﴿ إِنَّ الْمُنَافِقِينَ يُخَادِعُونَ اللَّهَ وَهُوَ خَادِعُهُمْ وَإِذَا قَامُوا إِلَى الصَّلَاةِ قَامُوا كُسَالَىٰ يُرَاءُونَ النَّاسَ وَلَا يَذْكُرُونَ اللَّهَ إِلَّا قَلِيلًا ﴾ [النساء 142]
തീര്‍ച്ചയായും കപടവിശ്വാസികള്‍ അല്ലാഹുവിനെ കബളിപ്പിക്കാനാണ് നോക്കുന്നത്. യഥാര്‍ത്ഥത്തില്‍ അല്ലാഹു അവരെയാണ് കബളിപ്പിക്കുന്നത്. അവര്‍ നമസ്കരിക്കാൻ നിന്നാൽ ഉദാസീനരായി മാത്രമേ നിൽക്കുകയുള്ളു. ആളുകളെ കാണിക്കാന്‍ വേണ്ടിയാണവർ നില്‍ക്കുന്നത്. വളരെ കുറച്ച് മാത്രമല്ലാതെ അവര്‍ അല്ലാഹുവിനെ സ്മരിക്കുകയില്ല. (നിസാഅ് 142)
എല്ലാ കുറ്റവാളികൾക്കും നൽകപ്പെടുന്ന ശിക്ഷ അവരവരുടെ കുറ്റത്തിൻെറ സ്വഭാവമനുസരിച്ചായിരിക്കുമല്ലോ. അതാണ് അല്ലാഹു അവരെ വഞ്ചിക്കുന്നവനാണ് എന്നു പറഞ്ഞതിൻെറ താൽപര്യം. വഞ്ചനക്കനുയോജ്യമായ നടപടി എടുക്കുമെന്നല്ലാതെ, യഥാർത്ഥത്തിൽ അല്ലാഹു അവരെ വഞ്ചിച്ചേക്കും എന്നല്ല ഉദ്ദേശ്യം. [വിശുദ്ധ ഖുർആൻ വിവരണം, പുറം 1/756]
മേൽ സൂക്തത്തിലെ ﴾ خَادِعُهُمْ ﴿ ‘അല്ലാഹു അവരെ കബളിപ്പിക്കുന്നവനാണ്’ എന്ന വചനം അല്ലാഹു എങ്ങനെയാണ് കപടവിശ്വാസികളെ കൈകാര്യം ചെയ്യുന്നത് എന്നതു സംബന്ധിച്ചുള്ള ഒരു വർണ്ണനയാണ്. വിശുദ്ധ ഖുർആൻ വിവരണത്തിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടേയില്ല. അഖ്‌ലാനികൾ സ്വിഫാത് വ്യാഖ്യാനിക്കുന്ന രീതിയിലാണ് ഇവിടെ കാര്യങ്ങൾ വിശദീകരിച്ചു പോയിട്ടുള്ളത്.
അല്ലാഹുവിൻെറ ഉൽകൃഷ്ടമായ നാമങ്ങളെയും ഉന്നതമായ ഗുണവിശേഷങ്ങളെയും സംബന്ധിച്ച് ലേഖനങ്ങൾ എന്ന വിഭാഗത്തിൽ അല്ലാഹുവിൻെറ നാമ ഗുണവിശേഷങ്ങൾ എന്ന പേരിൽ ഒരു ഉപന്യാസമുണ്ട്. വായനക്കാർ പ്രാഥമികമായി അതു പരിശോധിക്കുന്നത് നന്നായിരിക്കും.
മേൽ സൂക്തത്തിൽ പരാമർശിച്ച خادع എന്ന സ്വിഫത് സംബന്ധിച്ച് സവിശേഷമായ ഒരു ധാരണ ലഭിക്കാൻ ശൈഖ് ഇബ്‌നു ഉഥൈമീൻ നൽകിയ ഒരു വിവരണം താഴെ കൊടുക്കാം.
وإذا كانت الصفة كمالاً في حال، ونقصا في حال لم تكن جائزة في حق الله، ولا ممتنعة على سبيل الإطلاق، فلا تُثْبَت له إثباتا مطلقا، ولا تُنْفَى عنه نفيا مطلقا، بل لا بد من التفصيل، فتجوز في الحال التي تكون كمالاً، وتمتنع في الحال التي تكون نقصا، وذلك كالمكر والكيد والخداع ونحوها، فهذه الصفات تكون كمالاً إذا كانت في مقابلة من يعاملون الفاعل بمثلها، لأنها حينئذٍ تدل على أن فاعلها قادر على مقابلة عدوه بمثل فعله، أو أشد، وتكون نقصا في غير هذه الحال، ولهذا لم يذكرها الله تعالى من صفاته على سبيل الإطلاق، وإنما ذكرها في مقابلة من يعاملونه ورسله بمثلها، كقوله تعالى: ﴿وَمَكَرُوا وَمَكَرَ اللَّهُ وَاللَّهُ خَيْرُ الْمَاكِرِينَ﴾ وقوله: ﴿ إِنَّهُمْ يَكِيدُونَ كَيْداً وَأَكِيدُ كَيْداً ﴾ ، وقوله: ﴿وَالَّذِينَ كَذَّبُوا بِآياتِنَا سَنَسْتَدْرِجُهُمْ مِنْ حَيْثُ لا يَعْلَمُونَ ۞ وَأُمْلِي لَهُمْ إِنَّ كَيْدِي مَتِينٌ﴾ وقوله: ﴿ إِنَّ الْمُنَافِقِينَ يُخَادِعُونَ اللَّهَ وَهُوَ خَادِعُهُمْ﴾ وقوله: ﴿قَالُوا إِنَّا مَعَكُمْ إِنَّمَا نَحْنُ مُسْتَهْزِئُونَ ۞ اللَّهُ يَسْتَهْزِئُ بِهِم﴾.
ولهذا لم يذكر الله أنه خان من خانوه، فقال تعالى: ﴿وَإِنْ يُرِيدُوا خِيَانَتَكَ فَقَدْ خَانُوا اللَّهَ مِنْ قَبْلُ فَأَمْكَنَ مِنْهُمْ وَاللَّهُ عَلِيمٌ حَكِيمٌ﴾ فقال: فأمكن منهم، ولم يقل: فخانهم. لأن الخيانة خدعة في مقام الائتمان، وهى صفة ذم مطلقا. [ابن عثيمين في القواعد المثلى في صفات الله وأسمائه الحسنى]
ഒരു സ്ഥിതിയനുസരിച്ച് പൂർണ്ണതയും മറ്റൊരു സ്ഥിതിയനുസരിച്ച് ന്യൂനതയുമായിത്തീരാവുന്ന ഏതൊരു ഗുണവും അല്ലാഹുവിനെ നിരുപാധികം വിശേഷിപ്പിക്കാമെന്നോ വിശേഷിപ്പിക്കാൻ പാടില്ലെന്നോ പറയാവതല്ല. അത് അല്ലാഹുവിന് നിരുപാധികം സ്ഥിരീകരിക്കാനോ, നിരുപാധികം നിരാകരിക്കാനോ പാടില്ല. മറിച്ച്, അത്തരം ഗുണവിശേഷങ്ങളുടെ കാര്യം വിശദീകരിക്കപ്പടേണ്ടതാണ്. അത് പൂർണ്ണതയായിത്തീരുന്ന അവസ്ഥയിൽ അല്ലാഹുവിന്ന് ചാർത്തുന്നത് അനുവദനീയമായിരിക്കും. ന്യൂനതയായിത്തീരുന്ന സന്ദർഭത്തിൽ അത് പാടില്ലെന്നും വരും. അതിനുദാഹരണമാണ് مَكْرٌ (സൂത്രം), كَيْدٌ (തന്ത്രം), خِدَاعٌ (കബളിപ്പിക്കൽ) മുതലായവ. ഇവ പൂർണ്ണതയുടെ ഗുണവിശേഷമായിത്തീരുന്നത് സമാനമായത് ചെയ്യുന്നവനോട് തിരിച്ച് അനുവർത്തിക്കുമ്പോഴാണ്. അപ്പോൾ, അത് അനുവർത്തിക്കുന്നവന് തൻെറ ശത്രുവിനെ അതേ നാണയത്തിൽ തന്നെയോ അതിലും രൂക്ഷമായോ തിരിച്ചടിക്കാൻ സാധിക്കും എന്നാണല്ലോ വരിക. ഈ അവസ്ഥയല്ലാത്തപ്പോൾ അത് ന്യൂനതയായിരിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ, അല്ലാഹു അവയെ നിരുപാധികം തൻെറ വിശേഷണമായി പറഞ്ഞിട്ടില്ല താനും. അല്ലാഹുവിനോടും അവൻെറ ദൂതരോടും സമാനമായത് ചെയ്യുന്നവർക്കെതിരിലാണ് അത് പറഞ്ഞിരിക്കുന്നത്. ഉദാഹരണമായി അല്ലാഹു പറയുന്നത് നോക്കുക: “അവർ സൂത്രം പ്രയോഗിച്ചു; അല്ലാഹുവും സൂത്രം പ്രയോഗിച്ചു. അല്ലാഹു ഏറ്റവും നന്നായി സൂത്രം പ്രയോഗിക്കുന്നനാകുന്നു”. (ആലു ഇംറാൻ 54) “തീർച്ചയായും അവർ വലിയ തന്ത്രം പ്രയോഗിക്കുന്നു. ഞാനും വലിയ തന്ത്രം പ്രയോഗിക്കുന്നു”. (ത്വാരിഖ് 15, 16) “എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങൾ നിഷേധിക്കുന്നവരാകട്ടെ, അവരറിയാത്ത വിധത്തില്‍ അവരെ നാം പടിപടിയായി പിടികൂടുന്നതാണ്. അവര്‍ക്കു ഞാന്‍ കാലവിളംബം നൽകിയെന്നും വരും. തീര്‍ച്ചയായും എന്‍റെ തന്ത്രം സുശക്തമാണ്.” (അഅ്റാഫ് 182, 183) “തീര്‍ച്ചയായും കപടവിശ്വാസികള്‍ അല്ലാഹുവിനെ കബളിപ്പിക്കാൻ നോക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അല്ലാഹു അവരെയാണ് കബളിപ്പിക്കുന്നത്.” (നിസാഅ് 142) “അവർ പറയും: ഞങ്ങള്‍ നിങ്ങളോടൊപ്പം തന്നെയാണ്. ഞങ്ങള്‍ വിശ്വാസികളെ പരിഹസിക്കുക മാത്രമായിരുന്നു. യഥാർത്ഥത്തിൽ അല്ലാഹു, അവരെ പരിഹസിക്കുകയാണ് ചെയ്യുന്നത്.” (ബഖറഃ 14, 15)
അതു കൊണ്ടാണ്, ‘അവനെ വഞ്ചിച്ചവനെ അവൻ വഞ്ചിച്ചിരിക്കുന്നു’ എന്ന് അല്ലാഹു പറയാതിരുന്നത്. അല്ലാഹു പറഞ്ഞത് ഇപ്രകാരമാണ്: “ഇനി നിന്നെ വഞ്ചിക്കാനാണ് അവര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ മുമ്പ് അവര്‍ അല്ലാഹുവോടും വഞ്ചന കാണിച്ചിട്ടുണ്ട്. അത് കൊണ്ടാണ് അവന്‍ അവരെ നിങ്ങള്‍ക്കു കീഴ്പെടുത്തി തന്നത്. അല്ലാഹു എല്ലാം അറിയുന്നവനും ജ്ഞാനവും ആധിപത്യവും ഉള്ളവനുമാകുന്നു.” (അൻഫാൽ 71) ‘അവൻ അവരെയും വഞ്ചിച്ചിരിക്കുന്നു’ എന്നു പറഞ്ഞില്ല. കാരണം خيانة എന്നത് വിശ്വാസ വഞ്ചനയാണ്. അത് നിരുപാധികമായും അധിക്ഷേപാർഹമായ ഒരു ഗുണവിശേഷമാണ്. (ഇബ്‌നു ഉഥൈമീൻ അൽ ഖവാഇദുൽ മുഥ്ലായിൽ രേഖപ്പെടുത്തിയത്)
വായനക്കാർ മൗലികവും വിശ്വാസപരവുമായ ഇത്തരം വിഷയങ്ങൾ അവയർഹിക്കുന്ന ഗൗരവത്തോടെ കണക്കിലെടുക്കുകയും മനസ്സിലാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.