്ങൾ നബി ﷺ ക്ക് അനുസരണ പ്രതിജ്ഞ ചെയ്തു. ഞങ്ങളോട് വാങ്ങിയ ബൈഅത്തിൽ അവിടുന്ന് ഇപ്രകാരം പറഞ്ഞു: ഞങ്ങൾ ഉന്മേഷത്തിലോ മുഷിപ്പിലോ എളുപ്പത്തിലോ ഞെരുക്കത്തിലോ ആയിരുന്നാലും, ഞങ്ങളോട് സ്വാർത്ഥത കാണിക്കപ്പെട്ടാലും കേൾക്കുകയും അനുസരിക്കുകയും ചെയ്യാമെന്ന് പ്രതിജ്ഞ ചെയ്യുന്നു. അധികാരത്തിൻെറ കാര്യത്തിൽ ഞങ്ങൾ ഭരണകർത്താക്കളോട് മത്സരിക്കില്ല എന്നും ബൈഅത്ത് ചെയ്യുന്നു. പ്രത്യക്ഷമായ കുഫ്ർ നിങ്ങൾ കണ്ടാൽ ഒഴികെ; അക്കാര്യത്തിൽ അല്ലാഹുവിങ്കൽ നിന്നുള്ള ലക്ഷ്യങ്ങൾ നിങ്ങളുടെ അടുക്കൽ ഉണ്ട് താനും.] (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)

• ഭരണാധികാരികളുടെ അന്യായങ്ങൾ സഹിക്കുക

ഭരണാധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന അന്യായങ്ങൾ സഹിക്കലാണ് അവർക്കെതിരിൽ വിപ്ലവം ഉണ്ടാക്കിയാൽ സംഭവിച്ചേക്കാവുന്ന ഭവിഷ്യത്തുക്കൾ നേരിടുന്നതിനെക്കാൾ നല്ലത്. രാഷ്ട്രീയ വിപ്ലവങ്ങളും അധികാര വടംവലികളും മനുഷ്യരാശിക്കു നൽകിയതെന്താണെന്ന ചരിത്രം നമ്മുടെ മുന്നിലുണ്ട്. നിഷ്പക്ഷമായി അത് വിലയിരുത്തുന്ന ഏതൊരാൾക്കും ഇക്കാര്യത്തിലുള്ള ഇസ്‌ലാമിൻെറ അനുശാസനകൾ എത്രമാത്രം അർത്ഥവത്താണെന്ന് ബോധ്യപ്പെടാതിരിക്കില്ല. നബി ﷺ പറയുന്നു:

عن عبادة بن الصامت رضي الله عنه عن النبي ﷺ قال: اسمع وأطع في عسرك ويسرك، ومنشطك ومكرهك، وأثرة عليك وإن أكلوا مالك وضربوا ظهرك. [ابن أبي عاصم في السنة وصححه الألباني]

[ഉബാദഃ رضي الله عنه നിവേദനം. നബി ﷺ പറഞ്ഞു: നീ കേൽക്കുകയും അനുസരിക്കുകയും ചെയ്യുക. നീ എളുപ്പത്തിലോ പ്രയാസത്തിലോ ഉന്മേഷത്തിലോ മുഷിപ്പിലോ ആവട്ടെ. അവർ നിന്നോട് സ്വാർത്ഥത കാണിക്കുകയും, നിൻെറ സ്വത്ത് ഭക്ഷിക്കുകയും പുറത്തടിക്കുകയും ചെയ്താൽ പോലും.] (ഇബ്‌നു അബീ ആസ്വിം സുന്നഃയിൽ ഉദ്ധരിച്ചത്)

അല്ലാഹുവിനെ ധിക്കരിക്കാനുള്ള കൽപന ഒഴികെ മറ്റെല്ലാം അനുസരിക്കുക

ഭരണാധികാരികൾ പറയുന്നത് കേൾക്കാനും അനുസരിക്കാനും പ്രജകൾ ബാധ്യസ്ഥരാണ്. അതിലുള്ള വൈയക്തികമായ ലാഭനഷ്ടങ്ങൾ പരിഗണിക്കേണ്ടതില്ല. ഇത്തരം കാര്യങ്ങളിൽ പൊതുതാൽപര്യത്തിനാണ് മുൻഗണന. നബി ﷺ പറയുന്നു:

عن ابن عمر رضي الله عنه عن النبي ﷺ قال: على المرء المسلم السمع والطاعة فيما أحب وكره، إلا أن يؤمر بمعصية، فإذا أمر بمعصية فلا سمع ولا طاعة. [متفق عليه]

[ഇബ്‌നു ഉമർ رضي الله عنه വിവേദനം. നബി ﷺ പറഞ്ഞു: മുസ്‌ലിമായ ഒരു വ്യക്തി അയാൾ ഇഷ്ടപ്പെടുന്ന കാര്യത്തിലും വെറുക്കുന്ന കാര്യത്തിലും ഭരണാധികാരിയെ കേൾക്കുകയും അനുസരിക്കുയും വേണം. അല്ലാഹുവിനെ ധിക്കരിക്കാൻ കൽപിച്ചാലൊഴികെ. അങ്ങനെ ഒരു ധിക്കാരം പ്രവർത്തിക്കാൻ കൽപിക്കപ്പെടുകയാണെങ്കിൽ അത് കേൾക്കുകയും അനുസരിക്കുകയും ചെയ്യേണ്ട കാര്യമില്ല.] (ബുഖാരി, മുസ്‌ലിം)

അവരോട് ഗുണകാംക്ഷ പുലർത്തുക

അധികാര കേന്ദ്രങ്ങളോടും സമ്പന്ന വിഭാഗങ്ങളോടും അനാവശ്യമായ വൈരവും വിദ്വേഷവും വെച്ചുപുലർത്തുക എന്നത് മനുഷ്യ ബുദ്ധിയുടെ കെടുതികളിൽപെട്ടതാണ്. പക്ഷെ, അല്ലാഹുവിൻെറ ദീനിൽ ആരും ആരോടും അന്യായം ചെയ്യാൻ പാടില്ലാത്തതാണ്, ഉപദ്രവമേൽക്കാനോ ഏൽപിക്കാനോ ഇടവരരുത്. തങ്ങളെ ഭരിക്കുന്ന അധികാരികളോട് വിരോധവും വൈരാഗ്യവും പാടില്ല. ഭരണാധികാരികളും പ്രജകളും തമ്മിൽ ആരോഗ്യകരമായ ബന്ധമാണ് അല്ലാഹു അനുശാസിക്കുന്നത്. ഈ മാറ്റം മൗലികമായിരിക്കേണ്ടതുമുണ്ട്. നബി ﷺ യുടെ കാതലായ ഒരു ഉപദേശം കാണുക:

عن أبي هريرة رضي الله عنه عن النبي ﷺ قال: إن الله يرضى لكم ثلاثا؛ يرضى لكم أن تعبدوه ولا تشركوا به شيئا، وأن تعتصموا بحبل الله جميعا ولا تفرقوا، وأن تناصحوا من ولاه الله أمركم. [مسلم في صحيحه]

[അല്ലാഹു മൂന്ന് കാര്യങ്ങൾ നിങ്ങൾക്ക് തൃപ്തിപ്പെട്ടു തന്നിരിക്കുന്നു: അവനെ മാത്രം ആരാധിക്കുക, അവൻെറ കൂടെ ഒന്നിനെയും പങ്കു ചേർക്കാതിരിക്കുക. അല്ലാഹുവിൻെറ പാശം നിങ്ങൾ ഒന്നടങ്കം മുറുകെ പിടിക്കുക; നിങ്ങൾ ഭിന്നിക്കാതിരിക്കുക. നിങ്ങളുടെ കാര്യം ആരെയാണോ അല്ലാഹു ചുമതലപ്പെടുത്തിയിരിക്കുന്നത് ആ അധികാരികളോട് ഗുണകാംക്ഷ പുലർത്തുക.] (മുസ്‌ലിം സ്വഹീഹിൽ ഉദ്ധരിച്ചത്)

ഉപദേശ നിർദ്ദേശങ്ങൾ സ്വകാര്യമായി നിർവ്വഹിക്കുക

عن عياض بن غنم الأشعري أن رسول الله ﷺ قال: من أراد أن ينصح لذي سلطان فلا يبده علانية، ولكن يأخذ بيده فيخلو به فأن قبل منه فذاك، وإلا كان قد أدى الذي عليه. [أحمد في مسنده وصححه الألباني]

[ഇയാള് ബിൻ ഗൻമ് അൽഅശ്അരി رضي الله عنه നിവേദനം. നബി ﷺ പറഞ്ഞു: അധികാരസ്ഥനായ ഒരാളെ ഉപദേശിക്കാൻ ആരെങ്കിലും ഉദ്ദേശിക്കുന്നുവെങ്കിൽ അവൻ അത് പരസ്യപ്പെടുത്താതിരിക്കട്ടെ. മറിച്ച്, അദ്ദേഹത്തിൻെറ കൈ പിടിച്ചുകൊണ്ട് അദ്ദേഹത്തോടൊപ്പം തനിച്ചാകുമ്പോഴായിരിക്കണം അത് നിർവ്വഹിക്കേണ്ടത്. അത് തന്നിൽ നിന്ന് സ്വീകരിച്ചാൽ നല്ലതു തന്നെ. മറിച്ചാണെങ്കിൽ തൻെറ ബാധ്യത താൻ നിറവേറ്റുകയും ചെയ്തുവല്ലോ.] (അഹ്‌മദ് മുസ്‌നദിൽ ഉദ്ധരിച്ചത്)

അധികാരികൾക്കു വേണ്ടി അവരുടെ അസാന്നിധ്യത്തിലുള്ള പ്രാർത്ഥന

قال الفضيل بن عياض رحمه الله: لو كان لي دعوة مستجابة ما جعلتها إلا في السلطان. [البربهاري في شرح السنة]

[ഫുദൈൽ ബിൻ ഇയാദ് رَحِمَهُ اللهُ പറഞ്ഞു: എനിക്ക് ഉത്തരം ലഭിക്കുമെന്ന് ഉറപ്പുള്ള ഒരു പ്രാർത്ഥന ഉണ്ടയിരുന്നുവെങ്കിൽ ഞാൻ അത് ഭരണാധികാരിക്കു വേണ്ടിയല്ലാതെ മറ്റാർക്കും വിനിയോഗിക്കുമായിരുന്നില്ല.] (ബർബഹാരി, ശർഹുസ്സുന്നഃയിൽ ഉദ്ധരിച്ചത്)

ഇന്ന് അധികാരികോളോട് പ്രജകൾ വെച്ചുപുലർത്തുന്ന മനോഭാവവും, ഇസ്‌ലാം യഥാർത്ഥത്തിൽ വിഭാവനം ചെയ്യുന്ന ഭരണാധികാരികളും പ്രജകളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധവും തമ്മിൽ ഒന്നു താരതമ്യം ചെയ്തു നോക്കുക. ഇന്ന് ഇസ്‌ലാമിൻെറ പേരിൽ നിലകൊള്ളുന്ന പല പ്രസ്ഥാനങ്ങളും ഭരണാധികാരികൾക്കെതിരിൽ ഒളിഞ്ഞും തെളിഞ്ഞും നടത്തിക്കൊണ്ടിരിക്കുന്ന വിധ്വംസക പ്രവർത്തനങ്ങൾ തന്നെയാണ് ഖുറൂജ് എന്നു പറയുന്ന മഹാവിപത്ത്. ദുൽഖുവൈസ്വിറഃയുടെ പിൻഗാമികൾ തന്നെയാണ് മുല്ലപ്പൂ വിപ്ലവവുമായി ഇന്തോനേഷ്യ മുതൽ അൾജീരിയ വരെയുള്ള മുസ്‌ലിം നാടുകളിൽ അരങ്ങു തകർത്തുകൊണ്ടിരിക്കുന്നത്.

(മൂന്ന്) അതിൽ അകപ്പെട്ടവരോട് നിബന്ധനകൾ പാലിച്ച് സംവാദം നടത്തുക

ഖുറൂജ് എന്ന ചിന്താധാര പൂർണ്ണമായ അർത്ഥത്തിൽ ഒരു കക്ഷിയായി രൂപപ്പെട്ടത് അലിയും മുആവിയയും رَضِيَ اللهُ عَنْهُمَا തമ്മിലുള്ള ഭിന്നതകൾ തീർക്കാൻ ഇരു പക്ഷത്തു നിന്നും ഓരോ വിധി കർത്താക്കളെ നശ്ചയിച്ചതിനു ശേഷമാണ്. അലി رضي الله عنه ൻെറ പക്ഷത്തുണ്ടായിരുന്ന ആറായിരത്തോളം പേർ അദ്ദേഹത്തിൻെറ പാളയം ഉപേക്ഷിക്കുകയും മറ്റൊരു താവളത്തിൽ തമ്പടിക്കുകയും ചെയ്തു. അവരോട് സംവദിച്ച് അവരെ തിരുത്തിക്കൊണ്ടുവരാൻ ഭരണാധികാരിയുടെ അനുവാദം അനിവാര്യമാണ്. ഇതാണ് ഇത്തരം കക്ഷികളോട് സംവദിക്കാനുള്ള ആദ്യ നിബന്ധന. അതനുസരിച്ച് ഖലീഫഃ അലി ബിൻ അബീ ത്വാലിബ് رَضِيَ اللهُ عَنْهُ ഈ സമുദായത്തിലെ അഗ്രേസരനായ പണ്ഡിതനും ഖുർആനിൻെറ ദ്വിഭാഷിയുമായ ഇബ്‌നു അബ്ബാസ് رَضِيَ اللهُ عَنْهُ വിനെ നിയോഗിച്ചു.

മതപരമായ അറിവിൻെറ കരുത്തും സാഹചര്യമനുസരിച്ച് ഇടപെടാനുള്ള പക്വതയുമുള്ള വ്യക്തികളെയായിരിക്കണം ഇതിനു ചുമതലപ്പെടുത്തേണ്ടത്. അലി رَضِيَ اللهُ عَنْهُ നിയോഗിച്ചത് ഈ സമുദായത്തിലെ അഗ്രേസരനായ പണ്ഡിതൻ (حبر الأمة) ഇബ്‌നു അബ്ബാസ് رضي الله عنه നെ തന്നെയായിരുന്നു എന്നത് പ്രത്യേക ശ്രദ്ധയർഹിക്കുന്ന കാര്യമാണ്.

രോഗം ബാധിച്ച മനസ്സുകളെ മാറ്റിനിർത്തി അവരോടു മാത്രമായിരിക്കണം സംവദിക്കേണ്ടത്. അവരുടെ വിഷലിപ്തമായ ചിന്തകളും ആശയങ്ങളും നിർദ്ദോഷികളായ സാധാരണ മുസ്‌ലിംകളെ കേൾപ്പിച്ച് അവരെക്കൂടി ആശയക്കുഴപ്പത്തിലാക്കാൻ പാടില്ല. അതുകൊണ്ടാണ് അദ്ദേഹം എല്ലാവരും കേൾക്കത്തക്ക രൂപത്തിലുള്ള പരസ്യ സംവാദം ഉപേക്ഷിച്ചത്. പകരം, അവരുടെ സങ്കേതത്തിലേക്ക് കടന്നു ചെന്ന് അവരോട് മാത്രമായി സംവദിച്ചത്.

ആ സംഭവം അബ്ദുറസ്സാഖ് رَحِمَهُ اللهُ തൻെറ മുസ്വന്നഫിൽ രേഖപ്പെടുത്തിയത് ഇങ്ങനെ വായിക്കാം:

عن عِكْرِمَةَ بْنِ عَمَّارٍ الْعِجْلِيِّ، ثنا أَبُو زُمَيْلٍ سِمَاكٌ الْحَنَفِيُّ، ثنا عَبْدُ اللَّهِ بْنُ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا، قَالَ: لَمَّا خَرَجَتِ الْحَرُورِيَّةُ اجْتَمَعُوا فِي دَارٍ، وَهُمْ سِتَّةُ آلَافٍ، أَتَيْتُ عَلِيًّا، فَقُلْتُ: يَا أَمِيرَ الْمُؤْمِنِينَ، أَبْرِدْ بِالظُّهْرِ لَعَلِّي آتِي هَؤُلَاءِ الْقَوْمَ فَأُكَلِّمُهُمْ. قَالَ: إِنِّي أَخَافُ عَلَيْكَ. قُلْتُ: كَلَّا. قَالَ ابْنُ عَبَّاسٍ: فَخَرَجْتُ إِلَيْهِمْ وَلَبِسْتُ أَحْسَنَ مَا يَكُونُ مِنْ حُلَلِ الْيَمَنِ، قَالَ أَبُو زُمَيْلٍ كَانَ ابْنُ عَبَّاسٍ جَمِيلًا جَهِيرًا. قَالَ ابْنُ عَبَّاسٍ: فَأَتَيْتُهُمْ، وَهُمْ مُجْتَمِعُونَ فِي دَارِهِمْ، قَائِلُونَ فَسَلَّمْتُ عَلَيْهِمْ فَقَالُوا: مَرْحَبًا بِكَ يَا ابْنَ عَبَّاسٍ فَمَا هَذِهِ الْحُلَّةُ؟ قَالَ: قُلْتُ: مَا تَعِيبُونَ عَلَيَّ، لَقَدْ رَأَيْتُ عَلَىَ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَحْسَنَ مَا يَكُونُ مِنَ الْحُلَلِ، وَنَزَلَتْ: قُلْ مَنْ حَرَّمَ زِينَةَ اللَّهِ الَّتِي أَخْرَجَ لِعِبَادِهِ وَالطَّيِّبَاتِ مِنَ الرِّزْقِ (الأعراف: 32) قَالُوا: فَمَا جَاءَ بِكَ؟ قُلْتُ: أَتَيْتُكُمْ مِنْ عِنْدِ صَحَابَةِ النَّبِيِّ ﷺ مِنَ الْمُهَاجِرِينَ وَالْأَنْصَارِ، لِأُبَلِّغُكُمْ مَا يَقُولُونَ الْمُخْبَرُونَ بِمَا يَقُولُونَ فَعَلَيْهِمْ نَزَلَ الْقُرْآنُ، وَهُمْ أَعْلَمُ بِالْوَحْيِ مِنْكُمْ، وَفِيهِمْ أُنْزِلَ: وَلَيْسَ فِيكُمْ مِنْهُمْ أَحَدٌ. فَقَالَ بَعْضُهُمْ: لَا تُخَاصِمُوا قُرَيْشًا، فَإِنَّ اللَّهَ يَقُولُ: بَلْ هُمْ قَوْمٌ خَصِمُونَ. (الزخرف: 58) قَالَ ابْنُ عَبَّاسٍ: وَأَتَيْتُ قَوْمًا لَمْ أَرَ قَوْمًا قَطُّ أَشَدَّ اجْتِهَادًا مِنْهُمْ مُسْهِمَةٌ وجُوهُهُمْ مِنَ السَّهَرِ، كَأَنَّ أَيْدِيَهِمْ وَرُكَبَهُمْ تُثَنَّى عَلَيْهِمْ، فَمَضَى مَنْ حَضَرَ، فَقَالَ بَعْضُهُمْ: لَنُكَلِّمَنَّهُ وَلَنَنْظُرَنَّ مَا يَقُولُ. قُلْتُ: أَخْبِرُونِي مَاذَا نَقَمْتُمْ عَلَى ابْنِ عَمِّ رَسُولِ اللَّهِ ﷺ، وَصِهْرِهِ وَالْمُهَاجِرِينَ وَالْأَنْصَارِ؟ قَالُوا: ثَلَاثًا. قُلْتُ: مَا هُنَّ؟ قَالُوا: أَمَّا إِحْدَاهُنَّ فَإِنَّهُ حَكَّمَ الرِّجَالَ فِي أَمْرِ اللَّهِ، وَقَالَ اللَّهُ تَعَالَى: إَنْ الْحُكْمُ إِلَّا لِلَّهِ (الأنعام: 57) وَمَا لِلرِّجَالِ وَمَا لِلْحَكَمِ؟ فَقُلْتُ: هَذِهِ وَاحِدَةٌ. قَالُوا: وَأَمَّا الْأُخْرَى فَإِنَّهُ قَاتَلَ، وَلَمْ يَسْبِ وَلَمْ يَغْنَمْ، فَلَئِنْ كَانَ الَّذِي قَاتَلَ كُفَّارًا لَقَدْ حَلَّ سَبْيُهُمْ وَغَنِيمَتُهُمْ، وَلَئِنْ كَانُوا مُؤْمِنِينَ مَا حَلَّ قِتَالُهُمْ. قُلْتُ: هَذِهِ اثْنَتَانِ، فَمَا الثَّالِثَةُ؟ قَالَ: إِنَّهُ مَحَا نَفْسَهُ مِنْ أَمِيرِ الْمُؤْمِنِينَ فَهُوَ أَمِيرُ الْكَافِرِينَ. قُلْتُ: أَعِنْدَكُمْ سِوَى هَذَا؟ قَالُوا: حَسْبُنَا هَذَا. فَقُلْتُ لَهُمْ: أَرَأَيْتُمْ إِنْ قَرَأْتُ عَلَيْكُمْ مِنْ كِتَابِ اللَّهِ وَمِنْ سُنَّةِ نَبِيِّهِ ﷺ مَا يُرَدُّ بِهِ قَوْلُكُمْ أَتَرْضَوْنَ؟ قَالُوا: نَعَمْ. فَقُلْتُ: أَمَّا قَوْلُكُمْ: حَكَّمَ الرِّجَالَ فِي أَمْرِ اللَّهِ فَأَنَا أَقْرَأُ عَلَيْكُمْ مَا قَدْ رَدَّ حُكْمَهُ إِلَى الرِّجَالِ فِي ثَمَنِ رُبْعِ دِرْهَمٍ فِي أَرْنَبٍ، وَنَحْوِهَا مِنَ الصَّيْدِ، فَقَالَ: يَا أَيُّهَا الَّذِينَ آمَنُوا لَا تَقْتُلُوا الصَّيْدَ وَأَنْتُمْ حُرُمٌ… إِلَى قَوْلِهِ يَحْكُم بِهِ ذَوَا عَدْلٍ مِنْكُمْ (المائدة: 95) فَنَشَدْتُكُمُ اللَّهَ أَحُكْمُ الرِّجَالِ فِي أَرْنَبٍ وَنَحْوِهَا مِنَ الصَّيْدِ أَفْضَلُ، أَمْ حُكْمُهُمْ فِي دِمَائِهِمْ وَصَلَاحِ ذَاتِ بَيْنِهِمْ؟ وَأَنْ تَعْلَمُوا أَنَّ اللَّهَ لَوْ شَاءَ لَحَكَمَ وَلَمْ يُصَيِّرْ ذَلِكَ إِلَى الرِّجَالِ، وَفِي الْمَرْأَةِ وَزَوْجِهَا قَالَ اللَّهُ عَزَّ وَجَلَّ: وَإِنْ خِفْتُمْ شِقَاقَ بَيْنِهِمَا فَابْعَثُوا حَكَمًا مِنْ أَهْلِهِ وَحَكَمًا مِنْ أَهْلِهَا إِنْ يُرِيدَا إِصْلَاحًا يُوَفِّقِ اللَّهُ بَيْنَهُمَا (النساء: 35) فَجَعَلَ اللَّهُ حُكْمَ الرِّجَالِ سُنَّةً مَأْمُونَةً، أَخَرَجْتُ عَنْ هَذِهِ؟ قَالُوا: نَعَمْ، قَالَ: وَأَمَّا قَوْلُكُمْ: قَاتَلَ وَلَمْ يَسْبِ وَلَمْ يَغْنَمْ، أَتَسْبُونَ أُمَّكُمْ عَائِشَةَ ثُمَّ يَسْتَحِلُّونَ مِنْهَا مَا يُسْتَحَلُّ مِنْ غَيْرِهَا؟ فَلَئِنْ فَعَلْتُمْ لَقَدْ كَفَرْتُمْ وَهِيَ أُمُّكُمْ، وَلَئِنْ قُلْتُمْ: لَيْسَتْ أَمَّنَا لَقَدْ كَفَرْتُمْ فَإِنَّ اللَّهَ ييَقُولُ:النَّبِيُّ أَوْلَى بِالْمُؤْمِنِينَ مِنْ أَنْفُسِهِمْ وَأَزْوَاجُهُ أُمَّهَاتُهُمْ (الأحزاب: 6) فَأَنْتُمْ تَدْورُونَ بَيْنَ ضَلَالَتَيْنِ أَيُّهُمَا صِرْتُمْ إِلَيْهَا، صِرْتُمْ إِلَى ضَلَالَةٍ فَنَظَرَ بَعْضُهُمْ إِلَى بَعْضٍ، قُلْتُ: أَخَرَجْتُ مِنْ هَذِهِ؟ قَالُوا: نَعَمْ، قَالَ: وَأَمَّا قَوْلُكُمْ مَحَا اسْمَهُ مِنْ أَمِيرِ الْمُؤْمِنِينَ، فَأَنَا آتِيكُمْ بِمَنْ تَرْضَوْنَ، وَأُرِيكُمْ قَدْ سَمِعْتُمْ أَنَّ النَّبِيَّ ﷺ يَوْمَ الْحُدَيْبِيَةِ كَاتَبَ سُهَيْلَ بْنَ عَمْرٍو وَأَبَا سُفْيَانَ بْنَ حَرْبٍ فَقَالَ رَسُولُ اللَّهِ ﷺ لِأَمِيرِ الْمُؤْمِنِينَ: اكْتُبْ يَا عَلِيُّ: هَذَا مَا اصْطَلَحَ عَلَيْهِ مُحَمَّدٌ رَسُولُ اللَّهِ، فَقَالَ الْمُشْرِكُونَ: لَا وَاللَّهِ مَا نَعْلَمُ إِنَّكَ رَسُولُ اللَّهِ، لَوْ نَعْلَمُ إِنَّكَ رَسُولُ اللَّهِ مَا قَاتَلْنَاكَ، فَقَالَ رَسُولُ اللَّهِ ﷺ: اللَّهُمَّ إِنَّكَ تَعْلَمُ أَنِّي رَسُولُ اللَّهِ، اكْتُبْ يَا عَلِيُّ: هَذَا مَا اصْطَلَحَ عَلَيْهِ مُحَمَّدُ بْنُ عَبْدِ اللَّهِ، فَوَاللَّهِ لَرَسُولُ اللَّهِ خَيْرٌ مِنْ عَلِيٍّ، وَمَا أَخْرَجَهُ مِنَ النُّبُوَّةِ حِينَ مَحَا نَفْسَهُ، قَالَ عَبْدُ اللَّهِ بْنُ عَبَّاسٍ: فَرَجَعَ مِنَ الْقَوْمِ أَلْفَانِ، وَقُتِلَ سَائِرُهُمْ عَلَى ضَلَالَةٍ. [هَذَا حَدِيثٌ صَحِيحٌ عَلَى شَرْطِ مُسْلِمٍ، وَلَمْ يُخَرِّجَاهُ، التعليق من تلخيص الذهبي]

[ഇബ്‌നു അബ്ബാസ് رَضِيَ اللهُ عَنْهُ പറയുന്നു: ഹറൂരികൾ (തഹ്കീമിനു ശേഷം അലി رَضِيَ اهُه عَنْهُ ൻെറ പാളയത്തിൽനിന്ന് ഹറൂറാ എന്ന സ്ഥലത്ത് തമ്പടിച്ച ഖവാരിജുകൾ) പുറത്തുപോവുകയും ഒരു കേന്ദ്രത്തിൽ ഒത്തു ചേരുകയും ചെയ്തു. അവർ ആറായിരം പേർ ഉണ്ടായിരുന്നു. അപ്പോൾ ഞാൻ അലി رَضِيَ الله عَنْهُ ൻെറ അടുത്ത് ചെന്നു ചോദിച്ചു: അൽപം തണുത്തതിനു ശേഷം ളുഹ്ർ നമസ്കരിക്കാമോ? അങ്ങനെയെങ്കിൽ എനിക്ക് അവരുടെ അടുക്കൽ പോയി സംസാരിക്കാമായിരുന്നു. അദ്ദേഹം പറഞ്ഞു: നിൻെറ കാര്യത്തിൽ ഞാൻ പേടിക്കുന്നു. ഞാൻ പറഞ്ഞു: അതിൻെറ കാര്യമില്ല. ഇബ്‌നു അബ്ബാസ് رضي الله عنه തുടരുന്നു: അങ്ങനെ ഞാൻ അവരുടെ അടുക്കലേക്ക് പുറപ്പെട്ടു. ഏറ്റവും മികച്ച ഒരു യമനീ വസ്ത്രം തന്നെ ഞാൻ അണിഞ്ഞു. അബൂ സുമൈൽ പറയുന്നു: ഇബ്‌നു അബ്ബാസ് رضي الله عنه സുന്ദരനും ഉയർന്ന ശബ്ദമുള്ളവനുമായിരുന്നു. ഇബ്‌നു അബ്ബാസ് رَضِيَ الله عَنْهُ പറയുന്നു: ഞാൻ അവരുടെ അടുക്കൽ ചെല്ലുമ്പോൾ അവർ അവരുടെ കേന്ദ്രത്തിൽ ഒരുമിച്ചുകൂടി ഉച്ചയുറക്കത്തിലാണ്. അങ്ങനെ ഞാൻ സലാം പറഞ്ഞു. അവർ പറഞ്ഞു: ഇബ്‌നു അബ്ബാസ്! താങ്കൾക്ക് സ്വാഗതം. എന്തു വസ്ത്രമാണിത്?! ഞാൻ ചോദിച്ചു: നിങ്ങൾ എന്തിനാണ് എന്നെ കുറ്റം പറയുന്നത്? നബി ﷺ ഏറ്റവും നല്ല വസ്ത്രം ധരിച്ചത് ഞാൻ കണ്ടിട്ടുണ്ട്. “പറയുക, തൻെറ അടിമകൾക്കു വേണ്ടി ഇറക്കിയ, അല്ലാഹുവിൻെറ അലങ്കാരത്തെയും വിശിഷ്ടമായ വിഭവങ്ങളെയും ആരാണ് നിഷിദ്ധമാക്കിയത്?” (അഅ്റാഫ് 32) എന്ന സൂക്തം അവതരിച്ചിട്ടുമുണ്ട്.

അവർ ചോദിച്ചു: താങ്കൾ എന്തിനു വേണ്ടിയാണ് വന്നത്? ഞാൻ പറഞ്ഞു: ഞാൻ നബി ﷺ യുടെ അനുചരന്മാരായ മുഹാജിറുകളുടെയും അൻസാറുകളുടെയും അടുക്കൽനിന്നാണ് നിങ്ങളുടെ അടുത്തേക്ക് വന്നിരിക്കുന്നത്. അവർ പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് എത്തിച്ചു തരാൻ. പറയുന്ന കാര്യങ്ങളെ കുറിച്ച് സൂക്ഷ്മ ജ്ഞാനമുള്ളവരത്രെ അവർ. അവരിലേക്കാണ് ഖുർആൻ അവതരിച്ചത്. നിങ്ങളെക്കാൾ വഹ്‌യിനെ കുറിച്ച് അറിവുള്ളവർ അവരാണ്. അവരിലാണ് അത് അവതരിപ്പിക്കപ്പെട്ടത്. അവരിൽപെട്ട ഒരാൾ പോലും നിങ്ങളുടെ കൂട്ടത്തിൽ ഇല്ലല്ലോ.

അപ്പോൾ ചിലർ പറഞ്ഞു: നിങ്ങൾ ഖുറൈശികളോട് തർക്കിക്കാൻ പോകരുത്. അല്ലാഹു പറയുന്നു: “എന്നല്ല അവർ വലിയ താർക്കികന്മാരായ ആളുകളാണ്.” (സുഖ്റുഫ് 58)

ഇബ്‌നു അബ്ബാസ് رضي الله عنه പറയുന്നു: അവരെക്കാൾ ത്യാഗികളായ ഒരുത്തരെയും ഞാൻ കണ്ടിട്ടേയില്ല. അവരുടെ മുഖം നിദ്രാവിഹീനത്വം കൊണ്ട് വിവർണ്ണമായിരിക്കുന്നു. അവരുടെ കൈകളും കാൽമുട്ടുകളും വളഞ്ഞിരിക്കുന്നു. അവിടെ നിന്നവർ പിന്നെ സ്ഥലംവിട്ടു. അപ്പോൾ ചിലർ പറഞ്ഞു: നമുക്ക് അദ്ദേഹത്തോട് സംസാരിക്കുക തന്നെ വേണം. അദ്ദേഹത്തിന് എന്താണ് പറയാനുള്ളത് എന്ന് നോക്കാം.

ഞാൻ പറഞ്ഞു: എന്നോടു പറയൂ, റസൂലിൻെറ പിതൃവ്യപുത്രനും ജാമാതാവുമായ അലി رَضِيَ اللهُ عَنْهُ നോടും, മുഹാജിറുകളും അൻസാറുകളുമായ സ്വഹാബിമാരോടും നിങ്ങൾക്കുള്ള അമർഷം എന്താണ്? എന്നോട് പറയൂ.

അവർ പറഞ്ഞു: മൂന്നു കാര്യങ്ങൾ.

ഞാൻ ചോദിച്ചു: ഏതാണ് അവ?

അവർ പറഞ്ഞു: അദ്ദേഹം (അലി رضي الله عنه)  അല്ലാഹുവിൻെറ കാര്യത്തിൽ മനുഷ്യരെ വിധികർത്താക്കളാക്കി. അല്ലാഹു പറയുന്നു: “വിധി കൽപിക്കാനുള്ള അധികാരം അല്ലാഹുവിന്ന് മാത്രമാണ്.” (അൽ അൻആം 57) മനുഷ്യർക്ക് വിധിയിൽ എന്തു കാര്യം?

ഞാൻ പറഞ്ഞു: ഇത് ഒന്ന്, ഇനിയോ?

അവർ പറഞ്ഞു: മറ്റൊന്ന്, അദ്ദേഹം യുദ്ധം ചെയ്തു. പക്ഷെ ബന്ദികളെ പിടിക്കുകയോ യുദ്ധസ്വത്ത് ശേഖരിക്കുകയോ ചെയ്തില്ല. അദ്ദേഹം യുദ്ധം ചെയ്തത് കാഫിറുകളോടായിരുന്നു എങ്കിൽ ബന്ദിയാക്കാനും യുദ്ധസ്വത്ത് എടുക്കാനും അനുവദിക്കപ്പെട്ടതാണല്ലോ. അവർ വിശ്വാസികളായിരുന്നെങ്കിൽ അവരോട് യുദ്ധം തന്നെ പാടില്ലാത്തതുമല്ലേ?

ഇതോടെ രണ്ടായി, മൂന്നാമത്തേത്?

അവർ പറഞ്ഞു: വിശ്വാസികളുടെ നായകൻ എന്ന സ്ഥാനപ്പേര് അദ്ദേഹം സ്വയം മായ്‌ചു കളഞ്ഞു. അങ്ങനെ അദ്ദേഹം കാഫിറുകളുടെ നായകനായി.

ഞാൻ ചോദിച്ചു: ഇതല്ലാതെ മറ്റെന്തെങ്കിലുമുണ്ടോ?

അവർ പറഞ്ഞു: ഞങ്ങൾക്ക് ഇതു മതി.

ഞാൻ അവരോട് ചോദിച്ചു: നിങ്ങളുടെ വാദമുഖങ്ങളെ ഖണ്ഡിക്കുന്ന കാര്യങ്ങൾ ഞാൻ അല്ലാഹുവിൻെറ ഗ്രന്ഥത്തിൽനിന്നും നബി ﷺ യുടെ ചര്യയിൽനിന്നും നിങ്ങളെ വായിച്ചു കേൾപ്പിക്കുന്നതിനെ കുറിച്ച് എന്തു പറയുന്നു? അത് നിങ്ങൾക്ക് തൃപ്തിയാകുമോ?

അവർ പറഞ്ഞു: തീർച്ചയായും.

ഞാൻ പറഞ്ഞു: അല്ലാഹുവിൻെറ കാര്യത്തിൽ അദ്ദേഹം (അലി رضي الله عنه) മനുഷ്യരെ വിധികർത്താവാക്കി എന്ന് നിങ്ങൾ പറഞ്ഞുവല്ലോ. എന്നാൽ അല്ലാഹു തന്നെ, മുയൽ പോലുള്ള ഒരു ഉരുവിൻെറ കാര്യത്തിൽ, കാൽ വെള്ളിക്കാശിൻെറ വിഷയത്തിൽ, അവൻെറ വിധി മനുഷ്യരെ ചുമതലപ്പെടുത്തിയത് ഞാൻ നിങ്ങൾക്ക് കാണിച്ചുതരാം. അല്ലാഹു പറയുന്നു: “വിശ്വാസികളേ, നിങ്ങൾ ഇഹ്റാമിലായിരിക്കെ മൃഗങ്ങളെ വേട്ടയാടി കൊല്ലരുത്… അങ്ങനെ സംഭവിച്ചാൽ നിങ്ങളിൽപെട്ട യോഗ്യരായ രണ്ടുപേർ അക്കാര്യത്തിൽ വിധി കൽപിക്കട്ടെ.” (മാഇദഃ 95) അല്ലാഹുവിനെ മുൻനിർത്തി ഞാൻ നിങ്ങളോട് ചോദിക്കുന്നു: മുയൽ പോലുള്ള ഒരു വേട്ട മൃഗത്തിൻെറ കാര്യത്തിൽ വ്യക്തികൾ വിധി കൽപിക്കുന്നതോ, അതോ അവരുടെ രക്തത്തിൻെറയും പരസ്പര ബന്ധങ്ങളുടെയും കാര്യത്തിൽ വിധി കൽപിക്കുന്നതോ, ഏതാണു കൂടുതൽ ശ്രേഷ്ഠം? നിങ്ങളുടെ അറിവിലേക്കായി പറയട്ടെ, അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ കാര്യങ്ങൾ അവൻ തന്നെ വിധിക്കുമായിരുന്നു. അത് മനുഷ്യർക്ക് ഏൽപിക്കുമായിരുന്നില്ല.

അതേ പോലെ ഭാര്യാഭർത്താക്കന്മാരുടെ കാര്യത്തിൽ അല്ലാഹു പറഞ്ഞു: “അവർക്കിടയിൽ നിങ്ങൾ വല്ല ഉടക്കും ഭയപ്പെട്ടാൽ അവൻെറ കുടുംബത്തിൽനിന്നും അവളുടെ കുടുംബത്തിൽനിന്നും ഓരോ വിധികർത്താക്കളെ നിങ്ങൾ നിശ്ചയിക്കുക.” ഇപ്രകാരം മനുഷ്യർ വിധികൽപിക്കുക എന്നതിനെ വിശ്വസ്ഥമായ ഒരു ചര്യയാക്കി അല്ലാഹു തന്നെ നിശ്ചയിച്ചു തന്നിട്ടുള്ളതാണ്.

ഈ വിഷയം ഞാൻ പരിഹരിച്ചു കഴിഞ്ഞില്ലേ?

അവർ പറഞ്ഞു: തീർച്ചയായും.

അദ്ദേഹം പറഞ്ഞു: അലി رضي الله عنه യുദ്ധം ചെയ്തു. പക്ഷെ, ബന്ദിയാക്കുകയോ യുദ്ധസ്വത്ത് പിടിച്ചെടുക്കുകയോ ചെയ്തില്ല എന്നു നിങ്ങൾ പറഞ്ഞില്ലേ? നിങ്ങളുടെ ഉമ്മയായ ആയിശ رضي الله عنها യെ ബന്ദിയാക്കിപ്പിടിക്കാമോ? അവർ നിങ്ങളുടെ ഉമ്മയാണെന്നിരിക്കെ, മറ്റുള്ളവരുടെ കാര്യത്തിൽ അനുവദനീയമായതെല്ലാം അവരുടെ കാര്യത്തിൽ അനുവദനീയമാണെന്ന് നിങ്ങൾ കരുതുന്നുവോ? അങ്ങനെ ആവാമെന്നാണ് കരുതുന്നതെങ്കിൽ നിങ്ങൾ സത്യനിഷേധികളായിത്തീരും. അല്ല, അവർ നിങ്ങളുടെ ഉമ്മയല്ല എന്നു പറയുകയാണെങ്കിലും നിങ്ങൾ സത്യനിഷേധികളായിത്തീരും. അല്ലാഹു പറയുന്നു: “നബി സത്യവിശ്വാസികൾക്ക് സ്വദേഹങ്ങളെക്കാളും തരപ്പെട്ടവനാകുന്നു. അവിടുത്തെ പത്നിമാർ അവരുടെ മാതാക്കളുമാകുന്നു.” (അഹ്സാബ് 6). അപ്പോൾ നിങ്ങൾ കറങ്ങുന്നത് രണ്ടു വഴികേടുകൾക്കിടയിലാണ്. ഏതിലേക്ക് നീങ്ങിയാലും നിങ്ങൾ വഴികേടിൽ തന്നെയായിരിക്കും പതിക്കുക.

അപ്പോൾ അവർ പരസ്പരം നോക്കി.

ഞാൻ ചോദിച്ചു: ഇതും ഞാൻ പരിഹരിച്ചു കഴിഞ്ഞില്ലേ?

അവർ പറഞ്ഞു: തീർച്ചയായും.

വിശ്വാസികളുടെ നേതാവ് എന്നതിൽനിന്ന് തൻെറ പേര് അദ്ദേഹം സ്വയം മായ്ച്ചു എന്ന നിങ്ങളുടെ വാദത്തിന്, നിങ്ങൾ തൃപ്തിയാകുന്ന സാക്ഷികളെ ഞാൻ ഹാജരാക്കാം, പറഞ്ഞോളൂ. നിങ്ങൾ കേട്ടിട്ടില്ലേ, ഹുദൈബിയ്യഃ ദിനത്തിൽ സുഹൈൽ ബിൻ അംറും അബൂ സുഫ്‌യാൻ ബിൻ ഹർബുമായി നബി ﷺ കരാർ എഴുതി. അപ്പോൾ അമീറുൽ മുഅ്മിനീൻ അലി ബിൻ അബീ ത്വാലിബ് رضي الله عنه നോട് നബി ﷺ പറഞ്ഞു, അലി ! നീ എഴുതുക: ഇത് അല്ലാഹുവിൻെറ ദുതനായ മുഹമ്മദ് ഉണ്ടാക്കിയ സന്ധിയാണ്. അപ്പോൾ മുശ്‌രിക്കുകൾ പറഞ്ഞു: അല്ല, അല്ലാഹു തന്നെ സത്യം. താങ്കൾ അല്ലാഹുവിൻെറ ദൂതനാണെന്ന് ഞങ്ങൾക്ക് ബോധ്യമില്ല. താങ്കൾ അല്ലാഹുവിൻെറ ദൂതനാണെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ടായിരുന്നുവെങ്കിൽ താങ്കളോട് ഞങ്ങൾ യുദ്ധത്തിന് വരുമായിരുന്നില്ല. അപ്പോൾ നബി ﷺ പറഞ്ഞു: അല്ലാഹുവേ, ഞാൻ അല്ലാഹുവിൻെറ ദൂതനാണെന്ന് നിനക്ക് അറിയാം. അലി ! നീ എഴുതിക്കൊള്ളുക: ഇത് അബ്ദുല്ലയുടെ മകനായ മുഹമ്മദ് ഉണ്ടാക്കിയ സന്ധിയാണ്. അല്ലാഹു തന്നെ സത്യം, അല്ലാഹുവിൻെറ റസൂൽ അലി رضي الله عنه വിനെക്കാളും ഉത്തമനാണ്. നബി ﷺ എന്ന വിശേഷണം അവിടുന്ന് സ്വയം മായ്ച്ചു കളഞ്ഞപ്പോൾ നുബുവ്വത്തിൽ നിന്ന് സ്വന്തത്തെ ഒഴിവാക്കുകയല്ലല്ലോ ചെയ്തത്.

അബ്ദുല്ലാഹ് ബിൻ അബ്ബാസ് رضي الله عنه പറയുന്നു: അങ്ങനെ അവരിൽനിന്ന് രണ്ടായിരം പേർ മടങ്ങി. മററുള്ളവർ വഴികേടിൽ തന്നെ ഉറച്ചുനിന്ന് കൊല്ലപ്പെടുകയും ചെയ്തു.] (ഹാകിം മുസ്തദ്റകിൽ ഉദ്ധരിച്ചത്)

(നാല്) അതിക്രമം കാണിക്കുന്നവരോട് യുദ്ധം ചെയ്യുക

ഖവാരിജുകളുടെ തിന്മകളിൽനിന്ന് രക്ഷപ്പെടാനുള്ള അവസാനത്തെ പരിഹാരം, അവരിൽനിന്ന് ആക്രമണത്തിന് മുതിരുന്നവരോട് യുദ്ധം ചെയ്യുക എന്നുള്ളതാണ്. എന്നാൽ ആ യുദ്ധം അവിശ്വാസികളോടുള്ള യുദ്ധമായി ഗണിക്കാവതല്ല. അലി رضي الله عنه അവരോട് നടത്തിയ യുദ്ധങ്ങളെ അതിക്രമകാരികളോടുള്ള യുദ്ധമായിട്ടാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

عن طارق بن شهاب قال: كنت عند علي رضي الله عنه فسئل عن أهل النهروان أهم مشركون؟ قال: من الشرك فروا، قيل: فمنافقون هم؟ قال: إن المنافقين لا يذكرون الله إلا قليلا، قيل له فما هم؟ قال: قوم بغوا علينا. [ابن نصر في تعظيم قدر الصلاة]

[ത്വാരിഖ് ബിൻ ശിഹാബ് പറയുന്നു. ഞാൻ ഒരിക്കൽ അലി رضي الله عنه ൻെറ കൂടെയായിരുന്നു. അപ്പോൾ നഹ്റുവാനിൽ പങ്കെടുത്ത ഖവാരിജുകളെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: അവർ മുശ്‌രിക്കുകളാണോ? അദ്ദേഹം പറഞ്ഞു: അവർ ശിർക്കിൽനിന്ന് ഓടിപ്പോയവരാണ്. വീണ്ടും ചോദിക്കപ്പെട്ടു: എങ്കിൽ മുനാഫിഖുകളാണോ അവർ? അദ്ദേഹം പറഞ്ഞു: മുനാഫിഖുകൾ അല്ലാഹുവിനെ കുറച്ചു മാത്രമല്ലാതെ സ്മരിക്കാറില്ല. അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: എങ്കിൽ എന്താണവർ? അദ്ദേഹം പ്രതിവച്ചിച്ചു: നമ്മോട് അതിക്രമം കാണിച്ച ആളുകൾ.] (ഇബ്‌നു നസ്വ‌്‌ർ ഉദ്ധരിച്ചത്)

ഇക്കാരണത്താൽ അവരെ ബന്ദികളായി പിടിക്കുകയോ, യുദ്ധസ്വത്ത് പിടിച്ചെടുക്കുകയോ, മുറിവേറ്റവനെ തീർത്തുകളുയകയോ, പിന്തിരിഞ്ഞോടിയവരുടെ പിന്നിൽകൂടുകയോ ചെയ്യാറുണ്ടായിരുന്നില്ല.